മലപ്പുറം : (truevisionnews.com) വള്ളിക്കുന്ന് തീരദേശത്തെ കടലുണ്ടി നഗരത്തിലുള്ള പുരാതനമായ കുന്നുമ്മൽ തറവാട് വീടിൻ്റെ മുറ്റത്ത് നിന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥി ഇ. ടി മുഹമ്മദ് ബഷീർ വള്ളിക്കുന്ന് മണ്ഡലം പര്യടനം തുടങ്ങിയത്.
ഇവിടെ സംഘടിപ്പിച്ച കുടുംബ സദസിൽ നിന്നായിരുന്നു പര്യടനത്തിൻ്റെ സമാരംഭം. രാവിലെ എട്ടരക്ക് തന്നെ കുടുംബ സംഗമം തുടങ്ങി. ശരീഫ് കുറ്റൂരായിരുന്നു മുഖ്യ പ്രഭാഷകൻ.
തെരഞ്ഞെടുപ്പിൻ്റെ പ്രാധാന്യം മനസിലാക്കി വോട്ട് ചെയ്യാനുള്ള തിരിച്ചറിവിൻ്റെ ബാല പാഠം കുടുംബിനികൾ വീട്ടിലെ ഇളം തലമുറക്ക് പറഞ്ഞ് കൊടുക്കലാണ് കുടുംബ സംഗമം കഴിഞ്ഞ് പോയാൽ നിങ്ങളുടെ കർത്തവ്യമെന്ന് ശരീഫ് കുറ്റൂർ തൻ്റെ സരസമായ വാക്കുകൾ കൊണ്ട് അവതരിപ്പിച്ചു കൊണ്ടാണ് പ്രസംഗം തുടങ്ങിയത്.
പോളിംഗ് ബൂത്തിലെത്തി ഇ.ടിയുടെ ചിഹ്നത്തിന് നേരെ നിങ്ങൾ വിരലമർത്തിയാൽ ഉയരുന്ന ബീപ് ശബ്ദം രാജ്യ നമ്മക്ക് വേണ്ടി ഉയർന്ന ശബ്ദമാണത്.
ഇ.ഡിയെ വിട്ട് മോദി പേടിപ്പിക്കുമ്പോൾ ഇ.ടിയെ വിട്ട് നമുക്ക് മോദിയെ പേടിപ്പിക്കണമെന്ന് ശരീഫിൻ്റെ വാക്കുകൾ കുടുംബ സദസ് കരഘോഷത്തോടെ സ്വീകരിച്ചു. ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണിത്.
ശരീഫ് തൻ്റെ പ്രസംഗം അവസാനിക്കുമ്പോൾ തീരദേശത്ത് തിരയടങ്ങിയ ശാന്തത. പി. അബ്ദുൽ ഹമീദ് എം.എൽ.എ യായിരുന്നു പര്യടനം ഉദ്ഘാടനം. ഉദ്ഘാടന പ്രസംഗത്തിനിടെ ഇ.ടി എത്തി.
കുടുംബ സദസിൽ വീണ്ടും തിരയിളക്കം. കുടുംബ സദസിൽ തടിച്ച് കൂടിയ തീരദേശ വാസികൾ ഉൾപ്പെടെയുള്ളവർക്കിടയിലേക്കെത്തി. കടലുണ്ടി നഗരത്തിൽ ഹാർബർ വേണമെന്ന ഏറെ കാലത്തെ മത്സ്യ തൊഴിലാളികളുടെ ആവശ്യവുമായി എം.പി മുഹമ്മദ് കോയയുടെ നേതൃത്വത്തിൽ മത്സ്യ തൊഴിലാളികൾ ഇ.ടിയെ ധരിപ്പിച്ചു.
പ്രധാനപ്പെട്ട ആവശ്യം പരിഗണിക്കുമെന്ന് ഇ.ടി മറുപടി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ചെറുകുഞ്ഞിക്കോയ തങ്ങൾ അധ്യക്ഷനായിരുന്നു.
എ.കെ അബ്ദുറഹ്മാൻ, ബക്കർ ചെർണൂർ, ഡോ. വി.പി അബ്ദുൽ ഹമീദ്, കെ.പി മുഹമ്മദ് മാസ്റ്റർ, സറീന ഹസീബ് , അബ്ദുറഹ്മാൻ ആനക്കയം, സി.ഉണ്ണി മൊയ്തു, കെ.പി ആസിഫ് മഷ്ഹൂദ് തുടങ്ങിയവർ പ്രസംഗിച്ചു. വള്ളിക്കുന്നിലെ കച്ചേരിക്കുന്ന്, കരുമരക്കാട്, കൊടക്കാട് എന്നിവിടങ്ങളിലെ കുടുംബ സംഗമങ്ങളിലും പങ്കെടുത്തു.
