#RameshChennithala | ഷോക്കേറ്റ് മരിച്ച സംഭവം: റിജാസിന്റെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നൽകണം - രമേശ് ചെന്നിത്തല

#RameshChennithala | ഷോക്കേറ്റ് മരിച്ച സംഭവം: റിജാസിന്റെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നൽകണം - രമേശ് ചെന്നിത്തല
May 23, 2024 08:30 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) കുറ്റിക്കാട്ടൂരിൽ ഷോക്കേറ്റ് മരിച്ച മുഹമ്മദ് റിജാസിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

കെ.എസ്.ഇ.ബിയുടെ അനാസ്ഥയാണ് യുവാവിന്റെ മരണത്തിനിടയാക്കിയതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

കുറ്റിക്കാട്ടൂർ എ.ഡബ്ല്യു കോളജ് ജങ്ഷനിൽ കെട്ടിടത്തിന്റെ ഷെഡിൽനിന്ന് ഷോക്കേറ്റായിരുന്നു യുവാവ് മരിച്ചത്. മരണം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ റിപ്പോർട്ട് വന്നിട്ടുണ്ട്.

ഈ സാഹചര്യത്തിൽ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കഴിഞ്ഞ മെയ് 17നു തന്നെ സർവീസ് ലൈനിൽനിന്ന് ഷെഡിലേക്ക് വൈദ്യുതപ്രവാഹമുണ്ടെന്ന് കെ.എസ്.ഇ.ബി കോവൂർ സെക്ഷൻ ഓഫീസിലേക്ക് ഫോണിലും രേഖാമൂലവും പരാതി നൽകിയിരുന്നു.

എന്നിട്ടും ഉദ്യേഗസ്ഥൻ വന്ന് നോക്കിപ്പോയി എന്നതല്ലാതെ തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചു.

കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനൊപ്പം കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റാഫിയുടെ സഹോദരനാണ് റിജാസ്.

#Shockdeath: #compensation #Rijas #family - #RameshChennithala

Next TV

Related Stories
#kappa | സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കാപ്പ ചുമത്തി

Jun 24, 2024 06:48 PM

#kappa | സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കാപ്പ ചുമത്തി

5മാസം മുൻപ് സിബിയുടെ നേതൃത്വത്തിൽ നടന്ന വടിവാൾ അക്രമത്തിൽ പോലീസ് കേസ് എടുത്തെങ്കിലും കാര്യമായ നടപടികൾ...

Read More >>
#devatheerthadeath |സംസ്കാരം നാളെ; ദേവതീർത്ഥയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

Jun 24, 2024 05:31 PM

#devatheerthadeath |സംസ്കാരം നാളെ; ദേവതീർത്ഥയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

കൊളവല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം അല്പ സമയം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്...

Read More >>
#sfi |  'കേരളം ഭരിക്കുന്ന പാർട്ടിയുടെ കൊടിനോക്കി സമരം ചെയ്യുന്നവരല്ല എസ് എഫ് ഐ' -ഇ.അഫ്‌സല്‍

Jun 24, 2024 05:06 PM

#sfi | 'കേരളം ഭരിക്കുന്ന പാർട്ടിയുടെ കൊടിനോക്കി സമരം ചെയ്യുന്നവരല്ല എസ് എഫ് ഐ' -ഇ.അഫ്‌സല്‍

എസ്.എഫ്.ആ പ്രതിഷേധത്തെ പരിഹസിക്കുന്ന നിലപാടായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്വീകരിച്ചത്....

Read More >>
#blackflag | മന്ത്രി വി.ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; കെഎസ്‌യു പ്രവർത്തകന് ജാമ്യം

Jun 24, 2024 05:05 PM

#blackflag | മന്ത്രി വി.ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; കെഎസ്‌യു പ്രവർത്തകന് ജാമ്യം

ഇന്നലെയാണ് ഗോപുവിനെ നെയ്യാറിലെ വീട് വളഞ്ഞ് അറസ്റ്റ്...

Read More >>
#msf |  പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കണ്ണൂരിൽ എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ്

Jun 24, 2024 05:00 PM

#msf | പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കണ്ണൂരിൽ എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ്

പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ...

Read More >>
#treefell | ശക്തമായ മഴയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം വീണു, ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Jun 24, 2024 04:31 PM

#treefell | ശക്തമായ മഴയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം വീണു, ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ്...

Read More >>
Top Stories