#murder | കണ്ണില്ലാത്ത ക്രൂരത; മകനും കാമുകിയും ചേര്‍ന്ന് പിതാവിനെ കുഴല്‍ക്കിണറിലിട്ട് ജീവനോടെ കത്തിച്ചു, പിന്നിൽ സ്വത്ത് മോഹം

#murder | കണ്ണില്ലാത്ത ക്രൂരത; മകനും കാമുകിയും ചേര്‍ന്ന് പിതാവിനെ കുഴല്‍ക്കിണറിലിട്ട് ജീവനോടെ കത്തിച്ചു, പിന്നിൽ സ്വത്ത് മോഹം
Dec 17, 2024 07:29 PM | By Athira V

ലഖ്‌നൗ: ( www.truevisionnews.com ) സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകനും കാമുകിയും ചേര്‍ന്ന് പിതാവിനെ ജീവനോടെ കത്തിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ റാംപുരിലാണ് സംഭവം.

പ്രതികളായ ധര്‍മ്മേഷ് റാവത്ത് (26), സംഗീത (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രാമു റാവത്തിനെ (44) പ്രതികള്‍ കുഴല്‍ക്കിണറില്‍ തള്ളിയിട്ട ശേഷം കത്തിക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം രാമു കൃഷി സ്ഥലത്തിന് കാവല്‍ നില്‍ക്കാന്‍ പോയി.

പിന്നീട് വെള്ളിയാഴ്ച രാവിലെ രാമുവിന്റെ മൃതദേഹം കൃഷിസ്ഥലത്തെ 30 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രാമുവിന്റെ മകള്‍ ജൂലി പോലീസില്‍ പരാതി നല്‍കി.

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് ധര്‍മ്മേഷ് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനിടെ ധര്‍മ്മേഷ് കുറ്റസമ്മതം നടത്തുകയായിരുന്നു.

തനിക്ക് അവകാശപ്പെട്ട 2.5 ബിഘ (1.549 ഏക്കര്‍) കൃഷിഭൂമി പിതാവ് തരില്ല എന്ന സംശയത്തെ തുടര്‍ന്നാണ് കാമുകി സംഗീതയുമായി ചേര്‍ന്ന് ധര്‍മ്മേഷ് ക്രൂരകൃത്യം നടത്തിയത്.

ഭൂമിയും മറ്റ് സ്വത്തുക്കളും ലഭിക്കാനായി സംഗീത രാമുവിനെ വശീകരിച്ച് ബന്ധം സ്ഥാപിച്ചിരുന്നതായും പോലീസ് പറയുന്നു. തുടര്‍ന്ന് കൃഷിസ്ഥലത്ത് കാവല്‍ നില്‍ക്കാന്‍ പോയ രാമുവിനോട്, അവിടെയെത്തിയ ധര്‍മ്മേഷും സംഗീതയും ഇക്കാര്യം ഉന്നയിച്ചു.

സ്വത്ത് നല്‍കാന്‍ കഴിയില്ലെന്ന് രാമു പറഞ്ഞതോടെ വാക്കുതര്‍ക്കം ആരംഭിച്ചു. ഇതിനിടെ പിതാവിനെ ധര്‍മ്മേഷ് കുഴല്‍ക്കിണറിലേക്ക് തള്ളിയിടുകയും മുകളില്‍ വൈക്കോല്‍ ഇട്ട് ജീവനോടെ കത്തിക്കുകയുമായിരുന്നു.






#Eyeless #cruelty #son #his #girlfriend #burned #father #alive #tubewell #driven #greed #wealth

Next TV

Related Stories
#Crime | മദ്യപിച്ച് ഉണ്ടായ തർക്കം; അതിരപ്പള്ളിയിൽ കാടിനുള്ളിൽ വെച്ച് സഹോദരനെ വെട്ടിക്കൊന്നു

Dec 18, 2024 08:49 PM

#Crime | മദ്യപിച്ച് ഉണ്ടായ തർക്കം; അതിരപ്പള്ളിയിൽ കാടിനുള്ളിൽ വെച്ച് സഹോദരനെ വെട്ടിക്കൊന്നു

അതിരപ്പിള്ളി കണ്ണൻകുഴിയിൽ നിന്ന് ഒരു കിലോമീറ്റർ ഉൾവനത്തിലാണ് സംഭവം...

