#arrest | പ്രണയവിവാഹം, പിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവം; യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ അറസ്റ്റ്

#arrest | പ്രണയവിവാഹം, പിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവം; യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ അറസ്റ്റ്
May 22, 2024 02:55 PM | By Athira V

കാഞ്ഞാണി(തൃശ്ശൂര്‍): ( www.truevisionnews.com ) യുവതിയുടെയും ഒന്നരവയസ്സായ മകളുടെയും മൃതദേഹം കനോലി കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവിനെയും ഭര്‍തൃസഹോദരനെയും അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

ആത്മഹത്യാപ്രേരണക്കുറ്റത്തിനാണ് ഇരുവരുടെയും പേരില്‍ കേസെടുത്തത്. ഭര്‍തൃമാതാവ് അനിത (57), അഖിലിന്റെ സഹോദരന്‍ അഷില്‍ (30) എന്നിവരെയാണ് അന്തിക്കാട് എസ്.എച്ച്.ഒ. വി.എസ്. വിനീഷ് അറസ്റ്റ് ചെയ്തത്.

ഭര്‍ത്താവ് അഖിലിന്റെയും കൃഷ്ണപ്രിയയുടെ വീട്ടുകാരുടെയും പരാതിയിലാണ് അറസ്റ്റ്. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.

അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടില്‍ അഖിലിന്റെ ഭാര്യ കൃഷ്ണപ്രിയ (24), മകള്‍ പൂജിത എന്നിവരുടെ മൃതദേഹമാണ് ഏപ്രില്‍ 30-ന് രാവിലെ മണലൂരിലെ പാലാഴി ഭാഗത്ത് കനോലിക്കനാല്‍ ത്തീരത്ത് കണ്ടെത്തിയത്.

കാഞ്ഞാണി ആനക്കാട് കുന്നത്തുള്ളി പദ്മനാഭന്റെയും ഷൈലജയുടെയും മകളാണ് മരിച്ച കൃഷ്ണപ്രിയ. 29-ന് ഉച്ചയ്ക്ക് രണ്ടു മുതലാണ് യുവതിയെയും കുഞ്ഞിനെയും കാണാതായത്.

ഫോണ്‍ വന്നതിനെത്തുടര്‍ന്ന് കാഞ്ഞാണി ആനക്കാട്ടുള്ള വീട്ടില്‍നിന്ന് അന്തിക്കാട് കല്ലിടവഴിയിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്കെന്നുപറഞ്ഞ് ഇറങ്ങിയ യുവതിയും കുഞ്ഞും രാത്രിയായിട്ടും എത്തിയില്ല.

തുടര്‍ന്ന് ഭര്‍ത്താവ് അന്തിക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനിടെ പിറ്റേന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കാഞ്ഞാണിയിലെ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയാണ് മരിച്ച കൃഷ്ണപ്രിയ. നാലുവര്‍ഷം മുന്‍പാണ് അഖിലും കൃഷ്ണപ്രിയയും വിവാഹിതരായത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.

വിവാഹത്തിനുശേഷം ഭര്‍തൃമാതാവും ഭര്‍തൃസഹോദരനും സ്ത്രീധനം പോരെന്നുപറഞ്ഞ് നിരന്തരം ശല്യംചെയ്തിരുന്നതായി പോലീസ് പറയുന്നു. ഇതു മൂലം ഏതാനും മാസങ്ങളായി ആനക്കാട്ടുള്ള വീട്ടിലായിരുന്നു താമസം.

#thrissur #kanjani #woman #child #death #accused #arrested

Next TV

Related Stories
എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

Feb 12, 2025 10:37 AM

എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

ഒരാൾക്കായി അന്വേഷണം തുടരുകയാണ്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ്...

Read More >>
നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ 18കാരി ആത്മഹത്യ ചെയ്ത സംഭവം; 19കാരനായ ആൺസുഹൃത്ത് തൂങ്ങി മരിച്ചു

Feb 12, 2025 10:32 AM

നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ 18കാരി ആത്മഹത്യ ചെയ്ത സംഭവം; 19കാരനായ ആൺസുഹൃത്ത് തൂങ്ങി മരിച്ചു

വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച...

Read More >>
ഒന്‍പത് വയസ്സുകാരിയെ കോമയിലാക്കിയ അപകടം; ജാമ്യം ലഭിച്ച ഷെജീലിനെതിരേ ഒരാഴ്ചയ്ക്കകം കുറ്റപത്രം

Feb 12, 2025 10:24 AM

ഒന്‍പത് വയസ്സുകാരിയെ കോമയിലാക്കിയ അപകടം; ജാമ്യം ലഭിച്ച ഷെജീലിനെതിരേ ഒരാഴ്ചയ്ക്കകം കുറ്റപത്രം

അപകടത്തിനുശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തിയത് രണ്ടുമാസംമുന്‍പാണ്....

Read More >>
ചങ്ങരംകുളത്ത് ലഹരി മാഫിയയുടെ ആക്രമണം;  മൂന്ന് പേര്‍ക്ക് പരിക്ക്, അറസ്റ്റ്

Feb 12, 2025 10:17 AM

ചങ്ങരംകുളത്ത് ലഹരി മാഫിയയുടെ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്, അറസ്റ്റ്

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം. പൊലീസിൽ ഒറ്റുകൊടുക്കാൻ ആർക്കാണ് ധൈര്യമെന്ന് ആക്രോശിച്ചായിരുന്നു...

Read More >>
സംസ്ഥാനത്ത് 50,000 പേർക്ക് ഇന്ന് മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്യും

Feb 12, 2025 10:07 AM

സംസ്ഥാനത്ത് 50,000 പേർക്ക് ഇന്ന് മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്യും

75000ൽ പരം അപേക്ഷകളാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന് ലഭിച്ചത്....

Read More >>
കോമ്പസ് കൊണ്ട് ശരീരം മുറിച്ച് ബോഡി ലോഷൻ തേച്ചു, നഗ്നരാക്കിയ ശേഷം പ്രതികൾ ദൃശ്യങ്ങൾ; നടന്നത് കൊടുംക്രൂരത

Feb 12, 2025 10:06 AM

കോമ്പസ് കൊണ്ട് ശരീരം മുറിച്ച് ബോഡി ലോഷൻ തേച്ചു, നഗ്നരാക്കിയ ശേഷം പ്രതികൾ ദൃശ്യങ്ങൾ; നടന്നത് കൊടുംക്രൂരത

ഒന്നാം വർഷ വിദ്യാർഥികളെ നഗ്നരാക്കിയ ശേഷം പ്രതികൾ ദൃശ്യങ്ങൾ പകർത്തി. കോമ്പസ് ഉപയോഗിച്ച് ശരീരത്ത് മുറിവുകൾ ഉണ്ടാക്കി. മുറിവുകളിൽ ബോഡി ലോഷൻ...

Read More >>
Top Stories