തൃശ്ശൂർ : (truevisionnews.com) തൃശ്ശൂർ ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ: വി എസ് സുനിൽ കുമാർ ഇരിങ്ങാലക്കുടയിലെ മണ്ണും മനസ്സും തൊട്ടറിഞ്ഞ് മൂന്നാംഘട്ട സ്ഥാനാർത്ഥി പര്യടനം ആവേശത്തോടെ പൂർത്തിയാക്കി.

കുട്ടംകുളം സമരത്തിന്റെയും കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും സംസ്കാരിക മണ്ണിൽ തൊഴിലാളികൾ ഉൾപ്പെടെ നാനാതുറകളിലെ ആയിരക്കണക്കിന് ആളുകൾ ഹൃദയംകൊണ്ട് സ്ഥാനാർത്ഥിയെ സ്വീകരിച്ചു.
ഇരിങ്ങാലക്കുട മാർക്കറ്റ്, കാട്ടൂർ മാർക്കറ്റ്, പടിയൂർ മഴുവഞ്ചേരി കുടുംബയോഗം, എടതിരിഞ്ഞി അംബേദ്കർ കോളനി പരിസരത്തെ കുടുംബസംഗമം, കാറളം ചെമ്മണ്ട പ്രദേശത്തെ കുടുംബ സംഗമം, സംഗമേശലയം, സെന്റ് സെബാസ്റ്റ്യൻ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയം താഴെക്കാട്,
ശ്രീ താഴേക്കാട് മഹാശിവക്ഷേത്രം, ഗ്രീൻ ഹോപ്പർ പ്രൈവറ്റ് ലിമിറ്റഡ് കല്ലേറ്റുംകര, പൈലറ്റ് സ്മിത്ത് പ്രൈവറ്റ് ലിമിറ്റഡ് കല്ലേറ്റുംകര, മാനാട്ടുകുന്ന് സ്വീകരണം, ഡിസിസി ഡെലീഷ്യസ് ഇരിഞ്ഞാലക്കുട, കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ പുല്ലൂർ, ആനുരളി അണ്ടി കമ്പനി, തങ്കരാജ് കോളനി,
നിർമല എം സി കോൺവെന്റ് കിഴുക്കാട്ടുകോണം, കരുവന്നൂർ കണക്കൻ കോട്ടം, കൊമ്പടിഞ്ഞാമക്കൽ സെൻട്രൽ സ്വീകരണം, സെന്റ് ജോസഫ് എം.സി കോൺവെൻറ് കരുവന്നൂർ, ഗ്രാമിക കൊമ്പൊടിഞ്ഞാമക്കൽ തുടങ്ങിയ കേന്ദ്രങ്ങൾ സന്ദർശിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു, എൽ ഡി എഫ് നേതാക്കളായ ടി കെ സുധീഷ്, പി മണി, ഉല്ലാസ് കളക്കാട്ട് , കെ. ശ്രീകുമാർ, കെ.എസ് ജയ, അഡ്വ. കെ.ആർ വിജയ, എൻ.കെ ഉദയപ്രകാശ്, ടി.കെ വർഗ്ഗീസ് ,രാജു പാലത്തിങ്കൽ തുടങ്ങിയ നേതാക്കൾ സ്ഥനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
തുടർന്ന്, രാത്രിയിൽ തൃശൂർ പൂരത്തിൻ്റെ ഭാഗമായി നടന്ന തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കെട്ട് ആസ്വദിക്കുന്നതിന് കുടുംബസമേതമാണ് വി എസ് സുനിൽ കുമാർ എത്തിയത്. ഒരു സാധാരണ പുരാസ്വാദകനായി എത്തിയ സ്ഥാനാർത്ഥിയെ പൂരപ്പറമ്പിലും ആളുകൾ വലിയ ആവേശത്തോടെയാണ് വരവേറ്റത്.
#third #phase #VSSunilKumar #tour #touched #heart #iringalakuda
