#death | പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ യുവാവ് നേപ്പാളിൽ മരിച്ച നിലയിൽ

#death | പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ യുവാവ് നേപ്പാളിൽ മരിച്ച നിലയിൽ
Apr 30, 2024 09:16 PM | By Athira V

തൃശ്ശൂർ : ( www.truevisionnews.com ) അവണൂരിൽ പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ മയൂർ നാഥ് നേപ്പാളിൽ മരിച്ച നിലയിൽ. നേപ്പാളിലെ ഉൾഗ്രാമത്തിൽ കുളത്തിൽ വീണ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കേസിൽ ശിക്ഷ അനുഭവിച്ചു പോന്നിരുന്ന മയൂർ നാഥ് ജാമ്യത്തിലിറങ്ങി സ്ഥലംവിടുകയായിരുന്നു. നേപ്പാളിലെത്തി സന്യാസം സ്വീകരിക്കാനായിരുന്നു മയൂർനാഥിന്റെ തീരുമാനം.

കഴിഞ്ഞവർഷം ഏപ്രിലാണ് പിതാവിന് കടലക്കറിയിൽ വിഷം കലർത്തി മയൂർനാഥ് കൊലപ്പെടുത്തിയത്. ജാമ്യത്തിൽ ഇറങ്ങി കാണാതായ മയൂർനാഥിന് വേണ്ടി തൃശ്ശൂർ മെഡിക്കൽ കോളജ് പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

മയൂർനാഥിന്റെ മൃതദേഹം നേപ്പാളിൽ തന്നെ അടക്കം ചെയ്തു. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ഇതേത്തുടർന്ന് ശശീന്ദ്രൻ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. വീട്ടിലുണ്ടാക്കിയ ഭക്ഷണം മയൂർനാഥ് മാത്രം കഴിയ്ക്കാത്തത് എന്തുകൊണ്ടാണെന്ന സംശയം കേസിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഉയർന്നിരുന്നു.

ശശീന്ദ്രന്റെ ആദ്യ ഭാര്യയിലെ മകനാണ് മയൂർനാഥ്. 25 വയസുകാരനായ മയൂർനാഥ് ആയുർവേദ ഡോക്ടറുമാണ്. സ്വത്ത് ആവശ്യപ്പെട്ട് ഇയാളും പിതാവുമായി തർക്കങ്ങൾ നിലനിന്നിരുന്നു.

സ്വത്തിനുവേണ്ടിയാണ് ഇയാൾ അച്ഛനും അമ്മയ്ക്കും ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. രാസവസ്തുക്കൾ ഓൺലൈനായി വാങ്ങി അവ കൂട്ടിക്കലർത്തി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയായിരുന്നു.

തന്റെ അമ്മ ആത്മഹത്യ ചെയ്യാൻ അച്ഛനാണ് കാരണമെന്ന് വിശ്വസിച്ചിരുന്നെന്നും കാലങ്ങളായി താൻ ഈ പക ഉള്ളിൽ പേറുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. ഏറെ നാളത്തെ ആലോചനകൾക്കൊടുവിലാണ് അച്ഛനെ കൊലപ്പെടുത്താനുള്ള രാസക്കൂട്ട് തയാറാക്കിയതെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കി.

ശശീന്ദ്രന്റെ ആദ്യ ഭാര്യയിലെ മകനാണ് മയൂർനാഥ്. തന്റെ അമ്മയെ വേണ്ട വിധം അച്ഛൻ സംരക്ഷിച്ചില്ലെന്നാണ് മയൂർനാഥ് പൊലീസിന് മൊഴി നൽകിയത്. ഇതിൽ കാലങ്ങളായി തനിക്ക് പിതാവിനോട് പകയുണ്ടായിരുന്നു. പിതാവിനോട് മാത്രമായിരുന്നു തന്റെ പക. രണ്ടാനമ്മയോട് സ്‌നേഹമോ വിദ്വേഷമോ ഇല്ലെന്നും ഇയാൾ പൊലീസിന് മൊഴി നൽകി.

#thrissur #son #killed #father #nepal #death

Next TV

Related Stories
#Anigra24 | ഡ്രീംസോണ്‍സ് അനിഗ്ര24: വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍

Nov 27, 2024 05:48 PM

#Anigra24 | ഡ്രീംസോണ്‍സ് അനിഗ്ര24: വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍

സ്‌പെഷ്യല്‍ കാറ്റഗറി വിഭാഗത്തില്‍ ബെസ്റ്റ് ക്രിയേറ്റീവ് റീല്‍സ് പുരസ്‌കാരം അഭിജിത്തിന്...

Read More >>
#lifesaved | 'ചേട്ടാ.. ഇനി മുൻപോട്ടു പോകണ്ട, നിങ്ങൾ ക്ഷീണിതനാണ്'; അടൂരില്‍ ഡ്രൈവർക്ക് രക്ഷകയായി യാത്രക്കാരിയായ നഴ്സ്

Nov 27, 2024 04:38 PM

#lifesaved | 'ചേട്ടാ.. ഇനി മുൻപോട്ടു പോകണ്ട, നിങ്ങൾ ക്ഷീണിതനാണ്'; അടൂരില്‍ ഡ്രൈവർക്ക് രക്ഷകയായി യാത്രക്കാരിയായ നഴ്സ്

അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ഹൃദയവിഭാഗം ഡോക്ടർമാരുടെ പെട്ടെന്നുള്ള ഇടപെടൽകൂടി ആയതോടെ ബിനുവിന്റെ ഹൃദയം...

Read More >>
#CPIM |  ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം വേണമെന്ന് ആവശ്യം; കൊല്ലത്ത് സിപിഐഎം ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി

Nov 27, 2024 04:28 PM

#CPIM | ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം വേണമെന്ന് ആവശ്യം; കൊല്ലത്ത് സിപിഐഎം ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി

നിർത്തിവെച്ച സമ്മേളനങ്ങൾ തുടങ്ങാൻ കഴിഞ്ഞദിവസമാണ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊടിയൂർ ലോക്കൽ സമ്മേളനം...

Read More >>
#Welfarepension | ക്ഷേമ പെൻഷൻ കൈപറ്റുന്നവരിൽ സർക്കാർ ജീവനക്കാരും; പെൻഷൻ വാങ്ങുന്നത് ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 പേർ

Nov 27, 2024 04:22 PM

#Welfarepension | ക്ഷേമ പെൻഷൻ കൈപറ്റുന്നവരിൽ സർക്കാർ ജീവനക്കാരും; പെൻഷൻ വാങ്ങുന്നത് ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 പേർ

ആരോഗ്യ വകുപ്പിലാണ്‌ കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്‌. 373 പേരാണ് ആരോഗ്യ വകുപ്പിൽ സാമൂഹ്യസുരക്ഷാ പെൻഷൻ...

Read More >>
Top Stories