#drowning | രക്ഷാപ്രവർത്തനത്തിനിടെ മൂന്ന് ദുരന്തനിവാരണ സേനാം​ഗങ്ങൾക്ക് ദാരുണാന്ത്യം

#drowning | രക്ഷാപ്രവർത്തനത്തിനിടെ  മൂന്ന് ദുരന്തനിവാരണ സേനാം​ഗങ്ങൾക്ക് ദാരുണാന്ത്യം
May 23, 2024 05:03 PM | By Athira V

മുംബൈ: ( www.truevisionnews.com ) മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ രക്ഷാ ദൗത്യത്തിനിടെ മൂന്ന് ദുരന്ത നിവാരണ സേനാംഗങ്ങൾ മുങ്ങിമരിച്ചു. ഇന്നലെ വൈകിട്ട് പ്രവാര നദിയിൽ രണ്ടു പേരെ കാണാതായിരുന്നു.

ഇവർക്കായുളള തെരച്ചിലിനിടെയാണ് ദുരന്ത നിവാരണ സേനാംഗങ്ങൾ അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനത്തിനിടെ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന മറ്റു രണ്ടു പേർക്കായി തെരച്ചിൽ തുടരുന്നു.

ഇന്നലെ വൈകിട്ടാണ് അഹമ്മദ് നഗറിലെ അഖോല താലൂക്കിലെ പ്രവാര നദിയില്‍ രണ്ട് യുവാക്കളെ കാണാതായത്. ഇവര്‍ക്കായി തെരച്ചിലിനെത്തിയതായിരുന്നു അഞ്ചംഗ ദുരന്തനിവാരണ സേന.

രക്ഷാദൌത്യത്തിനെത്തിയ ബോട്ട് നദിയിലെ ചുഴിയില്‍പെടുകയായിരുന്നു. അഞ്ചുപേരും നദിയില്‍ മുങ്ങിപ്പോയി. ഇതില്‍ 3 പേരുടെ മൃതദേഹങ്ങളാണ് ഇപ്പോള്‍ കണ്ടെടുത്തിരിക്കുന്നത്.

ഇന്നലെ മുങ്ങിപ്പോയ രണ്ട് യുവാക്കളിലൊരാളുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ഈ രക്ഷാ ദൌത്യം തുടരുന്നതിനിടെയാണ് വീണ്ടും അപകടമുണ്ടായത്.

#Three #disaster #management #personnel #met #tragicend #during #rescue #operation

Next TV

Related Stories
കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

Jul 10, 2025 06:00 PM

കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര...

Read More >>
ശുചിമുറിയിൽ രക്തക്കറ, പിന്നാലെ വിദ്യാർത്ഥിനികളെ ആർത്തവ പരിശോധന നടത്തി പ്രിൻസിപ്പലും സഹായിയും, പോക്സോ കേസ്

Jul 10, 2025 10:32 AM

ശുചിമുറിയിൽ രക്തക്കറ, പിന്നാലെ വിദ്യാർത്ഥിനികളെ ആർത്തവ പരിശോധന നടത്തി പ്രിൻസിപ്പലും സഹായിയും, പോക്സോ കേസ്

മഹാരാഷ്ട്രയിലെ സ്കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും അറ്റൻഡന്റും...

Read More >>
നിമിഷപ്രിയയുടെ മോചനം; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി നൽകി

Jul 10, 2025 10:27 AM

നിമിഷപ്രിയയുടെ മോചനം; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി നൽകി

നിമിഷപ്രിയയുടെ മോചനത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീംകോടതിയിൽ...

Read More >>
ദില്ലിയിൽ ഭൂചലനം; രാജ്യ തലസ്ഥാനത്ത് ശക്തമായ പ്രകമ്പനം, രേഖപ്പെടുത്തിയത് 4.4 തീവ്രത

Jul 10, 2025 10:21 AM

ദില്ലിയിൽ ഭൂചലനം; രാജ്യ തലസ്ഥാനത്ത് ശക്തമായ പ്രകമ്പനം, രേഖപ്പെടുത്തിയത് 4.4 തീവ്രത

രാജ്യ തലസ്ഥാനത്ത് ശക്തമായ ഭൂചലനം, രേഖപ്പെടുത്തിയത് 4.4...

Read More >>
Top Stories

//Truevisionall