തിരൂര്‍: (truevisionnews.com) നാട്ടിടവഴികളില്‍ നാട്ടുകാരനായി മാറി പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസയുടെ പര്യടനം.
കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും മനം കവര്‍ന്ന് ഹംസ വോട്ടഭ്യര്‍ത്ഥിക്കാനെത്തിയപ്പോള്‍ ഹൃദയം പകുത്തുനല്‍കി വോട്ടര്‍മാര്‍ വരവേറ്റു.
തവനൂര്‍, പൊന്നാനി നിയമസഭാ മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു ബുധനാഴ്ച പര്യടനം. പൊന്നാനിയുടെ മാറ്റത്തിന് കുതിപ്പേകുന്നതായിരുന്നു പര്യടന കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍.
സ്ഥാനാര്‍ത്ഥിയെ കാണാനും അഭിവാദ്യം ചെയ്യാനും വോട്ടര്‍മാര്‍ കൂട്ടമായി എത്തിയതോടെ സ്വീകരണങ്ങള്‍ ജനകീയമായി. നാട്ടുകാരനായി മാറിയ ഹംസയോടുള്ള കരുതല്‍ സ്വീകരണ യോഗങ്ങളില്‍ പ്രകടമായിരുന്നു.
അതിനാല്‍ പുഷ്പങ്ങളും ഫലങ്ങളും മറ്റു കാര്‍ഷികോല്‍പ്പന്നങ്ങളും അവര്‍ സ്ഥാനാര്‍ത്ഥിക്കായി കാത്തുവെച്ചു. അവ സമ്മാനിച്ച് നാട് ഹംസയെ സ്‌നേഹം കൊണ്ട് ഊട്ടി. പുറത്തൂര്‍ പഞ്ചായത്തിലെ നായര്‍തോട് നിന്നായിരുന്നു പ്രചാരണത്തുടക്കം.
മംഗലം, തൃപങ്ങോട് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിയെത്തി. വിവിധ കേന്ദ്രങ്ങളില്‍ കെ.വി സുധാകരന്‍, കൂട്ടായി ബഷീര്‍, എ. ശിവദാസന്‍, പാട്ടത്തില്‍ ഇബ്രാഹിംകുട്ടി, സി.പി ഷുക്കൂര്‍,
ആര്‍. മുഹമ്മദ് ഷാ, ഉദയന്‍, ഇ. അഫ്‌സല്‍, ലത്തീഫ് കാനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൊന്നാനി നിയമസഭാ മണ്ഡലത്തില്‍ പെരുമ്പടപ്പ്, വെളിയംകോട്, മാറഞ്ചേരി പഞ്ചായത്തുകളിലും നഗരസഭാ പ്രദേശങ്ങളിലുമായിരുന്നു പര്യടനം.
വിവിധ കേന്ദ്രങ്ങളില്‍ ടി. സത്യന്‍, മുഹമ്മദ് കുഞ്ഞി, പി.കെ ഖലീമുദ്ദീന്‍, അഡ്വ. സിന്ധു, എം.ബി ഫൈസല്‍, സുരേഷ് കാക്കനാത്ത്, ടി.എം സിദ്ധീഖ്, ആറ്റുണ്ണി തങ്ങള്‍, തേജസ്, കെ. രാജന്‍, നാസര്‍, റഫീക്ക് മാറഞ്ചേരി, ഒ.ഒ ഷംസു തുടങ്ങിയവര്‍ പ്രസംഗിച്ചു.
#KSHamsa #heart #beat #nation; #Popular #reception #Ponnani #Thevannur