#homevote | 'കണ്ണൂരിലെ വീട്ടിലെ വോട്ടിൽ ക്രമക്കേടില്ല', യുഡിഎഫ് പരാതികൾ ജില്ലാ കളക്ടർ തളളി

#homevote | 'കണ്ണൂരിലെ വീട്ടിലെ വോട്ടിൽ ക്രമക്കേടില്ല', യുഡിഎഫ് പരാതികൾ ജില്ലാ കളക്ടർ തളളി
Apr 21, 2024 08:05 PM | By VIPIN P V

കണ്ണൂർ: (truevisionnews.com) വീട്ടിലെ വോട്ടിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് യുഡിഎഫ് നൽകിയ പരാതികൾ കണ്ണൂർ ജില്ലാ കളക്ടർ തളളി.

പയ്യന്നൂരിലും പേരാവൂരിലും വീഴ്ചയില്ലെന്ന് പരാതി പരിശോധിച്ച ശേഷം ജില്ലാ കളക്ടർ അറിയിച്ചു. രണ്ടിടത്തും സഹായി വോട്ട് ചെയ്തത് ക്രമപ്രകാരമാണെന്നാണ് അന്വഷണ റിപ്പോർട്ടിലുളളത്.

106 വയസുളള വയോധികയെ നിർബന്ധിച്ച് വോട്ടുചെയ്യിച്ചെന്നായിരുന്നു പേരാവൂരിലെ യുഡിഎഫ് പ്രവർത്തകരുടെ പരാതി.

എന്നാൽ വോട്ടറും മകളും നിർദേശിച്ചയാളാണ് വോട്ട് രേഖപ്പെടുത്താൻ സഹായിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

യ്യന്നൂരിൽ 92 വയസ് പ്രായമുളള വയോധികന്റെ വോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ചെയ്തെന്നായിരുന്നു പരാതി.

ഇവിടെയും വോട്ടർ നിർദേശിച്ചിട്ടാണ് സഹായിയെ അനുവദിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ പരാതികൾ തളളിയത്.

#irregularity #Kannur #house #vote',#UDF #complaints #dismissed #DistrictCollector

Next TV

Related Stories
'നേരത്തെ എത്തിയിരുന്നെങ്കിൽ രക്ഷപെട്ടേനെ, പരാതി നൽകിയാലും കുട്ടിയെ തിരിച്ച് കിട്ടില്ലലോ?' കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ്

Jun 16, 2025 12:28 PM

'നേരത്തെ എത്തിയിരുന്നെങ്കിൽ രക്ഷപെട്ടേനെ, പരാതി നൽകിയാലും കുട്ടിയെ തിരിച്ച് കിട്ടില്ലലോ?' കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ്

ആശുപത്രിയിൽ എത്താൻ വൈകിയത് കൊണ്ടാണ് കുട്ടി മരിച്ചതെന്ന് കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ...

Read More >>
ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

Jun 16, 2025 12:08 PM

ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് കർഷകൻ ഷോക്കേറ്റ്...

Read More >>
Top Stories