കോഴിക്കോട്: ( www.truevisionnews.com ) കൊയിലാണ്ടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി റാഗിങ്ങ് നേരിട്ടതായി പരാതി. കെപിഎംഎസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് സീനിയർ വിദ്യാർത്ഥികളിൽ നിന്ന് മർദ്ദനമേറ്റത്. സംഭവത്തിൽ വിദ്യാർത്ഥി പൊലീസിൽ പരാതി നല്‍കി.
മിഠായി നല്‍കിയിട്ട് വാങ്ങിയില്ലായെന്ന് പറഞ്ഞ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. കുട്ടി ഇന്നലെ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു ആക്രമണം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്കുകയായിരുന്നു.
.gif)

Complaint ragging faced Plus One student Koyilandy