Read More >>
#murder | ഭാര്യ വീട്ടിലില്ല, അന്വേഷിച്ചപ്പോൾ മറ്റൊരാൾക്കൊപ്പം; യുവാവിനെ കൊലപ്പെടുത്തി ഭർത്താവ്

Dec 17, 2024 08:54 AM

#murder | ഭാര്യ വീട്ടിലില്ല, അന്വേഷിച്ചപ്പോൾ മറ്റൊരാൾക്കൊപ്പം; യുവാവിനെ കൊലപ്പെടുത്തി ഭർത്താവ്

ഭാര്യയ്ക്കും മർദ്ദനമേറ്റതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത് ഈസ്റ്റ്) രാകേഷ് പവേരിയ...

Read More >>
#crime | കൊടും ക്രൂരത .... പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഭര്‍തൃ സഹോദരന്‍ യുവതിയെ കൊലപ്പെടുത്തി

Dec 15, 2024 02:47 PM

#crime | കൊടും ക്രൂരത .... പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഭര്‍തൃ സഹോദരന്‍ യുവതിയെ കൊലപ്പെടുത്തി

കൊല്‍ക്കത്തയിലാണ് അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. ടോളിഗഞ്ച് പ്രദേശത്തെ ചവറ്റുകുട്ടയില്‍ നിന്നാണ് യുവതിയുടെ തല...

Read More >>
#harshithamurder | 'അയാൾ എന്നെ കൊല്ലും, ഞാന്‍ ഒരിക്കലും ഇനി അയാള്‍ക്കരികിലേക്ക് പോകില്ല' ; കൊല്ലപ്പെടുന്നതിന് മുന്‍പ് ഹര്‍ഷിത മാതാപിതാക്കളോട് പറഞ്ഞത്

Dec 15, 2024 12:53 PM

#harshithamurder | 'അയാൾ എന്നെ കൊല്ലും, ഞാന്‍ ഒരിക്കലും ഇനി അയാള്‍ക്കരികിലേക്ക് പോകില്ല' ; കൊല്ലപ്പെടുന്നതിന് മുന്‍പ് ഹര്‍ഷിത മാതാപിതാക്കളോട് പറഞ്ഞത്

എന്റെ ഭര്‍ത്താവ് എന്നെ കൊല്ലും. ഞാന്‍ ഒരിക്കലും ഇനി അയാള്‍ക്കരികിലേക്ക് പോകില്ല- ഹര്‍ഷിത പറഞ്ഞതായി മാതാവ്...

Read More >>
#crime  | പണത്തെ ചൊല്ലി തർക്കം; 19കാരനെ ജീവനോടെ കത്തിച്ച് സുഹൃത്തുക്കൾ

Dec 15, 2024 07:24 AM

#crime | പണത്തെ ചൊല്ലി തർക്കം; 19കാരനെ ജീവനോടെ കത്തിച്ച് സുഹൃത്തുക്കൾ

രാകേഷിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...

Read More >>
#Murder | മകളെ ലൈംഗികമായി പീഡിപ്പിച്ചു; വിദേശത്ത് നിന്നെത്തി പ്രതിയെ കൊലപ്പെടുത്തി മടങ്ങി പിതാവ്

Dec 13, 2024 01:27 PM

#Murder | മകളെ ലൈംഗികമായി പീഡിപ്പിച്ചു; വിദേശത്ത് നിന്നെത്തി പ്രതിയെ കൊലപ്പെടുത്തി മടങ്ങി പിതാവ്

കുവൈറ്റില്‍ നിന്ന് നാട്ടിലെത്തിയ പിതാവ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദിച്ച് ആരോപണവിധേയനായ ബന്ധുവിനെ കൊലപ്പെടുത്തിയതായാണ്...

Read More >>
Top Stories