#ULCCS | ഊരാളുങ്കല്‍ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ‘ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌ക്കാരം’

#ULCCS | ഊരാളുങ്കല്‍ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ‘ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌ക്കാരം’
Apr 30, 2024 10:08 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) മികച്ച പ്രകടനം കാഴ്ചവച്ചതിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ദേശീയപാതാ അതോറിറ്റിയുടെ അംഗീകാരം.

ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്‌കാരം അതോറിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവ് ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിക്ക് തിരുവനന്തപുരത്തു സമ്മാനിച്ചു.

സംസ്ഥാനത്ത് 20-ല്‍പ്പരം റീച്ചുകളിലായി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയില്‍ രാജ്യത്തെ മുന്‍നിരനിര്‍മ്മാണസ്ഥാപനങ്ങളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് അംഗീകാരം.

സമയക്ലിപ്തത, ഗുണമേന്മ, തൊഴില്‍നൈപുണ്യം, പ്രൊജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള സൊസൈറ്റിയുടെ സമര്‍പ്പണവും അസാമാന്യ വൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് അംഗീകാരം.

പുരസ്‌കാര സമര്‍പ്പണത്തില്‍ ദേശീയപാത അതോറിറ്റി മെമ്പര്‍ (പിപിപി) വെങ്കിട്ടരമണ, റീജിയണല്‍ ഓഫീസര്‍ ബി. എല്‍. മീണ, യുഎല്‍സിസിഎസ് എംഡി എസ്. ഷാജു, പ്രൊജക്റ്റ് മാനേജര്‍ നാരായണന്‍, കണ്‍സഷണയര്‍ പ്രതിനിധി ടി. പി. കിഷോര്‍ കുമാര്‍, സിജിഎം റോഹന്‍ പ്രഭാകര്‍, ജിഎം റോഡ്‌സ് പി. ഷൈനു തുടങ്ങിയവര്‍ സംബന്ധിച്ചു.

ഭാരത് മാല പദ്ധതിയില്‍ കേരളത്തില്‍ നടക്കുന്ന പ്രവൃത്തികളില്‍ ആദ്യം പൂര്‍ത്തിയായാകുക ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മ്മിക്കുന്ന തലപ്പാടി – ചെങ്കള റീച്ചാണ്.

സംസ്ഥാനത്തെ വടക്കേയറ്റത്തെ ഈ റീച്ചില്‍ ആറുവരിപ്പാതയുടെ 36-ല്‍ 28.5 കിലോമീറ്ററും സര്‍വ്വീസ് റോഡിന്റെ 66-ല്‍ 60.7 കിലോമീറ്ററും ഡ്രയിന്‍ ലൈന്‍ 76.6-ല്‍ 73 കിലോമീറ്ററും പൂര്‍ത്തിയായി.

വലിയ പാലങ്ങളില്‍ രണ്ടെണ്ണം പൂര്‍ണ്ണമായും ഓരോന്ന് 85-ഉം 80-ഉം ശതമാനം വീതവും ചെറിയ പാലങ്ങളില്‍ രണ്ടെണ്ണം പൂര്‍ണമായും ഓരോന്ന് 85-ഉം 50-ഉം ശതമാനം വീതവും പൂര്‍ത്തിയായിക്കഴിഞ്ഞു.

#NationalHighway #Authority'#BestPerformerAward' #UralungalSociety

Next TV

Related Stories
#VDSatheesan   സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്‌സിങ് പ്രവേശനം : മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

May 21, 2024 10:34 PM

#VDSatheesan സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്‌സിങ് പ്രവേശനം : മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്...

Read More >>
#Vmuralidharan | ഗർഭാവസ്ഥയിൽ മരിച്ച ശിശു ‘ഉറങ്ങുകയാണ്’ എന്നു പറഞ്ഞ ഡോക്ടർമാർക്ക് ‘നല്ല നമസ്ക്കാരം’: മന്ത്രി മുരളീധരൻ

May 21, 2024 10:12 PM

#Vmuralidharan | ഗർഭാവസ്ഥയിൽ മരിച്ച ശിശു ‘ഉറങ്ങുകയാണ്’ എന്നു പറഞ്ഞ ഡോക്ടർമാർക്ക് ‘നല്ല നമസ്ക്കാരം’: മന്ത്രി മുരളീധരൻ

പിണറായി വിജയൻ സർക്കാർ കേരളത്തിന്റെ ആരോഗ്യമേഖലയെ തകർക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ....

Read More >>
#death | കോഴിക്കോട് മീൻപിടിക്കുന്നതിനിടെ കടലിൽ വീണു; മത്സ്യത്തൊഴിലാളിയായ 28-കാരന് ദാരുണാന്ത്യം

May 21, 2024 10:11 PM

#death | കോഴിക്കോട് മീൻപിടിക്കുന്നതിനിടെ കടലിൽ വീണു; മത്സ്യത്തൊഴിലാളിയായ 28-കാരന് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ പുതിയാപ്പ ഹാർബറിൽനിന്ന് മീൻപിടിക്കാനായി പോവുന്നതിനിടെയാണ് കടലിൽ...

Read More >>
#rabies | ഏഴ് പേരെ കടിച്ച കുറുനരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

May 21, 2024 10:01 PM

#rabies | ഏഴ് പേരെ കടിച്ച കുറുനരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ആക്രമണമുണ്ടായ പ്രദേശങ്ങൾ ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക...

Read More >>
#amebicmeningoencephalitis | ഫദ്‌വക്ക് കണ്ണീരിൽ കുതിർന്ന വിട; വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ഖബറടക്കി

May 21, 2024 09:43 PM

#amebicmeningoencephalitis | ഫദ്‌വക്ക് കണ്ണീരിൽ കുതിർന്ന വിട; വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ഖബറടക്കി

ഫദ്‌വക്കൊപ്പം കുളിച്ചിരുന്ന മറ്റു നാലു കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രോഗലക്ഷണമില്ലാത്തതിനെതുടർന്ന് ഇവർ ആശുപത്രി...

Read More >>
Top Stories