വണ്ടൂർ: (truevisionnews.com) സി.പി.എമ്മും, കോൺഗ്രസ്സും കേരളത്തിൽ പരസ്പരം മത്സരിക്കുന്നത് നാടകമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ വിശ്വ ശർമ്മ.
ദില്ലിയിൽ ഇരുകൂട്ടരും പ്രണയത്തിലാണ്. ബംഗാളിലും ,തമിഴ് നാട്ടിലും പ്രണയം. കേരളത്തിൽ മാത്രം മത്സരിക്കുന്ന നാടകം കളിക്കുന്നു.ഇത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും അസം മുഖ്യമന്ത്രി ഹിമന്ദ വിശ്വ ശർമ്മ പറഞ്ഞു.
എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ്റെ പ്രചരാണാർത്ഥം വണ്ടൂരിൽ നടന്ന റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ രാഷ്ട്രീയ മാറ്റം വിദൂരത്ത് അല്ല. അത് ഉടനെ ഉണ്ടാകും.
കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റിനെയും കെട്ടുകെട്ടിച്ച് 2026 ൽ കേരളത്തിൽ BJP സർക്കാർ അധികാരത്തിൽ വരും.2016 മുൻപ് അസമിൽ BJP സർക്കാർ വരുമെന്ന് ആരും പറയില്ലായിരുന്നു. 36 ശതമാനം മുസ്ളീം സമുദായം ഉള്ള സ്ഥലമാണ് അസം.
അവിടെ രണ്ട് തവണ അധികാരത്തിൽ വന്നു. അതും 100ൽ അധികം സീറ്റുമായി. എല്ലാവരെയും ഉൾകൊള്ളുന്നവരാണ് ബി.ജെ.പി.u എല്ലാവരുടെയും വികസനത്തിന് വേണ്ടിയാണ് ബി.ജെ.പി നിലകൊള്ളുന്നത്.
ഉത്തർപ്രദേശിൽ നിന്നും തോൽപ്പിച്ച് വിട്ടയാൾ കേരളത്തിൽ നിന്ന് ജയിച്ചാൽ കേരളത്തിന് അത് അപമാനമാണ്. കേരളത്തിൽ പെട്രോളിന് 106 രൂപയാണ് എന്നാൽ അസമിൽ 97 രൂപയാണ്. സർക്കാർ കേരളത്തിൽ ജീവനക്കാർക്ക് ഡി.എ 50 ശതമാനമുണ്ട്.
എന്നാൽ കേരളത്തിൽ 9 മുതൽ 10 വരെയാണ്. കോൺഗ്രസ്സിനും സി പി എമ്മിനും രാജ്യം മുന്നോട്ട് കൊണ്ട് പോകാൻ അറിയില്ല. അത് മോദിക്ക് മാത്രമേ അറിയൂ. പിണറായി വിജയനെ ജയിലിൽ അടക്കാത്തത് എന്തുകൊണ്ടാണ് എന്ന് രാഹുൽ ഗാന്ധി ചോദിക്കുന്നു.
കെജിരിവാളിനെ ജയിലിലടച്ചപ്പോൾ അദ്ദേഹം കെജരിവാളിൻ്റെ കൂടെ നിന്നു. പിണറായിയെ ജയിലിലടച്ചാൽ രാഹുൽ ബി.ജെ.പിയുടെ കൂടെ വരുമോ? തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധി എവിടെ പോകും എന്നറിയില്ല.
എന്നാൽ നരേന്ദ്ര മോദി 400 സീറ്റുകളുമായി രാജ്യം ഭരിക്കും. മോദിയുടെ കീഴിൽ അഞ്ചാമത് വികസിത ശക്തിയായി രാജ്യം മാറി. ഇനി ഏകീകൃത സിവിൽ കോഡ് വരും.
18 വയസിന് താഴെയുള്ളവരുടെ വിവാഹം രാജ്യത്ത് റദ്ദാക്കി. ശൈശവ വിവാഹം നടത്തിയതിന് അസമിൽ 12000 ആളുകളെ ജയിലിൽ അടച്ചു. പ്രായപൂർത്തിയാകാതെ വിവാഹം കഴിച്ചാൽ 18 വയസിൽ താഴെയുള്ള ആരായാലും അവർ ജയിലിലായിരിക്കും.
മുത്തലാക്ക് ആയാലും ഏക സിവിൽ കോഡ് ആയാലും നീതി കൊണ്ട് വരുന്നത് മോദിയാണ്. രാഹുൽ ഗാന്ധിയെ നിങ്ങൾ മണ്ഡലത്തിൽ കണ്ടിട്ടുണ്ടോ? പിന്നെ എന്തിന് വോട്ട് നൽകണം.
ടൂറിസ്റ്റ് വിസയിൽ എത്തിയ വിനോദ സഞ്ചാരി മാത്രമാണ് രാഹുൽ ഗാന്ധി. ഏത് പാർട്ടിക്കും അവരുടെ കൊടി വലുതാണ്. എന്നാൽ മുസ്ളീം ലീഗിനോട് കൊടി പിടിക്കേണ്ട എന്ന കോൺഗ്രസ്സ് പറഞ്ഞിരിക്കുന്നു.
നരേന്ദ്ര മോദിക്ക് എതിരെ ഇത്തരം ഭീഷണി മുഴക്കാൻ പറ്റുമോ?എനിക്ക് എതിരെ ഭീഷണിപ്പെടുത്തിയിരുന്നെങ്കിൽ അവരെ ഞാൻ പാക്കിസ്ഥാനിലേക്ക് അയച്ചേനെ. നാളെ രാഹുൽ ഗാന്ധി എന്ന പേര് മാറ്റി പപ്പു ഗാന്ധി എന്നിടാൻ ലീഗുകാർ പറയും. അതാണ് അവസ്ഥ.
കേരളത്തിൽ ബി.ജെ.പിയുടെ വിജയത്തിനായി കാമാഖ്യ ദേവീ ക്ഷേത്രത്തിൽ പ്രത്യേകമായി താൻ പ്രാർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ. സുരേന്ദ്രനെ കൂടാതെ മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, അഡ്വ. ശ്രീ പത്മനാഭൻ , ഷിനോജ് പണിക്കർ, രശ്മിൽ നാഥ് , തുടങ്ങിയവരും റോഡ് ഷോക്ക് നേതൃത്വം നൽകി.
#Drama #between #CPM #Congress #Kerala; #Assam #ChiefMinister #HimandaVishwasharma