പരപ്പനങ്ങാടി (മലപ്പുറം): ( www.truevisionnews.com ) ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ രാത്രി മാരകായുധങ്ങളുമായി നാട്ടുകാര്‍ തടഞ്ഞുവെച്ച ക്വട്ടേഷന്‍ സംഘാംഗങ്ങളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
വൈപ്പിന്‍ സ്വദേശികളായ തിരുന്നില്ലത്ത് ആകാശ്(30) കിഴക്കേവളപ്പില്‍ ഹിമസാഗര്‍(30) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഇരുവരെയും പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. ഇരുവരും എറണാകുളം വൈപ്പിന്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്നും വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്നും പോലീസ് പറഞ്ഞു.
ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് രണ്ടുകാറുകളിലായി എത്തിയ അഞ്ചംഗ ഗുണ്ടാസംഘവും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് ചെട്ടിപ്പടി ആലുങ്ങല്‍ സ്വദേശിയായ യുവാവ് കിലോ കണക്കിന് സ്വര്‍ണം തട്ടിയത് ആന്വേഷിച്ചെത്തിയ ഗുണ്ടാംസംഘം മാരകായുധങ്ങളുമായി നാട്ടുകാരെ ആക്രമിക്കുകയായിരുന്നന്ന് പോലീസ് പറയുന്നു.
നാട്ടുകാരും സംഘാംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെ സംഘത്തിലെ മൂന്ന് പേര് ഒരു കാറുമായി രക്ഷപ്പെട്ടു. തുടര്‍ന്നാണ് ബാക്കി രണ്ടുപേരെ നാട്ടുകാര്‍ തടഞ്ഞുവെച്ചത്.
ഇവരെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ടു. തുടര്‍ന്ന് പരപ്പനങ്ങാടി സി.ഐ, എസ്.ഐ. എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി ഇവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
മര്‍ദനത്തില്‍ പരിക്കേറ്റ ഇവരെ പിന്നീട് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്കി.
#parappanangadi #goonda #attack #case