#death | സുഹൃത്തുക്കൾക്കൊപ്പം രാത്രി തോട്ടിൽ മീൻപിടിക്കുന്നതിനിടെ കാണാതായി: മൃതദേഹം കണ്ടെത്തിയത് പുലർച്ചെ

#death | സുഹൃത്തുക്കൾക്കൊപ്പം രാത്രി തോട്ടിൽ മീൻപിടിക്കുന്നതിനിടെ കാണാതായി: മൃതദേഹം കണ്ടെത്തിയത് പുലർച്ചെ
May 23, 2024 12:38 PM | By Athira V

കോട്ടയം: ( www.truevisionnews.com ) നീണ്ടൂരിൽ മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ വീണു മരിച്ചു. മൂഴിക്കുളങ്ങര മുട്ടത്ത് മുരളീധരൻ നായരുടെയും രാജമ്മയുടെയും മകൻ വിമോദ് കുമാർ (40) ആണ് മരിച്ചത്.

നീണ്ടൂർ മാനാടി തോട്ടിൽ ഇന്നലെ രാത്രി എട്ടുമണിയോടെ മൂന്നംഗ സംഘം മീൻപിടിക്കാൻ എത്തിയതായിരുന്നു. മീൻ പിടിക്കുന്നതിനിടയിൽ വിമോദിനെ കാണാതായി.

സുഹൃത്തുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാഞ്ഞതിനെ തുടർന്ന് നാട്ടുകാരെ വിവരം അറിയിച്ചു. കോട്ടയത്തുനിന്നുള്ള അഗ്നിരക്ഷാസേനയെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന് ഇന്ന് പുലർച്ചെ നാട്ടുകാർ നടത്തിയ തിരച്ചിലാണു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

#ma #fell #into #stream #died

Next TV

Related Stories
#tpcase | ടിപി കേസ് പ്രതികൾക്ക് ചട്ടം മറികടന്ന് ശിക്ഷായിളവ്; ശുപാർശപട്ടിക തയ്യാറാക്കിയത് പി ജയരാജൻ, പ്രതിഷേധം ശക്തം

Jun 23, 2024 08:11 AM

#tpcase | ടിപി കേസ് പ്രതികൾക്ക് ചട്ടം മറികടന്ന് ശിക്ഷായിളവ്; ശുപാർശപട്ടിക തയ്യാറാക്കിയത് പി ജയരാജൻ, പ്രതിഷേധം ശക്തം

ഇന്നലെയാണ് ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം പുറത്തുവന്നത്. മൂന്ന് പ്രതികളെ പുറത്തിറക്കാനാണ് സർക്കാർ...

Read More >>
#stabbedcase | അതിർത്തിത്തർക്കം, അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

Jun 23, 2024 08:06 AM

#stabbedcase | അതിർത്തിത്തർക്കം, അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

തന്റെ അച്ഛൻ ശനിയാഴ്ച രാവിലെ സ്വന്തം പറമ്പിൽ ജോലി ചെയ്യുന്നതിനിടെ ഹനീഫയെത്തി അദ്ദേഹത്തെ വഴക്ക് പറഞ്ഞതായാണ് മൈതീൻ...

Read More >>
#missingcase | വിറ്റ ഫോൺ ഓണായി, മറ്റൊരു ഫോണിൽ ഇൻസ്റ്റഗ്രാം ഉപയോഗിച്ചു; 15-കാരനെ കണ്ടെത്തിയത് ചെന്നൈയിൽനിന്ന്

Jun 23, 2024 07:47 AM

#missingcase | വിറ്റ ഫോൺ ഓണായി, മറ്റൊരു ഫോണിൽ ഇൻസ്റ്റഗ്രാം ഉപയോഗിച്ചു; 15-കാരനെ കണ്ടെത്തിയത് ചെന്നൈയിൽനിന്ന്

രണ്ട് തുമ്പുകളും കോര്‍ത്തിണക്കിയുള്ള അന്വേഷണത്തിനും പിന്‍തുടര്‍ന്നുള്ള യാത്രകള്‍ക്കും ഒടുവില്‍ ഫലമുണ്ടായി....

Read More >>
#arrest | പെൺകുട്ടിയെ ഭീഷണിപ്പെടുത്തി അമ്മയുടെ ഫോണിൽനിന്ന് നഗ്നഫോട്ടോകൾ അയപ്പിച്ചു, യുവാവ് പിടിയിൽ

Jun 23, 2024 07:41 AM

#arrest | പെൺകുട്ടിയെ ഭീഷണിപ്പെടുത്തി അമ്മയുടെ ഫോണിൽനിന്ന് നഗ്നഫോട്ടോകൾ അയപ്പിച്ചു, യുവാവ് പിടിയിൽ

വിദേശത്തുപോയ പ്രതി വീണ്ടും ഭീഷണിപ്പെടുത്തി ഇത്തരം ഫോട്ടോകൾ...

Read More >>
Top Stories