#arrest | വീട്ടിൽനിന്ന് സ്വർണവും പണവും ഫോണും മോഷണം പോയി; അന്വേഷണത്തിൽ കുടുങ്ങിയത് മകളും ഭർത്താവും

#arrest | വീട്ടിൽനിന്ന് സ്വർണവും പണവും ഫോണും മോഷണം പോയി; അന്വേഷണത്തിൽ കുടുങ്ങിയത് മകളും ഭർത്താവും
May 25, 2024 11:46 AM | By Athira V

തിരൂരങ്ങാടി:  ( www.truevisionnews.com ) വീട്ടിൽ നടന്ന മോഷണക്കേസിൽ മകളും ഭർത്താവും അറസ്റ്റിൽ. തെന്നല മുച്ചിത്തറ കുന്നത്തേടത്ത് നബീസുവിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. കേസിൽ നബീസുവിന്റെ മകൾ സബീറ (35), ഭർത്താവ് കോഴിച്ചെന പുനത്തിൽ അബ്ദുൽ ലത്തീഫ് (33) എന്നിവരെയാണ് തിരുരങ്ങാടി സി.ഐ കെ.ടി ശ്രീനിവാസനും സംഘവും അറസ്റ്റ് ചെയ്തത്.

പ്രതികൾ കുറ്റം സമ്മതിക്കുകയും തൊണ്ടിമുതൽ കണ്ടെടുക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. നബീസുവിന്റെ പേരക്കുട്ടിയുടെ വളയും മാലയുമടക്കം രണ്ടേ കാൽ പവൻ സ്വർണവും മൊബൈൽ ഫോണും രണ്ടായിരം രൂപയുമാണ് മോഷണം പോയത്.

മാല നബീസുവിൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന്റെ അടിയിൽനിന്നും പൊലീസ് കണ്ടടുത്തു. വള മറ്റൊരാളുടെ കൈയിൽ വിൽക്കാൻ കൊടുത്തതായി പ്രതി പൊലീസിനോട് പറഞ്ഞു. സബീറയും അബ്ദുൽ ലത്തീഫും വളരെ ആസൂത്രിതമായാണ് മോഷണം നടത്തിയത്. സബീറ ഈ വീട്ടിൽ തന്നെയാണ് താമസം. നാലുദിവസം മുമ്പാണ് നബീസുവിൻ്റെ പേരമകൾ വീട്ടിൽ വിരുന്നുവന്നത്. മോഷണ ദിവസം നബീസു വീട്ടിലുണ്ടായിരുന്നില്ല.

രാത്രി വീട്ടിലെത്തിയ അബ്ദുൽ ലത്തീഫിന് സബീറ വാതിൽ തുറന്നുകൊടുക്കുകയായിരുന്നു. മോഷണം നടത്തി രക്ഷപ്പെട്ടു. തുടർന്ന് പകൽ സബീറയും സഹോദരിമാരും തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി.

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുറത്തുനിന്നും മോഷ്‌ടാക്കൾ വന്നതായുള്ള തെളിവുകൾ ലഭിച്ചില്ല. കൂടാതെ മൊബൈൽ ഫോണും പണവും മോഷ്‌ടിച്ചെന്ന് പറയപ്പെടുന്ന പഴ്‌സ് യഥാസ്ഥാനത്ത് കാണപ്പെട്ടതും വാതിലിൽ കേടു പാടുകളില്ലാത്തതും പൂട്ട് പൊളിച്ചതായി കാണപ്പെടാത്തതും സംശയങ്ങൾ ജനിപ്പിച്ചു.

വീട്ടുകാരെ ചോദ്യം ചെയ്തെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. സബീറയെ ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിൻ്റെ ചുരുളഴിഞ്ഞത്. ഇതോടെ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അവസാനം കോട്ടയ്ക്കൽ വച്ച് അബ്ദുൽ ലത്തീഫ് പിടിയിലാവുകയായിരുന്നു.

