#VSivankutty | ഇന്ത്യയിലെ ആദ്യത്തെ 'എ ഐ' അധ്യാപക പരിശീലനത്തിന് കേരളത്തില്‍ തുടക്കമായതായി മന്ത്രി വി ശിവന്‍കുട്ടി

#VSivankutty | ഇന്ത്യയിലെ ആദ്യത്തെ 'എ ഐ' അധ്യാപക പരിശീലനത്തിന് കേരളത്തില്‍ തുടക്കമായതായി മന്ത്രി വി ശിവന്‍കുട്ടി
Apr 30, 2024 05:30 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ഇന്ത്യയിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധ്യാപക പരിശീലനത്തിന് കേരളത്തില്‍ തുടക്കമായതായി മന്ത്രി വി ശിവന്‍കുട്ടി.

മെയ് രണ്ട് മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ടു നില്‍ക്കുന്ന പരിശീലനത്തില്‍ എണ്‍പതിനായിരം അധ്യാപകര്‍ പങ്കെടുക്കും.

ഓരോ അധ്യാപകര്‍ക്കും ഇന്റര്‍നെറ്റ് സംവിധാനമുള്ള ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഉപയോഗിച്ച് പ്രായോഗിക പരിശീലനമാണ് നല്‍കുന്നതെന്ന് മന്ത്രി അറിയിച്ചു.

ഇതിന്റെ മൊഡ്യൂള്‍ കഴിഞ്ഞ ദിവസം മൂന്നാറില്‍ പ്രകാശനം ചെയ്തു. 'എ.ഐ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ അവയുടെ പരിമിതികളും ഡീപ്പ് ഫെയ്ക്, സ്വകാര്യത പ്രശ്‌നം തുടങ്ങിയ മേഖലകളിലും അധ്യാപകര്‍ക്ക് പരിശീലനത്തിലൂടെ ബോധവല്‍ക്കരണം നടത്തും.

ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ അവയുടെ അക്കാദമിക മൂല്യം നഷ്ടപ്പെടാതെ ക്ലാസ് മുറികളില്‍ പ്രയോഗിക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

ആദ്യ ഘട്ടത്തില്‍ എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവന്‍ അധ്യാപകരെയും പരിശീലിപ്പിക്കും.

രണ്ടാം ഘട്ടത്തില്‍ പ്രൈമറി മേഖലയിലേക്കും അപ്പര്‍ പ്രൈമറി മേഖലിലേയ്ക്കും പരിശീലനം വ്യാപിപ്പിക്കും.

' ഡിസംബര്‍ 31ഓടെ കേരളത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രായോഗിക പരിശീലനം നല്‍കി മറ്റൊരു കേരള മാതൃക രാജ്യത്തിന് മുന്നില്‍ കാഴ്ച വയ്ക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

#Minister #VSivankutty #India'#first '#AIteacher #training #started #Kerala

Next TV

Related Stories
#arrest |  റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

May 17, 2024 09:39 PM

#arrest | റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

റിസോർട്ടിലെ വയറിങ് നടത്തിയ വയറിങ്ങുകാരനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ...

Read More >>
#Birdflu  |പക്ഷിപ്പനി വ്യാപനം: ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ ഇറച്ചി, മുട്ട വില്‍പ്പന നിരോധിച്ചു

May 17, 2024 09:37 PM

#Birdflu |പക്ഷിപ്പനി വ്യാപനം: ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ ഇറച്ചി, മുട്ട വില്‍പ്പന നിരോധിച്ചു

കോഴി, താറാവ്, കാട തുടങ്ങിയ വളര്‍ത്തുപക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയുടെ ഉപയോഗവും വില്‍പ്പനയുമാണ്...

Read More >>
#arrest | പെൺവാണിഭക്കേസില്‍ കുടുക്കുമെന്ന് ഭീഷണി; പ്രവാസിയില്‍ നിന്ന് രണ്ടരക്കോടി തട്ടാൻ ശ്രമിച്ച വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ

May 17, 2024 09:23 PM

#arrest | പെൺവാണിഭക്കേസില്‍ കുടുക്കുമെന്ന് ഭീഷണി; പ്രവാസിയില്‍ നിന്ന് രണ്ടരക്കോടി തട്ടാൻ ശ്രമിച്ച വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ

കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ ബോസ്കോ കളമശേരിയാണ് തൃശൂരിൽ അറസ്റ്റിലായത്. പ്രവാസി വ്യവസായിയെ ഫോണിൽ വിളിച്ചായിരുന്നു...

Read More >>
#murderattempt | ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്; കഴുത്തില്‍ ഗുരുതരപരിക്ക്, പ്രതി കസ്റ്റഡിയിൽ

May 17, 2024 09:20 PM

#murderattempt | ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്; കഴുത്തില്‍ ഗുരുതരപരിക്ക്, പ്രതി കസ്റ്റഡിയിൽ

സാരമായി പരിക്കേറ്റ രങ്കമ്മയെ പ്രദേശവാസികൾ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ...

Read More >>
#veenageorge | ‘ആരോഗ്യവകുപ്പ് നടപടി എടുത്തിട്ടുണ്ട്’: ശസ്ത്രക്രിയ പിഴവിൽ ഒറ്റ വാചകത്തില്‍ പ്രതികരണമൊതുക്കി ആരോഗ്യമന്ത്രി

May 17, 2024 08:52 PM

#veenageorge | ‘ആരോഗ്യവകുപ്പ് നടപടി എടുത്തിട്ടുണ്ട്’: ശസ്ത്രക്രിയ പിഴവിൽ ഒറ്റ വാചകത്തില്‍ പ്രതികരണമൊതുക്കി ആരോഗ്യമന്ത്രി

ആരോഗ്യ വകുപ്പ് നടപടി എടുത്തിട്ടുണ്ടെന്നും ബാക്കി കാര്യങ്ങൾ അറിയിക്കാമെന്നുമായിരുന്നു വീണാ ജോർജിന്റെ...

Read More >>
Top Stories