#attack | സ്കൂൾ ആക്രമിച്ച് മലയാളി വൈദികന്റെ നെറുകയിൽ കുങ്കുമം ചാർത്തി; ജയ് ശ്രീറാം വിളിച്ചെത്തിയവർ മദർ തെരേസയുടെ രൂപം അടിച്ചു തകർത്തു

#attack | സ്കൂൾ ആക്രമിച്ച് മലയാളി വൈദികന്റെ നെറുകയിൽ കുങ്കുമം ചാർത്തി; ജയ് ശ്രീറാം വിളിച്ചെത്തിയവർ മദർ തെരേസയുടെ രൂപം അടിച്ചു തകർത്തു
Apr 18, 2024 04:11 PM | By Athira V

( www.truevisionnews.com ) തെലങ്കാനയിലെ ലക്സേറ്റിപ്പെട്ടിൽ മദർ തെരേസാ ഇംഗ്ലീഷ് മീഡിയം സ്കൂളിന് നേരേ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം. സ്‌കൂൾ യൂണിഫോമിന് പകരം ഏതാനും വിദ്യാർത്ഥികൾ മതപരമായ വസ്ത്രങ്ങൾ ധരിച്ചുവന്നത് അധ്യാപകർ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.

കെട്ടിടത്തിന് മുകളിൽ കാവിക്കൊടി കെട്ടിയ അക്രമികൾ, മദർ തെരേസയുടെ രൂപം അടിച്ചു തകർക്കുകയും ചെയ്തു. മലയാളി വൈദികന്‍ ഫാ. ജയ്‌സൺ ജോസഫിനെ ക്രൂരമായി മര്‍ദിക്കുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. വൈദികനന്റെ നെറുകയിൽ കുങ്കുമം ചാർത്തുകയും ചെയ്തു.

ജയ് ശ്രീറാം വിളിച്ചെത്തിയ നൂറോളം പേരാണ് സ്കൂളിന് നേരേ അക്രമം നടത്തിയത്. കഴിഞ്ഞദിവസം രാവിലെ എട്ടരയോടെയായിരുന്നു സംഭവം ഉണ്ടായത്. സ്കൂൾ യൂണിഫോം ധരിക്കുന്നതിന് പകരം ഹനുമാന്‍ ദീക്ഷ സ്വീകരിക്കുന്നവർ ധരിക്കുന്ന വേഷമിട്ട് കുറച്ച് കുട്ടികൾ സ്കൂളിലെത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം.

ഈ കുട്ടികളുടെ മാതാപിതാക്കളോട് സംസാരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസമാണ് ഹിന്ദുത്വ വാദികൾ സംഘം ചേർന്ന് സ്കൂളിലെത്തി അക്രമം നടത്തിയത്. രാവിലെ ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് അതിക്രമിച്ചു കയറി.

മദർ തെരേസയുടെ രൂപത്തിനു നേരെ കല്ലെറിയുകയും അടിച്ചുതകർക്കുകയും ചെയ്തു. സ്‌കൂൾ മാനേജറെ കൊണ്ട് നിർബന്ധിച്ചു ജയ് ശ്രീറാം വിളിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

#telangana #school #attacked #over #saffron #clothing #row #2 #firs #lodged

Next TV

Related Stories
#accident | ബസ് അപകടം; 6 മരണം, 50 പേർക്ക് പരിക്ക്

Apr 30, 2024 10:12 PM

#accident | ബസ് അപകടം; 6 മരണം, 50 പേർക്ക് പരിക്ക്

ഏർക്കാട് നിന്ന് സേലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആണ്...

Read More >>
#saved |ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽ വഴുതി വീണയാളെ രക്ഷിച്ച് വനിതാ കോൺസ്റ്റബിൾ

Apr 30, 2024 09:39 PM

#saved |ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽ വഴുതി വീണയാളെ രക്ഷിച്ച് വനിതാ കോൺസ്റ്റബിൾ

പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിക്കിടന്ന ഇയാളെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന കോൺസ്റ്റബിൾ കെ സുമതി...

Read More >>
#protest | ‘രാഹുലോ പ്രിയങ്കയോ മത്സരിക്കണം’; അമേഠിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

Apr 30, 2024 08:08 PM

#protest | ‘രാഹുലോ പ്രിയങ്കയോ മത്സരിക്കണം’; അമേഠിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടമായ മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്...

Read More >>
#Beer |ചൂട് കൂടി; തണുപ്പിക്കാൻ ബിയർ, ബെംഗളൂരുവില്‍ വില്പന കുതിച്ചുയര്‍ന്നു

Apr 30, 2024 07:39 PM

#Beer |ചൂട് കൂടി; തണുപ്പിക്കാൻ ബിയർ, ബെംഗളൂരുവില്‍ വില്പന കുതിച്ചുയര്‍ന്നു

ഫെബ്രുവരിക്കു ശേഷം മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെ വിൽപനയാണ് നഗരത്തിലെ...

Read More >>
#ArvindKejriwal | തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേ‍ജ്‍രിവാളിന്റെ അറസ്റ്റ് എന്തിന്? ഇ.ഡിയോട് സുപ്രീംകോടതി

Apr 30, 2024 05:58 PM

#ArvindKejriwal | തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേ‍ജ്‍രിവാളിന്റെ അറസ്റ്റ് എന്തിന്? ഇ.ഡിയോട് സുപ്രീംകോടതി

മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21നാണ് കേജ്‍രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ...

Read More >>
#arrest | സഹോദരീ ഭർത്താവിനെ കൊന്ന കേസിൽ 27-വർഷം 'സന്യാസി'യായി ഒളിവിൽ; ഒടുവിൽ 77-കാരൻ പിടിയിൽ

Apr 30, 2024 05:46 PM

#arrest | സഹോദരീ ഭർത്താവിനെ കൊന്ന കേസിൽ 27-വർഷം 'സന്യാസി'യായി ഒളിവിൽ; ഒടുവിൽ 77-കാരൻ പിടിയിൽ

ജഗന്നാഥപുരിയിലേക്ക് മാറിയതിനാൽ കണ്ടെത്താനായില്ല. എന്നാൽ പിന്നീട് ഉത്തരാഖണ്ഡിലെ ഋഷികേശിലേക്ക്...

Read More >>
Top Stories