#theft|ജോലിയ്ക്ക് പോകുന്നതിനിടെ വീട്ടമ്മയെ ബൈക്കിലെത്തിയവർ തടഞ്ഞുനിർത്തി മാല പൊട്ടിച്ചു

#theft|ജോലിയ്ക്ക് പോകുന്നതിനിടെ വീട്ടമ്മയെ ബൈക്കിലെത്തിയവർ തടഞ്ഞുനിർത്തി മാല പൊട്ടിച്ചു
May 23, 2024 09:30 AM | By Meghababu

 തിരുവനന്തപുരം:(truevisionnews.com) പട്ടാപ്പകൽ വീട്ടമ്മയുടെ രണ്ടരപവന്റെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു കടന്നു. തിരുവനന്തപുരം ബാലരാമപുരം സിസിലിപുരത്താണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നത്.

ബാലരാമപുരം രാമപുരം കോഴോട് ശക്തി വിലാസം ബംഗ്ലാവിൽ സജിലകുമാരി(57)യുടെ മാലയാണ് ബൈക്കിലെത്തിയവർ പൊട്ടിച്ച് കടന്നത്. ‌ ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. സജിലകുമാരി സിസിലിപുരത്തെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് സംഭവം.

എതിര്‍ ദിശയില്‍ നിന്നും ബൈക്കിലെത്തിയ രണ്ടുപേര്‍ തടഞ്ഞ് നിര്‍ത്തി കഴുത്തില്‍ നിന്നും ബലമായി മാല പൊട്ടിച്ച് ഉച്ചക്കട ഭാഗത്തേക്ക് കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ബാലരാമപുരം പൊലീസ് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ഹെൽമറ്റ് വെച്ച് പൾസർ ബൈക്കിൽ സഞ്ചരിക്കുന്ന മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

#While #going #work #housewife #stopped #people #broke #necklace

Next TV

Related Stories
#devatheerthadeath |സംസ്കാരം നാളെ; ദേവതീർത്ഥയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

Jun 24, 2024 05:31 PM

#devatheerthadeath |സംസ്കാരം നാളെ; ദേവതീർത്ഥയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

കൊളവല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം അല്പ സമയം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്...

Read More >>
#sfi |  'കേരളം ഭരിക്കുന്ന പാർട്ടിയുടെ കൊടിനോക്കി സമരം ചെയ്യുന്നവരല്ല എസ് എഫ് ഐ' -ഇ.അഫ്‌സല്‍

Jun 24, 2024 05:06 PM

#sfi | 'കേരളം ഭരിക്കുന്ന പാർട്ടിയുടെ കൊടിനോക്കി സമരം ചെയ്യുന്നവരല്ല എസ് എഫ് ഐ' -ഇ.അഫ്‌സല്‍

എസ്.എഫ്.ആ പ്രതിഷേധത്തെ പരിഹസിക്കുന്ന നിലപാടായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്വീകരിച്ചത്....

Read More >>
#blackflag | മന്ത്രി വി.ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; കെഎസ്‌യു പ്രവർത്തകന് ജാമ്യം

Jun 24, 2024 05:05 PM

#blackflag | മന്ത്രി വി.ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; കെഎസ്‌യു പ്രവർത്തകന് ജാമ്യം

ഇന്നലെയാണ് ഗോപുവിനെ നെയ്യാറിലെ വീട് വളഞ്ഞ് അറസ്റ്റ്...

Read More >>
#msf |  പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കണ്ണൂരിൽ എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ്

Jun 24, 2024 05:00 PM

#msf | പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കണ്ണൂരിൽ എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ്

പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ...

Read More >>
#treefell | ശക്തമായ മഴയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം വീണു, ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Jun 24, 2024 04:31 PM

#treefell | ശക്തമായ മഴയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം വീണു, ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ്...

Read More >>
#vegetableprice | കൊച്ചിയിൽ വെളുത്തുള്ളിക്ക് 300 രൂപ; വിലക്കയറ്റ കാരണം ഉത്തരേന്ത്യയിലെ ചൂട്

Jun 24, 2024 04:24 PM

#vegetableprice | കൊച്ചിയിൽ വെളുത്തുള്ളിക്ക് 300 രൂപ; വിലക്കയറ്റ കാരണം ഉത്തരേന്ത്യയിലെ ചൂട്

പച്ചക്കറിയുടെ വരവ് കുറഞ്ഞത്, കേരളത്തിലെ വില വർധനയ്ക്കു കാരണമായെന്നു കച്ചവടക്കാർ...

Read More >>
Top Stories