#bodyfound | സംസ്ഥാന പാതയോരത്ത് സ്വകാര്യ ബസ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി, അന്വേഷണം

#bodyfound | സംസ്ഥാന പാതയോരത്ത് സ്വകാര്യ ബസ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി, അന്വേഷണം
Apr 23, 2024 04:56 PM | By Athira V

മലപ്പുറം: ( www.truevisionnews.com ) ചങ്ങരംകുളത്ത് സംസ്ഥാന പാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം നരണിപ്പുഴയില്‍ താമസിക്കുന്ന ദിപീഷ് ( 38) ആണ് മരിച്ചത്.

കുറ്റിപ്പുറം-തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം-എടപ്പാള്‍ റോഡില്‍ ഗോപിക ഫര്‍ണ്ണിച്ചറിന് മുന്നിലാണ് ഉച്ചക്ക് മൂന്ന് മണിയോടെ നാട്ടുകാര്‍ റോഡരികിൽ ഒരാൾ കിടക്കുന്നത് കണ്ടത്.

നാട്ടുകാരുടെ പരിശോധനയിൽ യുവാവ് മരണപ്പെട്ടതായി മനസിലായി. ഇതോടെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തിയ ശേഷം മൃതദേഹം ഇവിടെ നിന്നും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ചങ്ങരംകുളത്ത് സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന ദീപീഷാണ് മരിച്ചതെന്ന് പൊലീസിന്റെ പരിശോധനയിലാണ് മനസിലായത്. ദീപീഷിന്റെ മരണ കാരണം വ്യക്തമല്ല.

പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പ്രതീക്ഷ. അരയ്ക്ക് താഴേക്ക് പാന്റ് ധരിച്ച നിലയിൽ മേൽവസ്ത്രമില്ലാതെയാണ് മൃതദേഹം കണ്ടെത്തിയത്.

#private #bus #driver #found #dead #near #state #highway #changaramkulam

Next TV

Related Stories
അമ്മ വഴക്കു പറഞ്ഞതിൽ മനോവിഷമം; പാലക്കാട് വിദ്യാ൪ത്ഥി തൂങ്ങിമരിച്ച നിലയിൽ

Jun 1, 2025 08:09 PM

അമ്മ വഴക്കു പറഞ്ഞതിൽ മനോവിഷമം; പാലക്കാട് വിദ്യാ൪ത്ഥി തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് വിദ്യാ൪ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
'കാണണമെന്ന് പറഞ്ഞ് രാഹുലിനെ അൻവർ വിളിച്ചുവരുത്തിയതാണ്, ആ വിഷയം അവിടെ അവസാനിച്ചു' - ഷാഫി പറമ്പിൽ

Jun 1, 2025 08:02 PM

'കാണണമെന്ന് പറഞ്ഞ് രാഹുലിനെ അൻവർ വിളിച്ചുവരുത്തിയതാണ്, ആ വിഷയം അവിടെ അവസാനിച്ചു' - ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ പി.വി അൻവറിനെ കണ്ട വിഷയത്തിൽ പ്രതികരിച്ച് ഷാഫി...

Read More >>
 'സ്കൂൾ ജീവിതം ഏറ്റവും നന്നായി ആസ്വദിക്കൂ, ഇനി ഇക്കാലം തിരികെ വരില്ല' - അവധി ചോദിച്ച കുട്ടികൾക്ക് മറുപടിയുമായി കളക്ടർ

Jun 1, 2025 07:39 PM

'സ്കൂൾ ജീവിതം ഏറ്റവും നന്നായി ആസ്വദിക്കൂ, ഇനി ഇക്കാലം തിരികെ വരില്ല' - അവധി ചോദിച്ച കുട്ടികൾക്ക് മറുപടിയുമായി കളക്ടർ

ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റ് വൈറൽ...

Read More >>
നാളെ വേഗം വിട്ടോളൂ ...; വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് ആക്കാൻ ഇപ്പോൾ അവസരം; തരംമാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാം

Jun 1, 2025 07:21 PM

നാളെ വേഗം വിട്ടോളൂ ...; വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് ആക്കാൻ ഇപ്പോൾ അവസരം; തരംമാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാം

വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് ആക്കാൻ ഇപ്പോൾ അവസരം; തരംമാറ്റാന്‍ അപേക്ഷ...

Read More >>
Top Stories