കോട്ടയം: ( www.truevisionnews.com ) മുക്കൂട്ടുതറയിൽ കടത്തിണ്ണയിൽ വയോധികനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് നിഗമനം. ലോട്ടറി വിൽപ്പനക്കാരനായ ഗോപി (78) ആണ് മരിച്ചത്. ആയുധം കൊണ്ട് തലക്കേറ്റ മുറിവാണ് മരണകാരമെന്നാണ് നിഗമനം.
സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ എരുമേലി പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ള ആൾ മരിച്ച ഗോപിയെ ആക്രമിച്ചതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമെ മരണകാരണം ഔദ്യോഗികമായി സ്ഥിരീക്കാനാവൂ എന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മൃതദേഹം കിടന്നിരുന്നതിനു സമീപത്തെ ഭിത്തിയിൽ അലക്ഷ്യമായി വാക്കുകൾ എഴുതിയ നിലയിൽ കണ്ടെത്തിയിരുന്നു.
ഇതാണ് മരണത്തിൽ ദുരുഹത സംശയിക്കാൻ മറ്റൊരു കാരണം. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
#elderlyman #found #dead #under #mysterious #circumstances #kottayam