ബിഎസ്എഫ് ജവാൻ പാക് കസ്റ്റ‍ഡിയിൽ, മോചിപ്പിക്കാൻ തയാറാകുന്നില്ല; ഫ്ളാഗ് മീറ്റിംഗ് വഴി ശ്രമങ്ങൾ തുടരുന്നു

ബിഎസ്എഫ് ജവാൻ പാക് കസ്റ്റ‍ഡിയിൽ, മോചിപ്പിക്കാൻ തയാറാകുന്നില്ല; ഫ്ളാഗ് മീറ്റിംഗ് വഴി ശ്രമങ്ങൾ തുടരുന്നു
Apr 25, 2025 07:36 AM | By Susmitha Surendran

ദില്ലി : (truevisionnews.com)  പാകിസ്ഥാൻ പഞ്ചാബ് അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചർച്ചകൾ തുടരുന്നു. ഇതുവരെ ജവാനെ മോചിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്നപ്പോഴാണ് ജവാനെ കസ്റ്റഡിയിൽ എടുത്തത്. അതിർത്തിയിൽ കൃഷി ചെയ്യുന്നവരെ സഹായിക്കാൻ പോയ ജവാനാണ് പാകിസ്ഥാൻ പിടിയിലായത്. ജവാന്‍റെ ചിത്രം പാക് സേന പുറത്തുവിട്ടിരുന്നു.

ഫ്ളാഗ് മീറ്റിംഗ് വഴി ചർച്ചയിലൂടെ മോചിപ്പിക്കാനാണ് ശ്രമം തുടരുന്നത്. ഇരു രാജ്യങ്ങൾക്കും ഇടയിലെ തർക്കം രൂക്ഷമാകവേ അതിർത്തിയിൽ സേനകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

സിന്ധു നദീജല കരാറിലെ വ്യവസ്ഥകൾ ലംഘിക്കുന്നത് യുദ്ധമായി കണക്കാകുമെന്ന് പാകിസ്ഥാൻ ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ രാത്രിയോടെ കരാർ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനം ഇറക്കി. കശ്മീരിലെ സ്ഥിതി ആഭ്യന്തരമന്ത്രിയും പ്രതിരോധ മന്ത്രിയും ഇന്ന് വിലയിരുത്തുകയും ചെയ്യും.

പാകിസ്ഥാന്‍റെ തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരവാദമാണ് സിന്ധു നദീജല കരാറിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

പാകിസ്ഥാൻ നടത്തിയ മറ്റ് ലംഘനങ്ങൾക്ക് പുറമെ, കരാറിൽ വിഭാവനം ചെയ്തിട്ടുള്ളതുപോലെ ചർച്ചകളിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ അഭ്യർത്ഥനയോട് പ്രതികരിക്കാൻ പാകിസ്ഥാൻ വിസമ്മതിക്കുകയും കരാര്‍ ലംഘിക്കുകയും ചെയ്തുവെന്ന് ജലശക്തി മന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സിന്ധു നദീജല കരാർ തൽക്ഷണം മരവിപ്പിക്കാൻ തീരുമാനിച്ചെന്നാണ് അറിയിപ്പ്.

#BSF #jawan #Pak #custody #Efforts #continue #through #flag #meeting

Next TV

Related Stories
ദാരുണം ...; ധാന്യങ്ങൾ പൊടിക്കുന്ന മില്ലിൽ നിന്ന്  വിഷവാതകം ശ്വസിച്ച് അഞ്ച് പേർ മരിച്ചു

Apr 25, 2025 12:34 PM

ദാരുണം ...; ധാന്യങ്ങൾ പൊടിക്കുന്ന മില്ലിൽ നിന്ന് വിഷവാതകം ശ്വസിച്ച് അഞ്ച് പേർ മരിച്ചു

ഡ്രയറിൽ തീപിടിച്ചതിനെ തുടർന്നാണ് ഇത് സംഭവിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ബറൈചിലെ രാജ്‍ഗർഹിയ റൈസ് മില്ലിലാണ്...

Read More >>
ഒന്നിങ്ങോട്ട് ശ്രദ്ധിക്കൂ .... നിങ്ങൾക്ക് ഒരു ദുഃഖവാർത്ത; ഈ വാഹനങ്ങൾക്ക് ഇനി എണ്ണ കിട്ടില്ല, പമ്പിൽ കേറിയാൽ കുടുങ്ങും

Apr 25, 2025 12:05 PM

ഒന്നിങ്ങോട്ട് ശ്രദ്ധിക്കൂ .... നിങ്ങൾക്ക് ഒരു ദുഃഖവാർത്ത; ഈ വാഹനങ്ങൾക്ക് ഇനി എണ്ണ കിട്ടില്ല, പമ്പിൽ കേറിയാൽ കുടുങ്ങും

പഴയ വാഹനങ്ങളെ ഈ ക്യാമറകൾ തിരിച്ചറിയും. കൂടാതെ, ഡൽഹിയോട് ചേർന്നുള്ള മറ്റ് ചില ജില്ലകളിലും ഇത് നടപ്പിലാക്കാൻ സിഎക്യുഎം...

Read More >>
പി​ഞ്ചു കു​ഞ്ഞി​നെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് കെ​ഞ്ചി​യി​ട്ടും അ​വ​ർ ഭ​ർ​ത്താ​വി​നെ കൊ​ന്നു..

Apr 25, 2025 11:40 AM

പി​ഞ്ചു കു​ഞ്ഞി​നെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് കെ​ഞ്ചി​യി​ട്ടും അ​വ​ർ ഭ​ർ​ത്താ​വി​നെ കൊ​ന്നു..

ഞാ​ൻ എ​ന്റെ മ​ക​നെ കെ​ട്ടി​പ്പി​ടി​ച്ച് കൈ​ക​ൾ കൂ​പ്പി, ക​രു​ണ​ക്കാ​യി അ​പേ​ക്ഷി​ച്ചു, ഞ​ങ്ങ​ൾ​ക്ക് ഒ​രു ചെ​റി​യ കു​ട്ടി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞു....

Read More >>
ലഷ്കര്‍ കമാൻഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം; ബന്ദിപോര മേഖലയില്‍ കനത്ത ഏറ്റുമുട്ടൽ

Apr 25, 2025 11:20 AM

ലഷ്കര്‍ കമാൻഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം; ബന്ദിപോര മേഖലയില്‍ കനത്ത ഏറ്റുമുട്ടൽ

ശക്തമായി നേരിട്ടെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. വെടിവയ്പ്പില്‍ ആർക്കും...

Read More >>
Top Stories