#murder |മകളുടെ വിവാഹ ചടങ്ങിനിടെ വച്ച പാട്ടിനെ ചൊല്ലി തർക്കം, കല്യാണപിറ്റേന്ന് 57കാരനെ തല്ലിക്കൊന്ന് ബന്ധുക്കൾ

#murder |മകളുടെ വിവാഹ ചടങ്ങിനിടെ വച്ച പാട്ടിനെ ചൊല്ലി തർക്കം, കല്യാണപിറ്റേന്ന് 57കാരനെ തല്ലിക്കൊന്ന് ബന്ധുക്കൾ
Apr 23, 2024 02:46 PM | By Susmitha Surendran

ആഗ്ര: (truevisionnews.com)   മകളുടെ വിവാഹ ചടങ്ങിനിടെ ബാൻഡ് പാടിയ പാട്ടിനെ ചൊല്ലി തർക്കം. 57കാരനായ പിതാവിനെ തല്ലിക്കൊന്നു.

ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. തിങ്കളാഴ്ചയാണ് അക്രമം നടന്നത്. 57കാരന്റെ സഹോദരി ഭർത്താവും മറ്റുചിലരും ചേർന്നാണ് ഇരുമ്പ് വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചത്.

സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. 57കാരന്റെ സഹോദരന്റെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്.

സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്...

 രാം ബരാൻ സിംഗ് എന്നയാളാണ് ബന്ധുക്കളിൽ ചിലരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാളുടെ മകൾ മധുവിന്റെ വിവാഹമായിരുന്നു ഞായറാഴ്ച. വിവാഹ ശേഷം തിങ്കളാഴ്ച രാവിലെ മകളെ ഭർതൃഗൃഹത്തിലേക്ക് അയയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാർ.

ഈ സമയത്താണ് രാമിന്റെ സഹോദരി ഭർത്താവ് രാജു സിംഗ് അയാളുടെ മകനും മരുമക്കളുമായി എത്തി 57കാരനെ ആക്രമിക്കുകയായിരുന്നു. രാമിനെ രക്ഷിക്കാൻ ശ്രമിച്ചവരേയും സംഘം ആക്രമിച്ചു.

സംഭവത്തിൽ ഫത്തേബാദ് പൊലീസ് സ്റ്റേഷനിൽ രാമിന്റ സഹോദരന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തു. വിവാഹ ചടങ്ങിൽ ബാൻഡ് സംഘം പാടിയ ഒരു പാട്ടിനെ ചൊല്ലിയാണ് രാജു തർക്കം ആരംഭിച്ചത്.

ഈ വാക്കേറ്റം വീട്ടിലെ മുതിർന്നവർ ചേർന്ന് പരിഹരിച്ചിരുന്നു. ഇതോടെ രാജു വിവാഹ വേദി വിട്ട് പോയിരുന്നു. പിന്നാലെയാണ് മകനും മരുമക്കളും ഒന്നിച്ച് എത്തി 57കാരനെ ആക്രമിച്ചത്.

രാജു, മകൻ സുനിൽ മരുമക്കളായ സച്ചിൻ, പുഷ്പേന്ദ്ര, രഞ്ജിത്, വിജയ് എന്നിവരെയാണ് സംഭവത്തിൽ പൊലീസ് തിരയുന്നത്.

#Controversy #over #song #played #band #during #daughter's #wedding #ceremony

Next TV

Related Stories
#rape | ആറ് വയസുകാരിയെ ബലാത്സം​ഗം ചെയ്തു,  21കാരൻ അറസ്റ്റിൽ

Oct 7, 2024 05:10 PM

#rape | ആറ് വയസുകാരിയെ ബലാത്സം​ഗം ചെയ്തു, 21കാരൻ അറസ്റ്റിൽ

ഞായറാഴ്ച ഷാഹ്പുര പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കേസിനാസ്പദമായ...

Read More >>
#murdercase  | പ്രണയത്തെ എതിര്‍ത്തു;  കുടുംബത്തിലെ പതിമ്മൂന്ന് പേരെ വിഷം നല്‍കി കൊലപ്പെടുത്തി, അറസ്റ്റ്

Oct 7, 2024 12:48 PM

#murdercase | പ്രണയത്തെ എതിര്‍ത്തു; കുടുംബത്തിലെ പതിമ്മൂന്ന് പേരെ വിഷം നല്‍കി കൊലപ്പെടുത്തി, അറസ്റ്റ്

പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ അനുമതി നല്‍കാതിരുന്നതാണ് വിഷം നല്‍കാനുള്ള കാരണമെന്ന് യുവതി മൊഴി നല്‍കിയതായി പോലീസ്...

Read More >>
#murder | തല ഭിത്തിയിലിടിച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ്; അന്വേഷണം ആരംഭിച്ച് പൊലീസ്

Oct 6, 2024 09:05 AM

#murder | തല ഭിത്തിയിലിടിച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ്; അന്വേഷണം ആരംഭിച്ച് പൊലീസ്

തർക്കത്തെ തുടർന്ന് കൊലപ്പെടുത്തുകയയിരുന്നുവെന്നാണ്...

Read More >>
#murdercase | മകളുമായി അടുപ്പമെന്ന് പ്രചാരണം, യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് കൊല; ആറുപേർക്ക് ജീവപര്യന്തം

Oct 6, 2024 08:08 AM

#murdercase | മകളുമായി അടുപ്പമെന്ന് പ്രചാരണം, യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് കൊല; ആറുപേർക്ക് ജീവപര്യന്തം

എല്ലാ പ്രതികൾക്കുമായി ആകെ 14 ലക്ഷം രൂപ പിഴയും ചുമത്തി. ഇതിൽ പത്തുലക്ഷംരൂപ അച്ഛനും മകനും...

Read More >>
#crime | ദുർമന്ത്രവാദം ചെയ്തുവെന്നാരോപിച്ച് 45കാരിയെ തീ വെച്ചുകൊന്ന് നാട്ടുകാർ

Oct 5, 2024 08:56 PM

#crime | ദുർമന്ത്രവാദം ചെയ്തുവെന്നാരോപിച്ച് 45കാരിയെ തീ വെച്ചുകൊന്ന് നാട്ടുകാർ

ദ്യാഗല മുത്തവ്വ എന്ന 45കാരിയേയാണ് ഏഴിലധികം പേർ ചേർന്ന് ജീവനോടെ...

Read More >>
#Crime | 29-കാരിയായ ബാങ്ക് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ കേസിൽ സഹപാഠി അറസ്റ്റിൽ; അരും കൊല വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ

Oct 5, 2024 08:35 PM

#Crime | 29-കാരിയായ ബാങ്ക് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ കേസിൽ സഹപാഠി അറസ്റ്റിൽ; അരും കൊല വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ

സ്കൂളിൽ ഒരുമിച്ച് പഠിക്കുകയും നേരത്തെ ഐടി സ്ഥാപനത്തിൽ ഇവർ ഒരുമിച്ച് ജോലി ചെയ്തിരുന്നു. വിവാഹിതയായ യുവതി അടുത്തിടെ ഗാർഹിക പീഡനം സഹിക്ക വയ്യാതെ...

Read More >>
Top Stories