#HeavyRain | മഴ അലർട്ടുകളിൽ മാറ്റം, സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്, എട്ട് ഇടത്ത് ഓറഞ്ച്

#HeavyRain | മഴ അലർട്ടുകളിൽ മാറ്റം, സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്, എട്ട് ഇടത്ത് ഓറഞ്ച്
May 23, 2024 01:36 PM | By VIPIN P V

തിരുവനന്തപുരം : (truevisionnews.com) കനത്ത മഴയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് ചില ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്.

എറണാകുളം തൃശൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം അതിതീവ്ര മഴ സാധ്യത പ്രഖ്യാപിച്ചത്. പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

കണ്ണൂർ. കാസർകോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്.

ഇനി ഒരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്തിന് മത്സ്യബന്ധനത്തിന് പോകരുത്. തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് അതിതീവ്ര മഴ സാധ്യത തുടരുന്നത്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്തമണിക്കൂറികളിൽ കൂടുതൽ ശക്തിപ്രാപിക്കും. ഇത് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.

നാളെയോടെ കേരളത്തിൽ മഴയുടെ ശക്തിയിൽ അല്പം കുറവുണ്ടായേക്കും സംസ്ഥാനത്താകെ മഴക്കെടുതി രൂക്ഷം. കോഴിക്കോട് വേനൽമഴയിൽ കനത്ത നാശനഷ്ടമുണ്ടായി.

മാവൂർ , പെരുമണ്ണ അന്നശ്ശേരി, മേഖലയിൽ വ്യാപക കൃഷിനാശമുണ്ടായി. ചാലിയാറിൽ ജലനിരപ്പുയർന്നതോടെ, തെങ്ങിലക്കടൽ ആയംകുളം റോഡ് ഇടിഞ്ഞു. പെരുമണ്ണയിൽ നിരവധി വീടുകളിൽ വെളളംകയറിയതിനെത്തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.

നഗരത്തിലുൾപ്പെടെ കഴിഞ്ഞദിവസമുണ്ടായ വെളളക്കെട്ട് ഒഴിഞ്ഞുതുടങ്ങി. കോഴിക്കോട് മെഡി. കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ വാർഡുകളിൽ ഇന്നലെ രാത്രിയോടെ വെളളംകയറിയെങ്കിലും രാവിലെ പൂർവ്വസ്ഥിതിയിലായി.

നിലവിൽ രോഗികളെ ആരെയും മാറ്റിപ്പാർപ്പിച്ചിട്ടില്ല. വയനാട്ടിലും പാലക്കാട്ടും മഴയുണ്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങളില്ല. കണ്ണൂരിലും കാസർകോടും ഇന്ന് മഴ മാറിനിൽക്കുകയാണ്.

കാസർകോട് ഇന്നലെയുണ്ടായ ഇടിമിന്നലിൽ ഒരാൾ മരിച്ചു. പ്രതികൂല കാലാവസ്ഥ കാരണം കരിപ്പൂരിൽ നിന്നുളള മൂന്ന് വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

മലപ്പുറം കാക്കഞ്ചേരിയിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് അൽപസമയം ഗതാഗതം വഴിതിരിച്ചുവിട്ടു. മണ്ണ് മാറ്റി നിലവിൽ ഗതാഗതം പുനസ്ഥാപിച്ചു.

#Change #rain #alerts, #red #alert #two #districts #state, #orange #eight

Next TV

Related Stories
#eiduladhacelebrates |കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും

Jun 16, 2024 01:38 PM

#eiduladhacelebrates |കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും

സംസ്ഥാനത്തെ പലയിടങ്ങളിലും സാധാരണയെക്കാൾ കൂടുതൽ തിരക്കാണ്...

Read More >>
#CPI | പരാജയ കാരണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം; പൗരത്വയോഗങ്ങള്‍ മതയോഗങ്ങളായി: സിപിഐ യോഗത്തിൽ വിമർശനം

Jun 16, 2024 01:28 PM

#CPI | പരാജയ കാരണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം; പൗരത്വയോഗങ്ങള്‍ മതയോഗങ്ങളായി: സിപിഐ യോഗത്തിൽ വിമർശനം

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും യോഗം...

Read More >>
#arrest | ഭാര്യയുമായുള്ള തർക്കത്തിൽ കേസെടുത്തില്ല; പൊലീസ് ജീപ്പുകളുടെ​ ​ഗ്ലാസ് അടിച്ചു തകർത്ത് ഭർത്താവ്; കസ്റ്റഡിയിൽ

Jun 16, 2024 12:56 PM

#arrest | ഭാര്യയുമായുള്ള തർക്കത്തിൽ കേസെടുത്തില്ല; പൊലീസ് ജീപ്പുകളുടെ​ ​ഗ്ലാസ് അടിച്ചു തകർത്ത് ഭർത്താവ്; കസ്റ്റഡിയിൽ

ഭാര്യയും ഭർത്താവും തമ്മിലുള്ള സാമ്പത്തിക തർക്കത്തിൽ പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് ഭർത്താവാണ് ആക്രമണം...

Read More >>
#mvd | 'ഇക്കാര്യങ്ങളില്‍ മലയാളികളും ഒട്ടും പിന്നിലല്ല...'; വാഹനങ്ങളില്‍ നിന്ന് തുപ്പുന്നവര്‍ക്കെതിരെ എംവിഡി

Jun 16, 2024 12:46 PM

#mvd | 'ഇക്കാര്യങ്ങളില്‍ മലയാളികളും ഒട്ടും പിന്നിലല്ല...'; വാഹനങ്ങളില്‍ നിന്ന് തുപ്പുന്നവര്‍ക്കെതിരെ എംവിഡി

കേരള മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 46 പ്രകാരം ഇത് കുറ്റകരമായ പ്രവര്‍ത്തിയാണെന്നും എംവിഡി...

Read More >>
#accident | കണ്ണൂരിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

Jun 16, 2024 12:36 PM

#accident | കണ്ണൂരിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് പൊലീസും നാട്ടുകാരുമാണ് പരുക്കേറ്റവരെ...

Read More >>
Top Stories