#kidnapcase | 'നാലോ അഞ്ചോ വീടുകഴിഞ്ഞാല്‍ നിന്റെ വീടെത്തും, പോയ്‌ക്കോ'; അതിക്രമത്തിന് ശേഷം 9 വയസ്സുകാരിയോട് പ്രതി

#kidnapcase | 'നാലോ അഞ്ചോ വീടുകഴിഞ്ഞാല്‍ നിന്റെ വീടെത്തും, പോയ്‌ക്കോ'; അതിക്രമത്തിന് ശേഷം 9 വയസ്സുകാരിയോട് പ്രതി
May 16, 2024 08:20 AM | By Athira V

കാഞ്ഞങ്ങാട്: ( www.truevisionnews.com ) 'ഒച്ചവെച്ചിരുന്നെങ്കിൽ ആ പൊന്നുമോളുടെ ജീവനെടുത്തേനെ. ആലോചിക്കാൻ കൂടി കഴിയുന്നില്ല... കിടന്നുറങ്ങുകയായിരുന്ന ബാലികയെ എങ്ങനെയാണവൻ എടുത്തുകൊണ്ടുപോയത്' -പ്രതിഷേധവും സങ്കടവുമെല്ലാം നിറയുന്നു പ്രദേശത്തുകാരുടെ വാക്കുകളിൽ.. ഒൻപതുവയസ്സുകാരി പീഡനത്തിനിരയായത് വിശ്വസിക്കാനാകുന്നില്ല ഇവർക്ക്.

അടുത്തടുത്ത് വീടുകളുള്ള പ്രദേശം. അച്ഛനും അമ്മയും സഹോദരിയും ഉറങ്ങിക്കിടന്ന മുറിക്ക് തൊട്ടടുത്തുള്ള മുറിയിൽനിന്ന് കുഞ്ഞിനെ എടുത്തുകൊണ്ടുപോകുകയെന്നത് അവിശ്വസനീയം.

ആളുകൾക്ക് ഇതേക്കുറിച്ച് സംസാരിക്കാൻപോലും പറ്റുന്നില്ല. സംഭവം അറിഞ്ഞവരെല്ലാം ആദ്യം ചോദിക്കുന്നത് വീട്ടിൽക്കയറി കൊണ്ടുപോകുകയോ എന്നാണ്. പോലീസ് നായയുമായുള്ള തിരച്ചിലിൽ പത്ത്, അൻപത് രൂപകളുടെ നോട്ടും പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു.

ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻപരിധിയിൽ ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പ്. നടന്ന സംഭവം പരിശോധിച്ചാൽ നാട്ടുകാരുടെ നിരീക്ഷണം ശരിയെന്ന് ബോധ്യപ്പെടും. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് കുട്ടി ഉറങ്ങാറുള്ളതെന്ന് അക്രമിക്ക് അറിയാം.

മുത്തശ്ശി തീർഥയാത്ര പോയതിനാൽ, മുത്തച്ഛൻ പശുവിനെ കറക്കുന്നസമയത്ത് കട്ടിലിൽ കുട്ടി തനിച്ചായിരിക്കുമെന്നും അക്രമിക്കറിയാം. പശുവിനെ കറക്കാൻ പോകുമ്പോൾ മുത്തച്ഛൻ മുൻവാതിൽ അടച്ചിരുന്നു. അകത്തുനിന്നോ പുറത്തുനിന്നോ വാതിൽ ലോക്ക് ചെയ്തിട്ടില്ലെന്ന് അറിയാവുന്നയാളാണ് അക്രമിയെന്ന് ഉറപ്പ്.

വീടിന്റെ അടുക്കള ഭാഗത്തുകൂടി പുറത്തിറങ്ങി കിഴക്കോട്ട് പോയാൽ വയലാണെന്നും അറിയാത്ത ആളല്ല അക്രമി. ആളുകൾ തിരച്ചിൽ നടത്തുമ്പോൾ ഈ വയൽപ്രദേശങ്ങളിലൊക്കെ അവരെത്തുമെന്നും അയാൾ മനസ്സിലാക്കിയിരുന്നു. ഒന്നിലേറെ വയലും റോഡും കടന്ന് അരക്കിലോമീറ്ററിനപ്പുറത്തേക്കെത്തിയതും സ്ഥലത്തെക്കുറിച്ച് പരിചമുണ്ടായതിനാലാണെന്ന് പോലീസ് സംശയിക്കുന്നു.

