( www.truevisionnews.com) മ്യാൻമറിൽ ഭൂകമ്പം പ്രവചിച്ച് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ടിക്ടോക് ജ്യോതിഷി അറസ്റ്റിൽ. 300,000ത്തിലധികം ടിക് ടോക്ക് ഫോളോവേഴ്‌സുള്ള ജോൺ മോ തെ എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ഉണ്ടായ ഭൂകമ്പത്തിന് പിന്നാലെയാണ് രാജ്യത്ത് വീണ്ടും മറ്റൊരു ഭൂകമ്പം ഉണ്ടാകുമെന്നും മ്യാൻമറിലെ എല്ലാ നഗരങ്ങളിലും ഇത് നാശം വിതയ്ക്കുമെന്നും ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പടർത്തിയത്.

“മ്യാൻമറിലെ എല്ലാ നഗരങ്ങളിലും വളരെ ശക്തമായ ഭൂകമ്പം ഉണ്ടാകും.ആളുകൾ പകൽ സമയത്ത് ഉയരമുള്ള കെട്ടിടങ്ങളിൽ താമസിക്കരുത്. പ്രധാനപ്പെട്ട കാര്യങ്ങൾ നിങ്ങളോടൊപ്പം കരുതണം.”- എന്നായിരുന്നു ഇയാളുടെ പ്രവചനം.
കഴിഞ്ഞ മാസം മ്യാൻമറിന്റെ മധ്യഭാഗത്തുണ്ടായ ഭൂകമ്പത്തിൽ 3,700ലധികം പേർ കൊല്ലപ്പെട്ടിരുന്നു. തുടർചലനങ്ങൾ തുടർന്നതിനാൽ പലരും വീടുകളിലേക്ക് മടങ്ങാൻ ഭയപ്പെട്ടിരുന്നു. ഇതിനിടെയാണ് ജോൺ തൻ്റെ പ്രവചനവുമായി രംഗത്ത് വന്നത്.
ജോണിനെതിരെ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഇത്തരത്തിൽ വ്യാജ വാർത്തകൾ എഴുതുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും അത് പങ്കിടുന്നവർക്കും എതിരെ കർശന നിലപാട് സ്വീകരിക്കുമെന്നുമാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
“ജോൺ (പാമിസ്ട്രി)” എന്ന് പേരിലുള്ള അക്കൌണ്ടിലാണ് ജോൺ തൻ്റെ പ്രവചനങ്ങൾ പങ്കുവെക്കാറുള്ളത്. 2021-ലെ അട്ടിമറിയിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സിവിലിയൻ നേതാവ് ഓങ് സാൻ സൂചിയുടെ മോചനം അടക്കമുള്ളവ പ്രവചിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് ജോൺ.
#johnmoe #myanmar #tiktokastrologer #arrested #spreading #earthquakepredictions
