പച്ചക്കറി കയറ്റി വന്ന വാഹനത്തിൽ ഉണ്ടായിരുന്നത് രേഖകളില്ലാതെ 17.5 ലക്ഷം!, കോഴിക്കോട് സ്വദേശിയും ഡ്രൈവറും പിടിയിൽ

പച്ചക്കറി കയറ്റി വന്ന വാഹനത്തിൽ ഉണ്ടായിരുന്നത് രേഖകളില്ലാതെ 17.5 ലക്ഷം!, കോഴിക്കോട് സ്വദേശിയും ഡ്രൈവറും പിടിയിൽ
Jun 24, 2025 07:59 AM | By Susmitha Surendran

കൽപ്പറ്റ: ( truevisionnews.com) മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 17.5 ലക്ഷം രൂപ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ, ഡ്രൈവർ മുനീർ എന്നിവരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കർണാടകയിൽ നിന്ന് പച്ചക്കറി കയറ്റി വന്ന ദോസ്ത് വാഹനത്തിലായിരുന്നു പണം ഉണ്ടായിരുന്നത്.

ഞായറാഴ്ച രാത്രി 9.15-ഓടെ മുത്തങ്ങ എക്സൈസ് ഇൻസ്പെക്ടർ കെജെ സന്തോഷിൻ്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. കർണാടകയിൽ നിന്ന് പച്ചക്കറി കയറ്റി വന്ന കെഎൽ 76 ഇ 8836 എന്ന രജിസ്റ്റർ നമ്പറിലുള്ള അശോക് ലൈലാൻഡ്-ദോസ്ത് വാഹനത്തിൽ നിന്നാണ് മതിയായ രേഖകളില്ലാതെ എത്തിച്ച പണം പിടികൂടിയത്.

തുടർ നടപടികൾക്കായി വാഹനവും പണവും കസ്റ്റഡിയിലെടുത്ത പ്രതികളെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത്ത് സികെ, ചാൾസ്കുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീഷ് വി, ശിവൻ ഇബി. എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

17.5 lakh rupees smuggled without documents seized.

Next TV

Related Stories
കണ്ണൂരിൽ ന്യൂമോണിയ ബാധിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു

Jul 9, 2025 06:33 PM

കണ്ണൂരിൽ ന്യൂമോണിയ ബാധിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു

കണ്ണൂരിൽ ന്യൂമോണിയ ബാധിച്ച് പ്ലസ് വൺ വിദ്യാർഥി...

Read More >>
ജ്യോതി മൽഹോത്രയെ പ്രമോഷന് വേണ്ടി തെരഞ്ഞെടുത്ത മാനദണ്ഡം ടൂറിസം മന്ത്രി വ്യക്തമാക്കണം -വിഡി സതീശനെ തള്ളി കെ സുധാകരൻ

Jul 9, 2025 06:29 PM

ജ്യോതി മൽഹോത്രയെ പ്രമോഷന് വേണ്ടി തെരഞ്ഞെടുത്ത മാനദണ്ഡം ടൂറിസം മന്ത്രി വ്യക്തമാക്കണം -വിഡി സതീശനെ തള്ളി കെ സുധാകരൻ

വിവാദ വ്ലോഗർ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട് തള്ളി കെ...

Read More >>
വയനാട് സുൽത്താൻ ബത്തേരിയിൽ യുവാവ് എലിപ്പനി ബാധിച്ചു മരിച്ചു

Jul 9, 2025 06:14 PM

വയനാട് സുൽത്താൻ ബത്തേരിയിൽ യുവാവ് എലിപ്പനി ബാധിച്ചു മരിച്ചു

വയനാട് സുൽത്താൻ ബത്തേരിയിൽ യുവാവ് എലിപ്പനി ബാധിച്ചു...

Read More >>
കോഴിക്കോട് വടകരയിൽ പാചക സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു; അപകടം പാചകം ചെയ്യുന്നതിനിടെ

Jul 9, 2025 05:50 PM

കോഴിക്കോട് വടകരയിൽ പാചക സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു; അപകടം പാചകം ചെയ്യുന്നതിനിടെ

കോഴിക്കോട് വടകര താഴെ അങ്ങാടിയിൽ പാചക വാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടിന്...

Read More >>
കോഴിക്കോട് ഫറൂക്കിൽ മാധ്യമ പ്രവർത്തകന് നേരെ സമരാനുകൂലികളുടെ ആക്രമണം

Jul 9, 2025 05:10 PM

കോഴിക്കോട് ഫറൂക്കിൽ മാധ്യമ പ്രവർത്തകന് നേരെ സമരാനുകൂലികളുടെ ആക്രമണം

ഫറൂക്കിൽ മാധ്യമ പ്രവർത്തകന് നേരെ സമരാനുകൂലികളുടെ...

Read More >>
Top Stories

//Truevisionall