#fraud |സ്വർണം പണയ ഇടപാടിൽ കോടികളുടെ തട്ടിപ്പ്; സിപിഎം ലോക്കൽ കമ്മറ്റി അം​ഗമായ സഹകരണസംഘം സെക്രട്ടറി ഒളിവിൽ

#fraud |സ്വർണം പണയ ഇടപാടിൽ കോടികളുടെ തട്ടിപ്പ്; സിപിഎം ലോക്കൽ കമ്മറ്റി അം​ഗമായ സഹകരണസംഘം സെക്രട്ടറി ഒളിവിൽ
May 14, 2024 11:23 AM | By Susmitha Surendran

കാസർകോട്: (truevisionnews.com)  കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റിവ് സൊസൈറ്റിയിൽ തട്ടിപ്പ്. സ്വർണപ്പണയ ഇടപാടിലെ കോടികളുടെ തുകയുമായി സഹകരണസംഘം സെക്രട്ടറി മുങ്ങി.

സിപിഎം ലോക്കൽ കമ്മറ്റി അം​ഗം കെ. രതീശാണ് 4.75 കോടി (4,75,99,907) രൂപയുമായി മുങ്ങിയത്. ഭരണസമിതി അം​ഗങ്ങളറിയാതെ തവണകളായി സ്വർണപണയവായ്പ വ്യാജമായി എടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ഓഡിറ്റിങിലാണ് തട്ടിപ്പ് വിവരം പുറത്തുവരുന്നത്. പണയപണ്ടം വയ്ക്കാതെ രേഖകൾ ചമച്ച് തുക തട്ടുകയായിരുന്നുവെന്നാണ് വിവരം.

തട്ടിപ്പുവിവരം പുറത്തുവന്നതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. സിപിഎം ലോക്കൽ കമ്മറ്റിക്കൂടി രതീശനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്യായമായി പണം കൈവശപ്പെടുത്തുകയും ഉപഭോക്താക്കളെ ചതിക്കുകയും ചെയ്തുവെന്ന് ചൂണ്ടികാട്ടി രതീശനെതിരേ പ്രസിഡന്റ് കെ. സൂപ്പി ആദൂർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.

ഏപ്രിൽ 29 മുതൽ മേയ് ഒൻപതുവരെയുള്ള സ്വർണപ്പണയവുമായി ബന്ധപ്പെട്ട ഇടപാടിൽ ലഭിച്ച 4.75 കോടി (4,75,99,907) രൂപയുമായി ഇയാൾ മുങ്ങുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

#Fraud #crores #gold #mortgage #transaction #CPM #local #committee #member #cooperative #secretary #absconding

Next TV

Related Stories
ഇഎംഐ അടയ്ക്കാൻ പണമില്ല; ക്ഷേത്രം കുത്തി തുറന്ന് കവർച്ച നടത്തിയ യുവാക്കൾ പിടിയിൽ

Apr 24, 2025 04:15 PM

ഇഎംഐ അടയ്ക്കാൻ പണമില്ല; ക്ഷേത്രം കുത്തി തുറന്ന് കവർച്ച നടത്തിയ യുവാക്കൾ പിടിയിൽ

മൊബൈൽ ഇഎംഐ അടയ്ക്കാൻ പണമില്ലാതെ വന്നതോടെ യുവാക്കൾ ക്ഷേത്രം കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു. ക്ഷേത്രത്തിൻ്റെ ഓഫീസ് മുറിയും സ്റ്റോർ റൂമും...

Read More >>
അച്ഛനെന്ന പേരിന് കളങ്കം...; സ്വന്തം മകളെ പീഡിപ്പിച്ച കേസ്;   പിതാവിന്  17 വർഷം കഠിന തടവ്

Apr 24, 2025 03:30 PM

അച്ഛനെന്ന പേരിന് കളങ്കം...; സ്വന്തം മകളെ പീഡിപ്പിച്ച കേസ്; പിതാവിന് 17 വർഷം കഠിന തടവ്

17 വർഷത്തെ കഠിന തടവ് കൂടാതെ 1,50,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്....

Read More >>
 കൊയിലാണ്ടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവ് മരിച്ച നിലയിൽ, കേസെടുത്ത് പോലീസ്

Apr 24, 2025 03:08 PM

കൊയിലാണ്ടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവ് മരിച്ച നിലയിൽ, കേസെടുത്ത് പോലീസ്

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും....

Read More >>
വലയിൽ കുരുങ്ങി രണ്ട് നാൾ, ചേരയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്

Apr 24, 2025 03:07 PM

വലയിൽ കുരുങ്ങി രണ്ട് നാൾ, ചേരയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്

ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും മരണം...

Read More >>
കോഴിക്കോട് നെല്ല്യാടി പാലത്തിന് സമീപം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കാവുന്തറ സ്വദേശി

Apr 24, 2025 03:00 PM

കോഴിക്കോട് നെല്ല്യാടി പാലത്തിന് സമീപം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കാവുന്തറ സ്വദേശി

പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ ഒരു ജോഡി ചെരിപ്പും കൂടയും മൊബൈൽ ഫോണും വാച്ചും തീപ്പെട്ടിയും...

Read More >>
മുഖ്യമന്ത്രി പത്തനംതിട്ടയില്‍; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലീസ്

Apr 24, 2025 02:58 PM

മുഖ്യമന്ത്രി പത്തനംതിട്ടയില്‍; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലീസ്

രണ്ടാം എൽ ഡി എഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ സംഘടിപ്പിച്ച ജില്ലാ തല അവലോകന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്...

Read More >>
Top Stories

Entertainment News