പീഡനശേഷം ‘നാലോ അഞ്ചോ വീട് കഴിഞ്ഞാൽ നിന്റെ വീടെത്തും പോയ്‌ക്കോ...’ എന്ന് അക്രമി പറഞ്ഞതും സ്ഥലത്തെക്കുറിച്ച് നന്നായി അറിയുന്നതുകൊണ്ടുതന്നെ. റോഡരികിൽ പടിഞ്ഞാറോട്ട് മുഖമുള്ള വീട്ടിൽ അകത്തുകയറുന്നിടത്ത് ഇടത്തും വലത്തുമായി രണ്ടുമുറികൾ. ഇതിൽ വടക്കുഭാഗത്തെ മുറിയിലാണ് കുട്ടി ഉറങ്ങിയിരുന്നത്.


#kasaragod #nine #year #old #girl #kidnaping #rape #theft

Next TV

Related Stories
 കൊയിലാണ്ടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവ് മരിച്ച നിലയിൽ, കേസെടുത്ത് പോലീസ്

Apr 24, 2025 03:08 PM

കൊയിലാണ്ടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവ് മരിച്ച നിലയിൽ, കേസെടുത്ത് പോലീസ്

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും....

Read More >>
വലയിൽ കുരുങ്ങി രണ്ട് നാൾ, ചേരയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്

Apr 24, 2025 03:07 PM

വലയിൽ കുരുങ്ങി രണ്ട് നാൾ, ചേരയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്

ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും മരണം...

Read More >>
കോഴിക്കോട് നെല്ല്യാടി പാലത്തിന് സമീപം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കാവുന്തറ സ്വദേശി

Apr 24, 2025 03:00 PM

കോഴിക്കോട് നെല്ല്യാടി പാലത്തിന് സമീപം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കാവുന്തറ സ്വദേശി

പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ ഒരു ജോഡി ചെരിപ്പും കൂടയും മൊബൈൽ ഫോണും വാച്ചും തീപ്പെട്ടിയും...

Read More >>
മുഖ്യമന്ത്രി പത്തനംതിട്ടയില്‍; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലീസ്

Apr 24, 2025 02:58 PM

മുഖ്യമന്ത്രി പത്തനംതിട്ടയില്‍; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലീസ്

രണ്ടാം എൽ ഡി എഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ സംഘടിപ്പിച്ച ജില്ലാ തല അവലോകന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്...

Read More >>
ഗാർഹിക പീഡനം ; സ്ത്രീധനത്തിന്റെ പേരിൽ നടുവണ്ണൂർ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചു; ഭർതൃവീട്ടുകാർക്കെതിരെ കേസ്

Apr 24, 2025 02:44 PM

ഗാർഹിക പീഡനം ; സ്ത്രീധനത്തിന്റെ പേരിൽ നടുവണ്ണൂർ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചു; ഭർതൃവീട്ടുകാർക്കെതിരെ കേസ്

കൂടുതൽ സ്വർണം വീട്ടിൽ ചോദിക്കാനായി അനൂപ് ആവശ്യപ്പെടുകയും യുവതിയെ മർദ്ധിക്കുകയും തീപ്പെട്ടികൊള്ളി ഉരസി ദേഹത്തും തലയിലുമിട്ട് പൊള്ളിക്കുകയും...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ നിന്നും കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നു

Apr 24, 2025 02:37 PM

കോഴിക്കോട് ബാലുശ്ശേരിയിൽ നിന്നും കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നു

ഏറെ നേരം കഴിഞ്ഞിട്ടും യുവാവിനെ കാണാതെ വന്നപ്പോഴാണ് ബന്ധുക്കൾ പോലീസിൽ പരാതി...

Read More >>
Top Stories










Entertainment News