ലത്തീഫ് ഗൾഫിലാണെന്നാണ് നാട്ടുകാരെയും കുടുംബത്തെയും ധരിപ്പിച്ചിരുന്നത്. എന്നാൽ കോട്ടയ്ക്കൽ ടൗണിലെ കടവരാന്തകളിലായിരുന്നുവത്രെ ഇയാൾ അന്തിയുറങ്ങിയിരുന്നത്. സബീറയും അബ്ദുൽലത്തീഫും സഹോദരിമാരുടെ മക്കളാണ്.

ഇയാളുടെ പേരിൽ വേറെയും മോഷണക്കേസുകളുള്ളതായി പൊലീസ് പറഞ്ഞു. പ്രിൻസിപ്പൽ എസ്.ഐ വിനോദ്, എസ്.ഐമാരായ സി. രൺജിത്ത്, രാജു, സി.പി.ഒ രാകേഷ്, സീനിയർ സി.പി.ഒ റഹിയാനത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.


#daughter #her #husband #arrested #theft #own #house

Next TV

Related Stories
#landslides | വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

Jun 26, 2024 12:16 PM

#landslides | വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഉ​യ​ർ​ന്ന ഭാ​ഗ​ത്ത്...

Read More >>
#accident | സ്കൂൾ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Jun 26, 2024 12:15 PM

#accident | സ്കൂൾ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

ബസും സ്കൂട്ടർ യാത്രക്കാരനും മണ്ണമ്പറ്റയിൽ നിന്നും ശ്രീകൃഷ്ണപുരം ഭാഗത്തേക്ക്...

Read More >>
#fire | കോഴിക്കോട് ബാ​ലു​ശ്ശേ​രിയിൽ  അടുപ്പിൽനിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു

Jun 26, 2024 12:07 PM

#fire | കോഴിക്കോട് ബാ​ലു​ശ്ശേ​രിയിൽ അടുപ്പിൽനിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു

പു​തി​യ വീ​ടി​ന്റെ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ സ​മീ​പ​ത്തു​ത​ന്നെ താ​ൽ​ക്കാ​ലി​ക ഷെ​ഡ് നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു....

Read More >>
#arrest |ന​രി​ക്കു​നി ക​ള്ള​നോ​ട്ട് കേ​സി​ൽ ര​ണ്ടു​പേ​ർ​കൂ​ടി പി​ടി​യി​ൽ

Jun 26, 2024 12:00 PM

#arrest |ന​രി​ക്കു​നി ക​ള്ള​നോ​ട്ട് കേ​സി​ൽ ര​ണ്ടു​പേ​ർ​കൂ​ടി പി​ടി​യി​ൽ

പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്ത് ക​ട​യി​ലെ​ത്തി​യ യു​വാ​വ് സ്ഥ​ലം വി​ട്ട ശേ​ഷ​മാ​ണ് നോ​ട്ട് വ്യാ​ജ​മാ​ണെ​ന്ന് ക​ട​യു​ട​മ തി​രി​ച്ച​റി​ഞ്ഞ്....

Read More >>
#arrest |വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു; കണ്ണൂർ സ്വദേശി പിടിയിൽ

Jun 26, 2024 11:49 AM

#arrest |വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു; കണ്ണൂർ സ്വദേശി പിടിയിൽ

കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം സ്വദേശിയായ വൈദികന്‍ സ്വകാര്യ ആവശ്യത്തിനായി...

Read More >>
#mdma |    കാറില്‍ കടത്തുകയായിരുന്ന എംഡി എം എയുമായി കണ്ണൂർ സ്വദേശികൾ  പിടിയിൽ

Jun 26, 2024 11:16 AM

#mdma | കാറില്‍ കടത്തുകയായിരുന്ന എംഡി എം എയുമായി കണ്ണൂർ സ്വദേശികൾ പിടിയിൽ

ശ്രീകണ്ഠാപുരത്തുനിന്നും കാറില്‍ തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു...

Read More >>
Top Stories