ഭുവനേശ്വർ: (truevisionnews.com) ഒഡീഷയിലെ മഹാനദിയിൽ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം നാലായി.

കാണാതായവർക്കുവേണ്ടി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ബർഗഡ് ജില്ലയിലെ ബന്ധിപാലി മേഖലയിൽ നിന്ന് യാത്രക്കാരെ കയറ്റിയ ബോട്ട് യാത്രാമധ്യേ, ഝാർസുഗുഡയിലെ ശാരദാ ഘട്ടിന് സമീപം മറിയുകയായിരുന്നു.
50 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സ് ആണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്.
അഞ്ച് സ്കൂബ ഡൈവർമാർ സ്ഥലത്തുണ്ട്. ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
#Boat #capsize #accident #Odisha'#Mahanadi; #Death #four
