വില്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ

വില്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ
Apr 24, 2025 08:58 PM | By Jain Rosviya

കൊച്ചി: വില്പനയ്ക്ക് എത്തിച്ച അഞ്ചര കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. മൂന്നു കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ബപ്പറാജ് ഇസ്ലാം (28), പശ്ചിമ ബംഗാൾ മുർഷിദാബാദ് സർക്കാർപറ സ്വദേശി മൈമോൻ മണ്ഡൽ (28) എന്നിവരെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. തൃക്കളത്തൂർ പള്ളിത്താഴത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് മൂന്ന് കിലോ കഞ്ചാവ് പിടികൂടിയത്. മൂവാറ്റുപുഴ ഹോസ്റ്റൽ ജംഗ്ഷൻ ഭാഗത്ത് വിൽപ്പനയ്ക്ക് കൊണ്ടുവന്നപ്പോഴാണ് രണ്ടര കിലോ കഞ്ചാവ് പിടികൂടിയത്.

മൂവാറ്റുപുഴ ഭാഗത്ത് ലഹരി വസ്തുക്കൾ വിൽക്കുന്നവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

ഡിവൈഎസ് പി പി.എം. ബൈജുവിൻ്റെ മേൽനോട്ടത്തിലാണ് കഞ്ചാവ് കടത്തിയവരെ പിടികൂടിയത്. പ്രതികളെ പിടികൂടിയ അന്വേഷണസംഘത്തിൽ എസ്ഐമാരായ സുമിത എസ് എൻ, രാജേഷ് കെ.കെ, സത്യൻ. പി. ബി, ജയകുമാർ പി സി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മീരാൻ. സി. കെ, ജമാൽ, സീനിയർ സിപിഓമാരായ ബിബിൽ മോഹൻ, സലീം, അനസ് കെ എ, ധനേഷ് ബി നായർ,സൂരജ് കുമാർ, ഫൈസൽ എം കെ, മഹേഷ്‌ കുമാർ സിപിഓമാരായ സന്ദീപ് ബാബു, ഹാരിസ് കെ എച്,രഞ്ജിത് രാജൻ, ജിജു, ഷാൻ എന്നിവരാണ് ഉണ്ടായിരുന്നത്.

#Two #guest #workers #arrested #cannabis #sale

Next TV

Related Stories
നേതാക്കളെ ജയിലിലടച്ചു; കർഷക കോൺഗ്രസ്‌ മാർച്ചിൽ താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ പ്രതിഷേധം ഇരമ്പി

Jul 28, 2025 11:15 PM

നേതാക്കളെ ജയിലിലടച്ചു; കർഷക കോൺഗ്രസ്‌ മാർച്ചിൽ താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ പ്രതിഷേധം ഇരമ്പി

താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ കർഷക കോൺഗ്രസ്‌ മാർച്ചിൽ പ്രതിഷേധം ഇരമ്പി...

Read More >>
നിർണായക തീരുമാനം; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്, ദയാധനത്തിൽ തീരുമാനമായില്ല

Jul 28, 2025 11:11 PM

നിർണായക തീരുമാനം; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്, ദയാധനത്തിൽ തീരുമാനമായില്ല

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത യമൻ പണ്ഡിതർ അറിയിച്ചതായി...

Read More >>
ശ്രദ്ധിക്കുക, നാളെ അവധി രണ്ട് ഗ്രാമപഞ്ചാത്തുകളിൽ മാത്രം; സ്കൂളുകൾക്കും അംഗനവാടികൾക്കും ബാധകമെന്ന് ആലപ്പുഴ കളക്ടർ

Jul 28, 2025 10:53 PM

ശ്രദ്ധിക്കുക, നാളെ അവധി രണ്ട് ഗ്രാമപഞ്ചാത്തുകളിൽ മാത്രം; സ്കൂളുകൾക്കും അംഗനവാടികൾക്കും ബാധകമെന്ന് ആലപ്പുഴ കളക്ടർ

കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ സ്കൂൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ആലപ്പുഴ...

Read More >>
 കേരളത്തിലെ ഗ്രാമങ്ങളെല്ലാം അതിവേഗം വളരുന്നു -മന്ത്രി എം ബി രാജേഷ്

Jul 28, 2025 10:50 PM

കേരളത്തിലെ ഗ്രാമങ്ങളെല്ലാം അതിവേഗം വളരുന്നു -മന്ത്രി എം ബി രാജേഷ്

കേരളത്തിലെ ഗ്രാമങ്ങളെല്ലാം അതിവേഗം വളരുന്നു -മന്ത്രി എം ബി...

Read More >>
ലൈഫ് പദ്ധതിയോട് താരതമ്യം ചെയ്യാൻ ഇന്ത്യയിൽ മറ്റൊരു പദ്ധതിയില്ല -മന്ത്രി എം ബി രാജേഷ്

Jul 28, 2025 10:48 PM

ലൈഫ് പദ്ധതിയോട് താരതമ്യം ചെയ്യാൻ ഇന്ത്യയിൽ മറ്റൊരു പദ്ധതിയില്ല -മന്ത്രി എം ബി രാജേഷ്

ലൈഫ് പദ്ധതിയോട് താരതമ്യം ചെയ്യാൻ ഇന്ത്യയിൽ മറ്റൊരു പദ്ധതിയില്ല -മന്ത്രി എം ബി...

Read More >>
Top Stories

//Truevisionall