വാന്‍ ഹായ് കപ്പലില്‍ ഇപ്പോഴും തീ; എംഎസ് സി കപ്പലിലെ എണ്ണ നീക്കാനായില്ല; പുതിയ കരാറുകാര്‍

വാന്‍ ഹായ് കപ്പലില്‍ ഇപ്പോഴും തീ; എംഎസ് സി കപ്പലിലെ എണ്ണ നീക്കാനായില്ല; പുതിയ കരാറുകാര്‍
Jun 18, 2025 09:07 AM | By Jain Rosviya

കൊച്ചി: കേരള തീരത്തിനടുത്ത് മുങ്ങിയ എംഎസ് സി കപ്പലിലെ ഇന്ധന ടാങ്കുകളുടെ എണ്ണ നീക്കാനാവാത്തത് അപകടസാധ്യതയായി തുടരുന്നു. സ്ഥിതി കൂടുതല്‍ വഷളാകും മുന്‍പ് സമയബന്ധിതമായി എണ്ണ നീക്കാനുള്ള ഒരുക്കങ്ങള്‍ തുടരുന്നുണ്ട്. സങ്കീര്‍ണമായ സാഹചര്യം കണക്കിലെടുത്ത് കപ്പലുടമകള്‍ പുതുതായി കരാര്‍ നല്‍കിയ സ്ഥാപനമാകും ഇനി എണ്ണ നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക. 24 മണിക്കൂറിനകം അവരുടെ പ്രവര്‍ത്തനം തുടങ്ങും.

ടാങ്കില്‍ ചോര്‍ച്ച ഉണ്ടായാല്‍ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. മോശം കാലാവസ്ഥ മൂലം ദൗത്യം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്ധന ടാങ്കുകള്‍, വെന്റുകള്‍, സൗണ്ടിങ് പൈപ്പുകള്‍ എന്നിവയുടെ ക്യാപ്പിങ്ങും സീലിങ്ങും വിജയകരമായി പൂര്‍ത്തിയാക്കിയതാണ് ആശ്വാസം. പുതിയതായി എണ്ണ പടര്‍ന്നിട്ടില്ല.

സാഹചര്യങ്ങള്‍ മാറിയതിനാല്‍ കടലിലെ ദൗത്യം പ്രതീക്ഷിച്ചതുപോലെ മുന്നോട്ടുപോകുന്നില്ല. കരാറുകാരനെ മാറ്റിയതും മണ്‍സൂണ്‍ ശക്തമാകുന്നതും കാലതാമസം ഉണ്ടാക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ എയര്‍-ഡൈവിങ് പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചിരിക്കുകയാണ്.

ഐസിജി, എംഎസ്സി പി ആന്‍ഡ് ഐ, എംഇആര്‍സി, സംസ്ഥാന സര്‍ക്കാര്‍, ഐടിഒപിഎഫ്, നിയമിതരായ സാല്‍വര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് ഡിജിഎസ് (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്) പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

കൊച്ചി താജ് മലബാര്‍ ഹോട്ടലിലെ കണ്‍ട്രോള്‍ സെന്ററിലാണ് എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നത്. പ്രതികൂല കാലാവസ്ഥ കാരണം നന്ദ് സാര്‍ത്തി എന്ന ടഗ്ഗ് കൊച്ചി തുറമുഖത്ത് തന്നെയാണ്. സ്ഥിതി മെച്ചപ്പെട്ടുകഴിഞ്ഞാല്‍ ഓഫ്ഷോര്‍ ഗാര്‍ഡ് ഡ്യൂട്ടിയിലേക്ക് ഇത് മടങ്ങും. പകരമായി ഗാര്‍ഡ് ടഗ്ഗായ കാനറ മേഘ് മുംബൈയില്‍നിന്ന് അപകടസ്ഥലത്തേക്ക് വൈകാതെ എത്തും. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കടല്‍ത്തീര നിരീക്ഷണം നടത്തുന്നു. ഐസിജിഎസ് അനഘ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. തീരദേശത്ത് അടിഞ്ഞുകൂടുന്ന നര്‍ഡില്‍ (പ്ലാസ്റ്റിക് തരികള്‍) ശേഖരിക്കുന്നത് തുടരുന്നു. പക്ഷേ, വീണ്ടും ഇത് വന്നടിയുന്നുണ്ട്. ഇതുവരെ 65 ടണ്‍ നര്‍ഡില്‍ ആണ് ശേഖരിച്ചത്

Fire Van Hai ship MSC ship oil spill not be removed new contractors

Next TV

Related Stories
കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി; മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി

Jul 9, 2025 06:25 AM

കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി; മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി

കേരളബാങ്കിന്റെ ജപ്തി ഭീഷണി മൂലം എറണാകുളം കുറുമശേരിയിൽ 46 കാരൻ...

Read More >>
ഇടിച്ച വാഹനം നിർത്തിയില്ല; അങ്കമാലിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Jul 7, 2025 02:00 PM

ഇടിച്ച വാഹനം നിർത്തിയില്ല; അങ്കമാലിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ദേശീയപാത അങ്കമാലി ചെറിയവാപ്പാലശ്ശേരിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു....

Read More >>
ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Jul 7, 2025 08:07 AM

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി...

Read More >>
മുഖം മൂടി അഴിഞ്ഞു..... താടി വടിച്ച്, തല മൊട്ടയടിച്ച്, രൂപം മാറി കൊലക്കേസ് പ്രതി; ഒടുവിൽ അന്വേഷണസംഘത്തിന്റെ വലയിൽ

Jul 2, 2025 07:18 PM

മുഖം മൂടി അഴിഞ്ഞു..... താടി വടിച്ച്, തല മൊട്ടയടിച്ച്, രൂപം മാറി കൊലക്കേസ് പ്രതി; ഒടുവിൽ അന്വേഷണസംഘത്തിന്റെ വലയിൽ

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി...

Read More >>
യന്ത്രത്തകരാർ,  കൊച്ചിയിൽനിന്നും  പുലര്‍ച്ചെ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വൈകുന്നു

Jul 2, 2025 10:22 AM

യന്ത്രത്തകരാർ, കൊച്ചിയിൽനിന്നും പുലര്‍ച്ചെ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വൈകുന്നു

യന്ത്രത്തകരാർ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ്...

Read More >>
Top Stories










//Truevisionall