(truevisionnews.com) ചര്‍മം തിളങ്ങാന്‍ ബെസ്റ്റാണേ്രത താമര പൂവ് കൊണ്ടുള്ള ചായ. നെറ്റി ചുളിക്കണ്ട… ശംഖുപുഷ്പം, ചെമ്പരത്തി പോലുള്ള പൂവുകള്‍ കൊണ്ടുള്ള പാനീയങ്ങള്‍ ഉണ്ടാക്കുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ട്രെന്‍ഡിംഗില്‍ നില്‍ക്കുന്നത് താമരപ്പൂവ് കൊണ്ടുള്ള ചായയാണ്.

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം വെറൈറ്റി പാനീയങ്ങള്‍ കാണാം. താമരപ്പൂ കൊണ്ടെങ്ങനെ ചായ ഉണ്ടാക്കുമെന്നാണ് ചിന്തിക്കുന്നതെങ്കില്‍ പറഞ്ഞു തരാം. ഈ സ്‌പെഷ്യല്‍ ചായയാണ് രാഷ്ട്രത്തലവന്മാരെ ഔദ്യോഗികമായി സ്വാഗതം ചെയ്യുമ്പോള്‍ വിയറ്റ്‌നാം നിവസികള്‍ ഉപയോഗിക്കുന്ന ചായ എന്നൊരു പ്രത്യേകത കൂടി ഉണ്ട് കേട്ടോ!
ഉണങ്ങിയ ഗ്രീന്‍ ടീ ഇലകള്‍ പുതിയതായി വിരിഞ്ഞ നല്ല ഫ്രെഷ് താമരപ്പൂക്കള്‍ക്കൊപ്പം സൂക്ഷിക്കും. അപ്പോള്‍ ഈ പൂവിന്റെ ഗന്ധം ഇലകള്‍ ആഗീകരണം ചെയ്യും. ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന ചായയ്ക്ക് നല്ല താമരപ്പൂ മണമായിരിക്കുമത്രേ.
പ്രത്യേകമായ ആഘോഷ പരിപാടികള്‍, ഉത്സവങ്ങളൊക്കെ നടക്കുമ്പോഴും ഈ സ്‌പെഷ്യല്‍ ടീ വിയറ്റ്‌നാമുകാര്‍ ഉപയോഗിക്കും. ഇതുപോലൊരു ചായ ചൈനക്കാരുടെ ലിസ്റ്റിലുമുണ്ട്. ‘ഹി യേ ചാ’ എന്ന ഉണങ്ങിയ താമരയിലകളില്‍ നിന്ന് നിര്‍മിക്കുന്നതാണ് ആ ചായ.
ചൈനീസ് വൈദ്യത്തിന്റെ ഭാഗമായ ഈ ചായ ശരീരഭാരം കുറയ്ക്കാനും ദഹനത്തിനുമൊക്കെ ബെസ്റ്റാണ്. പുരാതന ഈജ്പിത്തിലും നീലത്താമര കൊണ്ട് ചായ ഉണ്ടാക്കിയതായി പറയപ്പെടുന്നുണ്ട്.
എന്തായാലും ഈ താമരചായയില വിറ്റാമിന്‍ ബിയും സിങ്കുമൊക്കെ മാനസികോല്ലാസത്തിന് നല്ലതാണെന്ന് പറയപ്പെടുമ്പോള്‍, പോളിഫെനോള്‍സ്, കാറ്റെച്ചിന്‍ തുടങ്ങിയവ ചര്‍മം തിളങ്ങാനും സഹായിക്കുമത്രേ.
#drunk #lotus #flower #tea? #skin #glow!
