പഹൽഗാം ഭീകരാക്രമണം; അഞ്ചിൽ നാല് ഭീകരരെ തിരിച്ചറിഞ്ഞു, രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്ത് വിട്ടു

പഹൽഗാം ഭീകരാക്രമണം; അഞ്ചിൽ നാല് ഭീകരരെ തിരിച്ചറിഞ്ഞു, രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്ത് വിട്ടു
Apr 25, 2025 07:38 AM | By Susmitha Surendran

ദില്ലി: (truevisionnews.com) പഹൽഗാം ആക്രമണത്തിലെ രണ്ട് ഭീകരരുടെ രേഖാ ‌ചിത്രം കൂടി പുറത്ത് വിട്ടു. അഞ്ചിൽ നാല് ഭീകരരെ തിരിച്ചറിഞ്ഞു. രണ്ട് പേർ പാകിസ്ഥാനികളെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.

അലി തൽഹ, ആസിഫ് ഫൗജി എന്നിവരാണ് പാകിസ്ഥാനി ഭീകരർ. ആദിൽ തോക്കർ, അഹ്സാൻ എന്നിവരാണ് കശ്മീരി ഭീകരർ. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ അനന്ത്നാഗ് അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ ജമ്മുകശ്മീർ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

എൻഐഎ സംഘം ബൈസരണിൽ നിന്നും ഫൊറൻസിക് തെളിവുകൾ അടക്കം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയും ഇന്ന് ജമ്മുകശ്മീരിലെത്തുന്നുണ്ട്.

#Two #more #sketches #terrorists #involved #Pahalgam #attack #released.

Next TV

Related Stories
ഭർത്താവിന്റെയും ഭർതൃബന്ധുക്കളുടെയും നിരന്തര പീഡനം,  യുവതി  ഭർതൃവീട്ടിൽ ജീവനൊടുക്കി

May 25, 2025 05:11 PM

ഭർത്താവിന്റെയും ഭർതൃബന്ധുക്കളുടെയും നിരന്തര പീഡനം, യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കി

നാലുമാസം മുമ്പ് വിവാഹിതയായ 23കാരി ഭർതൃവീട്ടിൽ ജീവനൊടുക്കി. ഭർത്താവിന്റെയും ഭർതൃബന്ധുക്കളുടെയും നിരന്തര പീഡനം...

Read More >>
വസ്ത്രം അഴിച്ചില്ലെങ്കിൽ പരീക്ഷയിൽ തോല്‍പ്പിക്കും; വിദ്യാര്‍ത്ഥിനിക്ക് വീഡിയോ കോളിൽ ഭീഷണിയുമായി പ്രൊഫസർ, അറസ്റ്റ്

May 25, 2025 01:58 PM

വസ്ത്രം അഴിച്ചില്ലെങ്കിൽ പരീക്ഷയിൽ തോല്‍പ്പിക്കും; വിദ്യാര്‍ത്ഥിനിക്ക് വീഡിയോ കോളിൽ ഭീഷണിയുമായി പ്രൊഫസർ, അറസ്റ്റ്

വീഡിയോ കോളിൽ വിദ്യാര്‍ത്ഥിനിയോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട പ്രൊഫസർ...

Read More >>
തീവ്ര മഴയും കൊടുങ്കാറ്റും: എ സി പി ഓഫിസിന്റെ മേൽക്കൂര തകർന്ന് സബ് ഇൻസ്പെക്ടർ മരിച്ചു

May 25, 2025 01:14 PM

തീവ്ര മഴയും കൊടുങ്കാറ്റും: എ സി പി ഓഫിസിന്റെ മേൽക്കൂര തകർന്ന് സബ് ഇൻസ്പെക്ടർ മരിച്ചു

എ സി പി ഓഫിസിന്റെ മേൽക്കൂര തകർന്ന് സബ് ഇൻസ്പെക്ടർ...

Read More >>
അതിദാരുണം....; ആളുണ്ടെന്ന് അറിഞ്ഞില്ല, മരത്തണലിൽ കിടന്നുറങ്ങിയാൾക്ക് മേൽ മാലിന്യം തള്ളി, യുവാവിന് ദാരുണാന്ത്യം

May 25, 2025 06:59 AM

അതിദാരുണം....; ആളുണ്ടെന്ന് അറിഞ്ഞില്ല, മരത്തണലിൽ കിടന്നുറങ്ങിയാൾക്ക് മേൽ മാലിന്യം തള്ളി, യുവാവിന് ദാരുണാന്ത്യം

ഉത്തര്‍പ്രദേശില്‍ മരത്തണലില്‍ കിടന്നുറങ്ങയാളുടെ മുകളില്‍ മാലിന്യം തള്ളിയതിന് പിന്നാലെ...

Read More >>
Top Stories