2027 ൽ സാധ്യമാക്കാനാകുമെന്ന് പ്രതീക്ഷ, സംസ്ഥാനത്ത് മലമ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും -വീണ ജോര്‍ജ്

 2027 ൽ സാധ്യമാക്കാനാകുമെന്ന് പ്രതീക്ഷ, സംസ്ഥാനത്ത് മലമ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും -വീണ ജോര്‍ജ്
Apr 24, 2025 08:30 PM | By Jain Rosviya

തിരുവനന്തപുരം: സംസ്ഥാനത്ത് മലമ്പനി (മലേറിയ) നിവാരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2027 ഓടെ മലമ്പനി നിവാരണം സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന തൊഴിലാളികളിലും യാത്രക്കാരിലും കണ്ടെത്തുന്ന മലമ്പനി ഒരു പ്രധാന വെല്ലുവിളിയാണ്. അത് മുന്നില്‍ കണ്ടുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മലമ്പനി രോഗപ്രതിരോധത്തെ സംബന്ധിച്ച ബോധവത്കരണം ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മലമ്പനിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും മലമ്പനി നിവാരണത്തിനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് എല്ലാ വര്‍ഷവും മലമ്പനി ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 'മലമ്പനി നിവാരണം യാഥാര്‍ത്ഥ്യമാക്കാം: പുനര്‍നിക്ഷേപിക്കാം, പുനര്‍വിചിന്തനം നടത്താം, പുനരുജ്ജ്വലിപ്പിക്കാം' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ ഏപ്രില്‍ 25 രാവിലെ 10:30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

സംസ്ഥാനത്ത് മലമ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുക് നിവാരണ പ്രവര്‍ത്തങ്ങളും ആരോഗ്യവകുപ്പ് ശക്തിപ്പെടുത്തും.

മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന തോത് കണക്കാക്കുന്ന ആനുവല്‍ പാരസൈറ്റ് ഇന്‍ഡക്‌സ് ഒന്നില്‍ കുറവുള്ള കാറ്റഗറി 1 സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഉള്‍പ്പെടുന്നത്. കേരളത്തില്‍ 2024 ലെ ആനുവല്‍ പാരസൈറ്റ് ഇന്‍ഡക്‌സ് 0.027 ആണ്.

അതായത് 1000 ജനസംഖ്യക്ക് 0.027 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ മാത്രമാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ തദ്ദേശീയമായി മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1019 തദ്ദേശ സ്ഥാപനങ്ങള്‍ മലമ്പനി നിവാരണത്തിന് അരികിലാണ്.

കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ മലമ്പനി നിവാരണം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മലമ്പനി സംബന്ധിച്ച ബോധവത്കരണ പരിപാടികള്‍ക്കൊപ്പം മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തങ്ങളുടെ ഏകോപനവും സംഘടിപ്പിക്കും.

#malaria #eradication #activities #state #accelerated #Veenageorge

Next TV

Related Stories
 എടച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറിക്ക് നേരെ അക്രമം

Apr 25, 2025 12:15 AM

എടച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറിക്ക് നേരെ അക്രമം

നേരത്തെയും യൂത്ത് ലീഗിന്റെ കൊടി പട്ടാപ്പകൽ കീറി നശിപ്പിച്ച സംഘം തന്നെയാണ് ഈ അക്രമത്തിനും നേതൃത്വം നൽകിയതെന്ന് നേതാക്കൾ...

Read More >>
'സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ വാഹനത്തിൽ നിന്നും ഇറങ്ങിയോടി'; പോക്സോ കേസ്  പ്രതിയെ ഓടിച്ചിട്ട്  പിടികൂടി പേരാമ്പ്ര പോലീസ്

Apr 24, 2025 10:33 PM

'സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ വാഹനത്തിൽ നിന്നും ഇറങ്ങിയോടി'; പോക്സോ കേസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടി പേരാമ്പ്ര പോലീസ്

പറമ്പിലേക്ക് ഓടികയറിയ പ്രതിയെ എസ് സി ഒ പി സുനിൽകുമാർ അര കിലോമീറ്ററോളം ഓടിച്ചിട്ട്‌ സാഹസികമായി...

Read More >>
യുവതിയെ വിവസ്ത്രയാക്കി ദൃശ്യം പകർത്തി; കൗമാരക്കാരൻ പൊലീസ് പിടിയിൽ

Apr 24, 2025 10:25 PM

യുവതിയെ വിവസ്ത്രയാക്കി ദൃശ്യം പകർത്തി; കൗമാരക്കാരൻ പൊലീസ് പിടിയിൽ

കൗമാരക്കാരനെ ജുവനൈൽ ജസ്റ്റിസിന് മുന്നിൽ ഹാജരാക്കിയെന്ന് മെഡിക്കൽ കോളജ് പൊലീസ്...

Read More >>
വെഞ്ഞാറമൂട് ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം, ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാവിന്  പരിക്ക്

Apr 24, 2025 10:05 PM

വെഞ്ഞാറമൂട് ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം, ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാവിന് പരിക്ക്

അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പാങ്ങോട് മതിര സ്വദേശി വിഷ്ണു ചന്ദ്രിനാണ് പരിക്കേറ്റത്....

Read More >>
വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

Apr 24, 2025 10:03 PM

വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

നേരത്തേയും എരുമക്കൊല്ലിയിലും മറ്റു ഭാ​ഗങ്ങളിലും കാട്ടാനയുടെ ആക്രമണത്തിൽ ആളുകൾ...

Read More >>
തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്; പ്രതി ലക്ഷ്യമിട്ടിരുന്നത് വിജയകുമാറിനെ മാത്രമായിരുന്നെന്ന് പൊലീസ്

Apr 24, 2025 09:34 PM

തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്; പ്രതി ലക്ഷ്യമിട്ടിരുന്നത് വിജയകുമാറിനെ മാത്രമായിരുന്നെന്ന് പൊലീസ്

അമിത് തിരുവാതുക്കലിലെ വീട്ടിലേക്ക് പോകുന്നതിന്റെയും കൃത്യം നടത്തി തിരികെ വരുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ...

Read More >>
Top Stories










Entertainment News