#complaint |ഷാഫി പറമ്പിലിനെ മോശക്കാരനാക്കി വീഡിയോ പോസ്റ്റ്; തലശ്ശേരി നഗരസഭ അംഗത്തിനെതിരെ പരാതി

#complaint |ഷാഫി പറമ്പിലിനെ മോശക്കാരനാക്കി വീഡിയോ പോസ്റ്റ്; തലശ്ശേരി നഗരസഭ അംഗത്തിനെതിരെ പരാതി
Apr 23, 2024 01:57 PM | By Susmitha Surendran

ത​ല​ശ്ശേ​രി: (truevisionnews.com)    വ​ട​ക​ര പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ​യെ അ​നു​കൂ​ലി​ച്ചും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​നെ മോ​ശ​ക്കാ​ര​നാ​യും ചി​ത്രീ​ക​രി​ച്ച് കെ.​കെ. ര​മ എം.​എ​ൽ.​എ​യു​ടെ ഒ​രു എ​ഡി​റ്റ് ചെ​യ്‌​ത വീഡി​യോ പോ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ സൈ​ബ​ർ പൊ​ലീ​സ് സി.​ഐ​ക്ക് പ​രാ​തി.

ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭാം​ഗം ടി.​സി. അ​ബ്ദു​ൽ ഖി​ലാ​ബി​നെ​തി​രെ മു​സ്‍ലിം ലീ​ഗ് ജി​ല്ല നേ​താ​വ് ത​ല​ശ്ശേ​രി​യി​ലെ അ​ഡ്വ. കെ.​എ. ല​ത്തീ​ഫാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഷാ​ഫി പ​റ​മ്പി​ലി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഭാ​ര​വാ​ഹി കൂ​ടി​യാ​ണ് കെ.​കെ. ര​മ എം.​എ​ൽ.​എ.

വോ​യ്സ് ഓ​ഫ് ത​ല​ശ്ശേ​രി എ​ന്ന ഗ്രൂ​പ്പി​ലാ​ണ് വീഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. വീ​ഡി​യോ​ക്ക് മു​ക​ളി​ൽ ഷാ​ഫി​യെ​യും തെ​മ്മാ​ടി​ക്കൂ​ട്ട​ങ്ങ​ളെ​യും ത​ള്ളി കെ.​കെ. ര​മ എ​ന്ന് കു​റി​പ്പു​മു​ണ്ട്. കെ.​കെ. ര​മ എം.​എ​ൽ.​എ​യും ഉ​മ തോ​മ​സ് എം.​എ​ൽ.​എ​യും വ​ട​ക​ര​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യി​രു​ന്നു.

പ്ര​സ്തു​ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ന്റെ വീഡി​യോ ഷാ​ഫി പ​റ​മ്പി​ലി​നെ മോ​ശ​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ക്കു​ന്ന രൂ​പ​ത്തി​ൽ എ​ഡി​റ്റ് ചെ​യ്താ​ണ് ഖി​ലാ​ബ് വാ​ട്‌​സ്ആ​പ് ഗ്രൂ​പ്പി​ൽ പോ​സ്റ്റ് ചെ​യ്ത​ി​ട്ടു​ള്ള​ത്.

ഇ​തു​വ​രെ സ​ജീ​വ​മാ​യി ഷാ​ഫി പ​റ​മ്പി​ലി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച കെ.​കെ.​ര​മ എം.​എ​ൽ.​എ ഷാ​ഫി പ​റ​മ്പി​ലി​നെ ത​ള്ളി​പ്പ​റ​ഞ്ഞ് കെ.​കെ. ശൈ​ല​ജ​യെ സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന വീ​ഡി​യോ ആ​ർ.​എം.​പി - യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ​ക്കി​ട​യാ​ക്കു​ക​യും അ​തു​വ​ഴി സ​മൂ​ഹ​ത്തി​ലും നാ​ട്ടി​ലും ക​ലാ​പ​വും അ​സ്വ​സ്ഥ​ത​യും സൃ​ഷ്‌​ടി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടു​കൂ​ടി​യാ​ണ് പോ​സ്റ്റ് ചെ​യ്‌​തി​രി​ക്കു​ന്ന​ത്.

