മധുര: മദ്യപിച്ചെത്തി അമ്മയെ മര്‍ദിച്ച അച്ഛനെ 15-കാരന്‍ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അച്ഛനെ കൊലപ്പെടുത്തിയ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ടയാള്‍ പാചകക്കാരനായി ജോലിചെയ്യുന്നയാളാണ്. ഇയാള്‍ മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കുന്നത് പതിവായിരുന്നു. ഞായറാഴ്ച രാത്രിയും മദ്യലഹരിയില്‍ വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ മര്‍ദിച്ചു.
ഇതോടെയാണ് മൂത്തമകനായ 15-കാരന്‍ അരിവാള്‍ കൊണ്ട് അച്ഛനെ വെട്ടിക്കൊന്നത്. വെട്ടേറ്റ അച്ഛന്‍ തല്‍ക്ഷണം മരിച്ചു.
തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പ്രതിയായ 15-കാരനും പോലീസിന്റെ കസ്റ്റഡിയിലാണ്.
#man #hacked #death #15 #year #Old #son #tamilnadu