എറണാകുളം : ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകന് കൊലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. എസ്എഫ്ഐ- കെഎസ്യു പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
പത്ത് കെ എസ് യു പ്രവർത്തകർക്ക് പരുക്കേറ്റു. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന് ദേവ് അറിയിച്ചു. സംഭവത്തില്‍ ചെറുതോണി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കേളേജില്‍ നടന്ന തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട സംഘര്ഷച്ചിനിടെയാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റത്. കണ്ണൂർ സ്വദേശിയും ഏഴാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍സ്ഥിയുമായ ധീരജാണ് അക്രമത്തില്‍ മരിച്ചത്. കുത്തിയവർ ഓടി രക്ഷപ്പെട്ടു. പിന്നില്‍ യൂത്ത് കോണ്‍ഗ്രസാണെന്ന് എസ്എഫ്ഐ ആരോപിച്ചു.
SFI-KSU clash at Maharaja's College