ഷാ​ഫി പ​റ​മ്പി​ലി​ന് അ​നു​കൂ​ല​മാ​യി വ​രു​ന്ന വോ​ട്ടു​ക​ൾ ഇ​ല്ലാ​താ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യം കൂ​ടി ഈ ​പോ​സ്റ്റി​നുപി​ന്നി​ലു​ണ്ട്.

സ​മൂ​ഹ​ത്തി​ൽ ക​ലാ​പ​വും അ​സ്വ​സ്ഥ​ത​യും ഉ​ണ്ടാ​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്ക​ണ​മെ​ന്ന ക​രു​ത​ലോ​ടും ഉ​ദ്ദേ​ശ്യ​ത്തോ​ടും കൂ​ടി​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്‌​തി​ട്ടു​ള്ള​തെ​ന്നും സി.​പി.​എം നേ​താ​വാ​യ ടി.​സി. അ​ബ്ദു​ൽ ഖി​ലാ​ബി​നെ​തി​രെ ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​മ​നു​സ​രി​ച്ച് ന​ട​പ​ടി വേ​ണ​മെ​ന്നു​മാ​ണ് അ​ഡ്വ.​കെ.​എ. ല​ത്തീ​ഫ് ന​ൽ​കി​യ പ​രാ​തി​യി​ലെ ആ​വ​ശ്യം.

#Video #post #making #ShafiParambil #look #bad #Complaint #against #membership #Thalassery #Municipality

Next TV

Related Stories
#PeriyarFish | പെരിയാറിലെ മത്സ്യക്കുരുതി: 7. 5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെന്ന് കർഷകന്‍റെ പരാതി, പൊലീസ് കേസെടുത്തു

May 25, 2024 10:58 AM

#PeriyarFish | പെരിയാറിലെ മത്സ്യക്കുരുതി: 7. 5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെന്ന് കർഷകന്‍റെ പരാതി, പൊലീസ് കേസെടുത്തു

മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായമന്ത്രി വിളിച്ച യോഗത്തിൽ ഏലൂരിൽ മുതിർന്ന ഓഫീസറെ നിയമിക്കാൻ...

Read More >>
#arrest |യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ച് വാ​ഹ​നം​ ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ

May 25, 2024 10:30 AM

#arrest |യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ച് വാ​ഹ​നം​ ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ

ഈ​രാ​റ്റു​പേ​ട്ട എ​സ്.​എ​ച്ച്.​ഒ സു​ബ്ര​ഹ്മ​ണ്യ​ൻ. പി.​എ​സ്, എ​സ്.​ഐ ജി​ബി​ൻ തോ​മ​സ്, സി.​പി.​ഒ​മാ​രാ​യ ജോ​ബി ജോ​സ​ഫ്, ശ​ര​ത് കൃ​ഷ്ണ​ദേ​വ്, ജി....

Read More >>
#fine |മലിനജലം പുഴയിലേക്ക് ഒഴുക്കി; ബാറിന് കാൽലക്ഷം പിഴ

May 25, 2024 10:18 AM

#fine |മലിനജലം പുഴയിലേക്ക് ഒഴുക്കി; ബാറിന് കാൽലക്ഷം പിഴ

മ​ലി​ന​ജ​ലം പൈ​പ്പ് വ​ഴി നേ​രി​ട്ട് പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​താ​ണ്​ സ്ക്വാ​ഡ്...

Read More >>
#MBRajesh | വിവാദങ്ങൾക്കിടെ മന്ത്രി എം.ബി രാജേഷ് വിദേശ സന്ദർശനത്തിന് യാത്ര തിരിച്ചു

May 25, 2024 09:37 AM

#MBRajesh | വിവാദങ്ങൾക്കിടെ മന്ത്രി എം.ബി രാജേഷ് വിദേശ സന്ദർശനത്തിന് യാത്ര തിരിച്ചു

ആരോപണമുന്നയിച്ച അനിമോനെ നേരത്തെ സസ്പെൻഡ് ചെയ്തതാണെന്ന് പ്രസിഡന്‍റ് വി.സുനിൽകുമാര്‍ മാധ്യമങ്ങളോട്...

Read More >>
#accident | ഗൂഗിൽ മാപ്പ് ചതിച്ചു, മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച സംഘം തോട്ടിൽ വീണു

May 25, 2024 09:33 AM

#accident | ഗൂഗിൽ മാപ്പ് ചതിച്ചു, മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച സംഘം തോട്ടിൽ വീണു

കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന്...

Read More >>
Top Stories