ധീരജിന്റെ കൊലപാതകം; പിന്നില്‍ കെഎസ്‍യു-യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെന്ന് എസ്എഫ്ഐ

ധീരജിന്റെ കൊലപാതകം; പിന്നില്‍ കെഎസ്‍യു-യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെന്ന് എസ്എഫ്ഐ
Jan 10, 2022 02:31 PM | By Vyshnavy Rajan

ഇടുക്കി : ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകന്‍റെ കൊലപാതകത്തിന് പിന്നില്‍ കെഎസ്‍യു-യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരാണെന്ന് എസ്എഫ്ഐ. ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിലാണ് കണ്ണൂർ സ്വദേശിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് കുത്തേറ്റു മരിച്ചത്.

കുത്തിയവർ ഓടിരക്ഷപ്പെട്ടു. മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാള്‍ക്കും കുത്തേറ്റിരുന്നു. ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് എസ്എഫ്ഐ-കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.

ഇതിനിടെ പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരാണ് വിദ്യാര്‍ത്ഥികളെ കുത്തിയത് എന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് കുത്തേറ്റത്. ധീരജ് സംഭവ സ്ഥാനത്ത് വെച്ചു തന്നെ മരിച്ചു. കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നിലഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം.

Dheeraj's murder; SFI claims that KSU-Youth Congress activists are behind it

Next TV

Related Stories
#arrest | നാദാപുരത്ത് ഓപൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ

Apr 26, 2024 09:00 PM

#arrest | നാദാപുരത്ത് ഓപൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ

വെബ്കാസ്റ്റിങ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപൺ വോട്ട് ചെയ്യുന്നത്...

Read More >>
#died |തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

Apr 26, 2024 08:49 PM

#died |തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും...

Read More >>
#clash | പാനൂരിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷം; നിരവധി പേർക്ക് പരിക്ക്

Apr 26, 2024 08:33 PM

#clash | പാനൂരിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷം; നിരവധി പേർക്ക് പരിക്ക്

ബൂത്തിനകത്ത്' യുഡിഎഫ് ഏജൻറ് മുനീറിനെ എൽഡിഎഫ് ഏജൻ്റ്...

Read More >>
#UDF | കൂത്തുപറമ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ കൊലവിളി

Apr 26, 2024 08:20 PM

#UDF | കൂത്തുപറമ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ കൊലവിളി

ബൂത്തിൽ എത്തിയ സ്ഥാനാർഥി പ്രിസൈഡിംഗ് ഓഫീസറുടെ അടുത്തെത്തി വിവരങ്ങൾ...

Read More >>
Top Stories