#murder | ഭാര്യ വീട്ടിലില്ല, അന്വേഷിച്ചപ്പോൾ മറ്റൊരാൾക്കൊപ്പം; യുവാവിനെ കൊലപ്പെടുത്തി ഭർത്താവ്

#murder | ഭാര്യ വീട്ടിലില്ല, അന്വേഷിച്ചപ്പോൾ മറ്റൊരാൾക്കൊപ്പം; യുവാവിനെ കൊലപ്പെടുത്തി ഭർത്താവ്
Dec 17, 2024 08:54 AM | By Athira V

ദില്ലി: ( www.truevisionnews.com) മറ്റൊരു വീട്ടിൽ ഭാര്യയോടൊപ്പം കണ്ട യുവാവിനെ ഭർത്താവ് മർദ്ദിച്ച് കൊലപ്പെടുത്തി. റിതിക് വർമ്മ എന്ന 21കാരനാണ് കൊല്ലപ്പെട്ടത്. ദില്ലിയിലെ ശാസ്ത്രി പാർക്ക് ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

റിതിക് വർമ്മയുടെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഭാര്യയെ കണ്ടതോടെ പ്രകോപിതനായ ഭർത്താവ് ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ഭാര്യയ്ക്കും മർദ്ദനമേറ്റതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത് ഈസ്റ്റ്) രാകേഷ് പവേരിയ പറഞ്ഞു. റിതിക്കിനെ പ്രതി ക്രൂരമായാണ് മർദ്ദിച്ചതെന്നും ശരീരത്തിൻ്റെ എല്ലാ ഭാഗത്തും മുറിവുകളുണ്ടായിരുന്നുവെന്നും റിതിക്കിന്റെ അമ്മാവൻ ആരോപിച്ചു.

റിതിക്കിനും യുവതിയ്ക്കും പ്രതിയുടെ മർദ്ദനമേറ്റെന്ന് അയൽവാസി വെളിപ്പെടുത്തി. ഒന്നിലധികം പേർ ചേർന്നാണ് റിതികയെ മർദ്ദിച്ചത്. റിതിക് ടെമ്പോ ഡ്രൈവറായിരുന്നുവെന്നും മാതാപിതാക്കളുടെ ഏക മകനായിരുന്നുവെന്നും അയൽവാസി കൂട്ടിച്ചേർത്തു. ​

ഗുരുതരമായി പരിക്കേറ്റ റിതിക്കിനെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

#man #beaten #death #after #caught #wife #another #person #delhi

Next TV

Related Stories
#Crime | മദ്യപിച്ച് ഉണ്ടായ തർക്കം; അതിരപ്പള്ളിയിൽ കാടിനുള്ളിൽ വെച്ച് സഹോദരനെ വെട്ടിക്കൊന്നു

Dec 18, 2024 08:49 PM

#Crime | മദ്യപിച്ച് ഉണ്ടായ തർക്കം; അതിരപ്പള്ളിയിൽ കാടിനുള്ളിൽ വെച്ച് സഹോദരനെ വെട്ടിക്കൊന്നു

അതിരപ്പിള്ളി കണ്ണൻകുഴിയിൽ നിന്ന് ഒരു കിലോമീറ്റർ ഉൾവനത്തിലാണ് സംഭവം...

Read More >>
#murder | കണ്ണില്ലാത്ത ക്രൂരത; മകനും കാമുകിയും ചേര്‍ന്ന് പിതാവിനെ കുഴല്‍ക്കിണറിലിട്ട് ജീവനോടെ കത്തിച്ചു, പിന്നിൽ സ്വത്ത് മോഹം

Dec 17, 2024 07:29 PM

#murder | കണ്ണില്ലാത്ത ക്രൂരത; മകനും കാമുകിയും ചേര്‍ന്ന് പിതാവിനെ കുഴല്‍ക്കിണറിലിട്ട് ജീവനോടെ കത്തിച്ചു, പിന്നിൽ സ്വത്ത് മോഹം

വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം രാമു കൃഷി സ്ഥലത്തിന് കാവല്‍ നില്‍ക്കാന്‍...

Read More >>
#crime | കൊടും ക്രൂരത .... പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഭര്‍തൃ സഹോദരന്‍ യുവതിയെ കൊലപ്പെടുത്തി

Dec 15, 2024 02:47 PM

#crime | കൊടും ക്രൂരത .... പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഭര്‍തൃ സഹോദരന്‍ യുവതിയെ കൊലപ്പെടുത്തി

കൊല്‍ക്കത്തയിലാണ് അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. ടോളിഗഞ്ച് പ്രദേശത്തെ ചവറ്റുകുട്ടയില്‍ നിന്നാണ് യുവതിയുടെ തല...

Read More >>
#harshithamurder | 'അയാൾ എന്നെ കൊല്ലും, ഞാന്‍ ഒരിക്കലും ഇനി അയാള്‍ക്കരികിലേക്ക് പോകില്ല' ; കൊല്ലപ്പെടുന്നതിന് മുന്‍പ് ഹര്‍ഷിത മാതാപിതാക്കളോട് പറഞ്ഞത്

Dec 15, 2024 12:53 PM

#harshithamurder | 'അയാൾ എന്നെ കൊല്ലും, ഞാന്‍ ഒരിക്കലും ഇനി അയാള്‍ക്കരികിലേക്ക് പോകില്ല' ; കൊല്ലപ്പെടുന്നതിന് മുന്‍പ് ഹര്‍ഷിത മാതാപിതാക്കളോട് പറഞ്ഞത്

എന്റെ ഭര്‍ത്താവ് എന്നെ കൊല്ലും. ഞാന്‍ ഒരിക്കലും ഇനി അയാള്‍ക്കരികിലേക്ക് പോകില്ല- ഹര്‍ഷിത പറഞ്ഞതായി മാതാവ്...

Read More >>
#crime  | പണത്തെ ചൊല്ലി തർക്കം; 19കാരനെ ജീവനോടെ കത്തിച്ച് സുഹൃത്തുക്കൾ

Dec 15, 2024 07:24 AM

#crime | പണത്തെ ചൊല്ലി തർക്കം; 19കാരനെ ജീവനോടെ കത്തിച്ച് സുഹൃത്തുക്കൾ

രാകേഷിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...

Read More >>
#Murder | മകളെ ലൈംഗികമായി പീഡിപ്പിച്ചു; വിദേശത്ത് നിന്നെത്തി പ്രതിയെ കൊലപ്പെടുത്തി മടങ്ങി പിതാവ്

Dec 13, 2024 01:27 PM

#Murder | മകളെ ലൈംഗികമായി പീഡിപ്പിച്ചു; വിദേശത്ത് നിന്നെത്തി പ്രതിയെ കൊലപ്പെടുത്തി മടങ്ങി പിതാവ്

കുവൈറ്റില്‍ നിന്ന് നാട്ടിലെത്തിയ പിതാവ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദിച്ച് ആരോപണവിധേയനായ ബന്ധുവിനെ കൊലപ്പെടുത്തിയതായാണ്...

Read More >>
Top Stories