#NavkeralaBus | നവകേരള ബസ് സര്‍വീസ്: പ്രത്യേകതകള്‍ എന്തെല്ലാം? ബുക്കിംഗ് ആരംഭിച്ചു

#NavkeralaBus  | നവകേരള ബസ് സര്‍വീസ്: പ്രത്യേകതകള്‍ എന്തെല്ലാം? ബുക്കിംഗ് ആരംഭിച്ചു
Apr 30, 2024 10:26 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസിന്റെ പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വീസ് മെയ് അഞ്ച് മുതല്‍.

കോഴിക്കോട്- ബംഗളൂരു റൂട്ടിലാണ് ബസ് സര്‍വീസ് നടത്തുക. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ബുക്കിംഗ് കെഎസ്ആര്‍ടിസിയുടെ വെബ്‌സൈറ്റില്‍ ആരംഭിച്ചു.

ഗരുഡ പ്രീമിയം എന്ന പേരിലാണ് ബസ് സര്‍വീസ് നടത്തുക. ആധുനിക രീതിയിലുള്ള എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്.

ഫുട് ബോര്‍ഡ് ഉപയോഗിക്കുവാന്‍ കഴിയാത്തവരായ ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറുന്നതിനായി പ്രത്യേകം തയ്യാറാക്കിയ, യാത്രക്കാര്‍ക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്.

കൂടാതെ ശുചിമുറി, വാഷ്‌ബേസിന്‍ തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കിടയില്‍ വിനോദത്തിനായി ടിവിയും മ്യൂസിക് സിസ്റ്റവും, മൊബൈല്‍ ചാര്‍ജര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും സൗകര്യവും സജ്ജീകരിച്ചിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

ബസ് രാവിലെ നാല് മണിക്ക് കോഴിക്കോട് നിന്ന് യാത്ര തിരിച്ച് 11.35ന് ബംഗളൂരുവില്‍ എത്തിച്ചേരും. ഉച്ചയ്ക്ക് 2.30ന് ബംഗളൂരുവില്‍ നിന്ന് തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.5ന് കോഴിക്കോട് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.

കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍, ബംഗളൂരു (സാറ്റ്‌ലെറ്റ്, ശാന്തിനഗര്‍ ) എന്നിവയാണ് സ്റ്റോപ്പുകള്‍. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്.

എസി ബസുകള്‍ക്കുള്ള 5% ലക്ഷ്വറി ടാക്‌സും നല്‍കണം. ബുധനാഴ്ച്ച വൈകിട്ട് 6.30ന് ബസ് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടിന് സര്‍വീസായി പോകുന്നതാണ്. ഈ ട്രിപ്പില്‍ ടിക്കറ്റ് എടുത്ത് പരമാവധി ആളുകള്‍ക്ക് യാത്ര ചെയ്യാവുന്നതാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

#NavkeralaBus #Service #Special #Features? #Booking #started

Next TV

Related Stories
#filedcase|യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

May 21, 2024 08:43 PM

#filedcase|യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കേസിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് 15 ദിവസത്തിനുള്ളിൽ വിശദ റിപ്പോർട്ട്‌ നൽകാൻ കമ്മീഷൻ...

Read More >>
 #Complaint|'ബൾബുകളും, ട്യൂബുകളും പൊട്ടിത്തെറിച്ചു, ഒന്നര വയസുകാരന് പരുക്ക്'; വീട്ടിൽ അമിതമായ വൈദ്യുത പ്രവാഹമെന്ന് പരാതി

May 21, 2024 08:32 PM

#Complaint|'ബൾബുകളും, ട്യൂബുകളും പൊട്ടിത്തെറിച്ചു, ഒന്നര വയസുകാരന് പരുക്ക്'; വീട്ടിൽ അമിതമായ വൈദ്യുത പ്രവാഹമെന്ന് പരാതി

വീടിന്റെ വെളിയില്‍ നിന്നിരുന്ന ഭാര്യ റഷീദയ്ക്കാണ് ആദ്യം വൈദ്യുതാഘാതമേറ്റത്. ഈ സമയത്ത് മകന്‍ നദീറിന്റെ ഒന്നര വയസുളള മകന്‍ ഇഷാന്‍ അടുക്കള ഭാഗത്തെ...

Read More >>
#anesthesiadeath |  ‘അനസ്തേഷ്യയുടെ അളവ് കൂടി’: 15 മാസം കിടപ്പിലായിരുന്ന 28കാരിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ഭർത്താവ്

May 21, 2024 08:29 PM

#anesthesiadeath | ‘അനസ്തേഷ്യയുടെ അളവ് കൂടി’: 15 മാസം കിടപ്പിലായിരുന്ന 28കാരിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ഭർത്താവ്

ശസ്ത്രക്രിയയ്ക്കിടെ അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതിനെ തുടർന്ന് ഒരു വർഷവും മൂന്ന് മാസവും അബോധാവസ്ഥയിലായിരുന്ന യുവതിയാണ്...

Read More >>
#MVGovindan | ഹൈക്കോടതി വിധി; ഗവര്‍ണറുടെ രാഷ്‌ട്രീയക്കളിക്കേറ്റ തിരിച്ചടിയാണെന്ന്‌ എം.വി. ഗോവിന്ദന്‍

May 21, 2024 08:12 PM

#MVGovindan | ഹൈക്കോടതി വിധി; ഗവര്‍ണറുടെ രാഷ്‌ട്രീയക്കളിക്കേറ്റ തിരിച്ചടിയാണെന്ന്‌ എം.വി. ഗോവിന്ദന്‍

ഗവര്‍ണറുടെ നടപടിയെ പിന്തുണക്കുകയും, സര്‍ക്കാരിനെതിരെ നിലപാടെടുക്കുകയും ചെയ്‌ത യു.ഡി.എഫ്‌ - ബി.ജെ.പി നേതൃത്വത്തിനും, വലതുപക്ഷ മാധ്യമങ്ങള്‍ക്കും...

Read More >>
#VeenaGeorge | മെഡിക്കല്‍ കോളജുകളിലെ ചികിത്സാപ്പിഴവുകള്‍; അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി

May 21, 2024 07:43 PM

#VeenaGeorge | മെഡിക്കല്‍ കോളജുകളിലെ ചികിത്സാപ്പിഴവുകള്‍; അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി

ചികിത്സാപ്പിഴവുകളുമായി ബന്ധപ്പെട്ട് നടപടിയുണ്ടായില്ലെങ്കില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് ഇന്നലെ കെ...

Read More >>
#arrested |കാസർഗോഡ് മെത്തഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

May 21, 2024 07:43 PM

#arrested |കാസർഗോഡ് മെത്തഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹനീഫിനെ അറസ്റ്റ്...

Read More >>
Top Stories