ചേലേമ്പ്ര പഞ്ചായത്തിലെ പെരുണ്ണീരിയിലേക്ക് മുതിരപ്പറമ്പിൽ നിന്നും നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെയും യു.ഡി.വൈ. എഫ് പ്രവർത്തകരുടെയും അമ്പതോളം എസ്.ടി.യു ഓട്ടോ തൊഴിലാളികളുടെയും നേതൃത്വത്തിൽ ആനയിച്ചു. മലയം കുന്നത്ത് ക്രിക്കറ്റ് ടൂർണമെൻ്റിലേക്ക് എത്തിയ ഇ.ടി കളിക്കാർക്ക് ആവേശം പകർന്നു.
കെ. റഫീഖ്, സി.ഹസൻ, കെ.പി ദേവദാസ്, ഇ.ഐ കോയ നേതൃത്വം നൽകി. പള്ളിക്കൽ പഞ്ചായത്തിലെ കാവുപ്പടിയിൽ കന്നി വോട്ടർമാരുടെ സംഗ മത്തിലെത്തിയ ഇ.ടി പുതുതലമുറക്ക് പ്രതീക്ഷയുടെ വാതിൽ തുറന്നു നൽകി.
ബിരുദ വിദ്യാർഥിയായ കെ. ഫാതിമ റിൻഷ ഇ.ടിക്ക് മുന്നിൽ പുതിയ തലമുറക്ക് മുന്നിൽ എന്ത് സന്ദേശമാണ് മുന്നോട്ട് വെക്കുന്നതെന്നായിരുന്നു ചോദ്യം. ടെക്നോളജി വളർന്ന കാലത്ത് ഗുണമേൻമയുള്ള തൊഴിലധിഷ്ടിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് വന്ന് വിദ്യർഥികളെ പ്രാപ്തരാക്കുമെന്ന മറുപടി ഇ. ടി നൽകിയപ്പോൾ നിറഞ്ഞ കയ്യടി.
എം.എസ്.എഫ് ദേശീയ പ്രസിഡൻ്റ് പി.വി അഹമ്മദ് സാജു ഉദ്ഘാടനം ചെയ്തു. കെ. സുബീഷ് അധ്യക്ഷനായി. എം. എസ്. എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ നവാസ്, ഒ. കെ ശാനിബ്, കെ.പി മുസ്തഫ തങ്ങൾ,കെ.ടി ഫിറോസ്, ലത്തീഫ് കൂട്ടാലുങ്ങൽ പങ്കെടുത്തു.തുടർന്ന് സലാമത്ത് നഗറിൽ സോദരി സംഗമത്തിലേക്ക്.
സുഹ്റ മമ്പാടായിരുന്നു ഉദ്ഘാടനം. കെ. ഖൈറാബി അധ്യക്ഷനായി. സറീന ഹസീബ്, വി.പി ശുകൂർ , കെ. വിമല പ്രസംഗിച്ചു. കരിപ്പൂരിലെ പുളിയം പറമ്പ്, മാതാ കുളം എന്നിവിടങ്ങളിലും നൂറ് കണക്കിന് പൊരിവെയിലത്ത് കാത്ത് നിന്ന ആൾക്കൂട്ടത്തിലേക്ക് ഇ. ടി എത്തിയത് ആവേശം ചോരാതെയായിരുന്നു.
കെ.എം ചെറീത് മാസ്റ്റർ, ഉമ്മർ കരിപ്പൂർ, എ.കെ മാനു തുടങ്ങിയവർ നേതൃത്വം നൽകി. പെരുവള്ളൂരിൽ പറമ്പിൽ പീടികയിലും വലിയ പറമ്പിലും ഗംഭീര സ്വീകരണം. കാവുങ്ങൾ ഇസ്മായിൽ, സി. സി അമീറലി, ചെമ്പൻ ഹനീഫ , കെ.ടി സാജിദ ,പി.കെ റംല , സി. സി ഫൗസിയ നേതൃത്വം നൽകി.
തേഞ്ഞിപ്പലം പഞ്ചായത്തിൽ സി. കെ മുഹമ്മദ് ശരീഫ് , അനുമോദ് കാടശ്ശേരി, പി എം ശാഹുൽ ഹമീദ്, ടി.പി.എം ബഷീർ ഇ.കെ ബഷീർ, എം.എം ബഷീർ, എം. പ്രസന്ന ചന്ദ്രൻ, പി.എം മുഹമ്മദലി ബാബു നേതൃത്വം നൽകി.
മൂന്നിയൂർ പഞ്ചായത്തിൽ കളത്തിങ്ങൽ പാറ, ചുഴലി എന്നിവിടങ്ങളിലെ കുടുംബ സംഗമങ്ങളിലും പൊതു പര്യടന കേന്ദ്രങ്ങളായ കളിയാട്ടമുക്ക്, പാറാക്കാവ്,വെളിമുക്ക് എന്നിവിടങ്ങളിലും ഇ.ടി വോട്ട് ചോദിച്ചെത്തി. പര്യടനത്തിൽ കെ.മൊയ്തീൻകുട്ടി, എം.എ അസീസ്, എം.എ ഖാദർ, ഹനീഫ മൂന്നിയൂർ, എന്നിവർ നേതൃത്വം നൽകി.
#Mandal #by #holding #dragging #ETMohammedBasheer