#theft | വീടുകളിൽ ആളില്ലാത്ത സമയത്ത് കൃത്യമായി മോഷണം; മുഖംമൂടി സംഘത്തിന് പ്രാദേശിക സഹായം സംശയിച്ച് പൊലീസ്

#theft | വീടുകളിൽ ആളില്ലാത്ത സമയത്ത് കൃത്യമായി മോഷണം; മുഖംമൂടി സംഘത്തിന് പ്രാദേശിക സഹായം സംശയിച്ച് പൊലീസ്
Apr 23, 2024 09:29 AM | By VIPIN P V

കാസർഗോഡ്: (truevisionnews.com) ജില്ലയില്‍ കവര്‍ച്ചാ പരമ്പര. ഉപ്പള സോങ്കാലിലും തൃക്കരിപ്പൂരിലും വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു.

കഴിഞ്ഞ ദിവസവും നെല്ലിക്കട്ടയിലും വീട് കുത്തി തുറന്ന് സ്വർണവും പണവും കവർന്നിരുന്നു. ഉപ്പള സോങ്കാൽ പ്രതാപ് നഗറിലെ പ്രവാസിയായ ബദറുൽ മുനീറിന്റെ വീട് കുത്തിത്തുറന്നാണ് സ്വർണ്ണവും പണവും മോഷ്ടിച്ചത്.

അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും 35,000 രൂപയും കള്ളന്മാർ കൊണ്ടുപോയി.

ബദറുല്‍ മുനീറിന്റെ ഭാര്യയും രണ്ടു കുട്ടികളും പിതാവിൻറെ വീട്ടിൽ പോയ സമയത്തായിരുന്നു കവർച്ച. മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിച്ച വീട്ടുടമയുടെ സഹോദരൻ റാഷിദിനെ ആക്രമിച്ചാണ് മുഖംമൂടി സംഘം രക്ഷപ്പെട്ടത്.

സിസിടിവിയില്‍ കള്ളന്മാരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.

തൃക്കരിപ്പൂർ പരത്തിച്ചാലിലെ എംവി രവീന്ദ്രന്റെ വീട് കുത്തിത്തുറന്ന് ആറ് പവൻ സ്വർണാഭരണങ്ങളും 15,000 രൂപയുമാണ് കവർന്നത്. കുടുംബാംഗങ്ങൾ ബംഗളൂരുവിലെ മകളുടെ വീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്.

വീട്ടുകാരില്ലാത്ത സമയം നോക്കിയാണ് കവർച്ച നടന്നത് എന്നതിനാൽ ഇവർക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം നെല്ലിക്കട്ട സാലത്തടുക്കയിലെ യശോദയുടെ വീട്ടിൽ നിന്ന് ഏഴ് പവന്‍ സ്വര്‍ണ്ണവും 6200 രൂപയുമാണ് മോഷ്ടിച്ചത്. വീടിന്റെ അടുക്കള വാതില്‍ കുത്തിതുറന്നാണ് കള്ളന്മാർ അകത്തു കയറിയത്.

വീട്ടുകാര്‍ നെക്രാജെയിലെ വയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് പോയിരുന്ന സമയത്താണ് മോഷണം നടന്നത് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കുമ്പള ശാന്തി പള്ളത്ത് വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണാഭരണങ്ങളും വിദേശ കറൻസുകളും കവർന്നത്.

ജില്ലയിൽ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ കവർച്ച ശ്രമവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

#Burglary #precisely #houses #unoccupied; #police #suspect #local #mask #gang

Next TV

Related Stories
'കാടുമുടി കിടക്കുന്ന വഴിയിലൂടെ കുളത്തിനരികിലേക്ക് മോന്‍ പോകില്ല'; രണ്ടര വയസുകാരന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

Apr 25, 2025 07:26 AM

'കാടുമുടി കിടക്കുന്ന വഴിയിലൂടെ കുളത്തിനരികിലേക്ക് മോന്‍ പോകില്ല'; രണ്ടര വയസുകാരന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

ഗുരുതരാവസ്ഥയിലായിരുന്നു കുട്ടി രണ്ടുദിവസത്തിനുശേഷം മരണപ്പെട്ടു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം...

Read More >>
മിണ്ടാപ്രാണിയോട് കൊടും ക്രൂരത; പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്ത കേസിൽ പ്രതി പിടിയിൽ

Apr 25, 2025 07:18 AM

മിണ്ടാപ്രാണിയോട് കൊടും ക്രൂരത; പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്ത കേസിൽ പ്രതി പിടിയിൽ

ഒരുമാസം മുൻപ് ആയിരുന്നു സംഭവം നടന്നത്. പശുവിനെ കൊന്ന് കയ്യും കാലും മുറിച്ചെടുത്ത്...

Read More >>
അയ്യയ്യോ ..... ഇന്നും പൊള്ളും; കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Apr 25, 2025 07:12 AM

അയ്യയ്യോ ..... ഇന്നും പൊള്ളും; കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക്...

Read More >>
പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളി രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന്

Apr 25, 2025 06:51 AM

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളി രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന്

സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇടപ്പള്ളി പൗരാവലിയുടെ നേതൃത്വത്തിൽ ചങ്ങമ്പുഴ പാർക്കിൽ അനുസ്മരണ യോഗവും...

Read More >>
സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ സാധ്യത

Apr 25, 2025 06:41 AM

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ സാധ്യത

ഫലം പരിശോധിക്കാൻ, വിദ്യാർത്ഥികൾക്ക് റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ...

Read More >>
Top Stories

Entertainment News