കോഴിക്കോട്: (truevisionnews.com) ജനരോഷം മറികടക്കാനാണ് കെ കെ. ശൈലജയ്ക്കെതിരെ വക്കീൽ നോട്ടീസ് അയച്ചതെന്ന് വടകര എൽ ഡി എഫ് മണ്ഡലം കമ്മിറ്റി .
ഷാഫി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. ജനങ്ങളുടെ പ്രതിഷേധവും എതിർപ്പും ഇല്ലാതാക്കാൻ വക്കീൽ നോട്ടിസ് കൊണ്ട് കഴിയില്ലന്നും എൽ ഡി എഫ് പറഞ്ഞു.
ഇതിനിടെ വടകരയിലെ എൽ ഡി എഫ് സ്ഥാനാർഥികെ കെ ശൈലജയ്ക്ക് യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ വക്കീൽ നോട്ടീസ് അയച്ചു. കുടുംബ ഗ്രൂപ്പുകളിൽ മോർഫ് ചെയ്ത പടങ്ങൾ അയക്കുകയാണെന്നും ഇതിന് പിന്നിൽ വി.ഡി.സതീശനും ഷാഫി പറമ്പിലാണെന്നുമുള്ള ആരോപണവുമായി എം വി ഗോവിന്ദൻ രംഗത്തെത്തി.
കെ.കെ ശൈലജയുടെ നുണബോംബ് ചീറ്റിപ്പോയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു അശ്ശീല വിഡിയോയും ഫോട്ടോകളും താൻ പ്രചരിപ്പിച്ചു എന്നാണ് കെ കെ ശൈലജ പറഞ്ഞത് .
ഇതിൻ്റെ പേരിൽ ചെയ്യാത്ത കാര്യത്തിന് തനിക്ക് നേരെ സൈബർ ആക്രമണമുണ്ടായി. പ്രായമായ ഉമ്മയെ പോലും വിഷയത്തിലേക്ക് വലിച്ചിഴച്ചു.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇതെന്നും നോട്ടീസിൽ പറയുന്നു. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ വാർത്ത സമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം വടകരയിൽ ഇടതുമുന്നണി ജയിക്കുമെന്നുറപ്പായപ്പോൾ അശ്ലീല പ്രചാരണം ആരംഭിച്ചെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
അശ്ലീലവീഡിയോ എന്നും പോസ്റ്റർ എന്നും പറഞ്ഞവർ ഇപ്പോൾ മാറ്റിപ്പറയുകയാണെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വടകരയിൽ സെബർ ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സജീവ ചർച്ചയാകുന്നത്.
#cyber #attack #vadakara #shafiparambil #against #ldf