#firstvote | കന്നിവോട്ട് ചെയ്യാൻ പോവുകയാണോ? വോട്ട് ചെയ്തിട്ട് ഒരു സെൽഫി എടുത്തോ, സൗജന്യ ഹൗസ് ബോട്ട് യാത്ര സമ്മാനം

#firstvote | കന്നിവോട്ട് ചെയ്യാൻ പോവുകയാണോ? വോട്ട് ചെയ്തിട്ട് ഒരു സെൽഫി എടുത്തോ, സൗജന്യ ഹൗസ് ബോട്ട് യാത്ര സമ്മാനം
Apr 24, 2024 11:22 AM | By Athira V

ആലപ്പുഴ: ( www.truevisionnews.com  ) ലോക്സഭ തെരഞ്ഞെടുപ്പിൽ കന്നിവോട്ട് ചെയ്യുന്നവർക്കായി സെൽഫി മത്സരം. ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗമായ സ്വീപ്പിൻ്റെ ആഭിമുഖ്യത്തിലാണ് മത്സരം.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയവർക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 21 വയസ്സിൽ താഴെയുള്ളവർ ആയിരിക്കണം.

വോട്ട് രേഖപ്പെടുത്തിയതിനുശേഷം പോളിംഗ് ബൂത്ത് പരിധിയിൽ വച്ചാണ് സെൽഫി എടുക്കേണ്ടത്. ചൂണ്ടുവിരലിലെ മഷി അടയാളം ഉൾപ്പെടെയുള്ള സെൽഫിയാണ് മത്സരത്തിന് പരിഗണിക്കുക. സെൽഫി ഫോട്ടോ വോട്ടർമാരുടെ ഫേസ് ബുക്കിൽ #election2024_sveepalappuzha ഹാഷ് ടാഗിൽ പോസ്റ്റ് ചെയ്യണം.

ഏപ്രിൽ 26 രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് മത്സര സമയം. തെരഞ്ഞെടുക്കപ്പെടുന്ന 20 സെൽഫികൾക്ക് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഒരുക്കുന്ന സൗജന്യ ഹൗസ് ബോട്ട് യാത്രയാണ് സമ്മാനം. കൂടുതൽ വിവരങ്ങൾക്കായി 9287671309 എന്ന നമ്പറിൽ ബന്ധപ്പെടാം.

#first #vote #selfie #contest #gift #free #house #boat #trip

Next TV

Related Stories
#Cyclone | തലശ്ശേരിയിലും ചുഴലി; വീടുകൾക്ക് മുകളിൽ  മരം വീണു, തെങ്ങ് വീണ് ഓട്ടോറിക്ഷ തകർന്നു

Jul 27, 2024 04:45 PM

#Cyclone | തലശ്ശേരിയിലും ചുഴലി; വീടുകൾക്ക് മുകളിൽ മരം വീണു, തെങ്ങ് വീണ് ഓട്ടോറിക്ഷ തകർന്നു

ശക്തമായ കാറ്റിൽ തലശ്ശേരിയിലും സമീപപ്രദേശങ്ങളിലും വ്യാപക നാശനഷ്ടം...

Read More >>
#financialfraud | ധന്യ കുഴൽപ്പണ ഇടപാട് നടത്തി? ബാങ്കിൽ സ്വർണം; ഭർത്താവിനും പങ്കെന്ന് സംശയം, കുടുംബം ഒളിവിൽ

Jul 27, 2024 04:24 PM

#financialfraud | ധന്യ കുഴൽപ്പണ ഇടപാട് നടത്തി? ബാങ്കിൽ സ്വർണം; ഭർത്താവിനും പങ്കെന്ന് സംശയം, കുടുംബം ഒളിവിൽ

കുഴൽപ്പണ സംഘങ്ങളുടെ സഹായത്തോടെ പണം വിദേശത്തേക്ക് കൈമാറിയോ എന്നും പൊലീസ്...

Read More >>
#constructioncost | ലിഫ്റ്റിന് 17 ലക്ഷം, തൊഴുത്തിന് 23 ലക്ഷം; മുഖ്യമന്ത്രിയുടെ വസതിയിലെ നിർമാണച്ചെലവുകൾ പുറത്ത്

Jul 27, 2024 04:15 PM

#constructioncost | ലിഫ്റ്റിന് 17 ലക്ഷം, തൊഴുത്തിന് 23 ലക്ഷം; മുഖ്യമന്ത്രിയുടെ വസതിയിലെ നിർമാണച്ചെലവുകൾ പുറത്ത്

ക്ലിഫ് ഹൗസില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നടത്തിയ പ്രവൃത്തികളുടെ വിശദാംശങ്ങളാണ് ടി. സിദ്ദിഖ് എം.എല്‍.എ....

Read More >>
#saved | മൊപ്പെഡില്‍ പോകവേ ഒഴുക്കില്‍പ്പെട്ടു; കണ്ടുനിന്നവരും റീൽസ് എടുക്കാനെത്തിയവരും കൈകോര്‍ത്ത് രക്ഷിച്ചു

Jul 27, 2024 03:59 PM

#saved | മൊപ്പെഡില്‍ പോകവേ ഒഴുക്കില്‍പ്പെട്ടു; കണ്ടുനിന്നവരും റീൽസ് എടുക്കാനെത്തിയവരും കൈകോര്‍ത്ത് രക്ഷിച്ചു

മിനിട്ടുകള്‍ക്കുള്ളില്‍ വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താനായതിനാല്‍ പോലീസിനെയോ അഗ്‌നിരക്ഷാസേനയെയോ...

Read More >>
#nipah | അ‌‌‌ഞ്ചു ദിവസം കൊണ്ട് 27908 വീടുകളിൽ ആരോഗ്യപ്രവര്‍ത്തകരെത്തി; നിപാ ഫീൽഡ് സർവ്വേക്ക് മാതൃകയായി മലപ്പുറം

Jul 27, 2024 03:56 PM

#nipah | അ‌‌‌ഞ്ചു ദിവസം കൊണ്ട് 27908 വീടുകളിൽ ആരോഗ്യപ്രവര്‍ത്തകരെത്തി; നിപാ ഫീൽഡ് സർവ്വേക്ക് മാതൃകയായി മലപ്പുറം

239 സംഘങ്ങളായി നടത്തിയ ഫീൽഡ് സർവ്വേയിൽ ആകെ 1707 വീടുകൾ പൂട്ടിക്കിടക്കുന്നതായും...

Read More >>
Top Stories