നടന്നുപോവുകയായിരുന്ന 16കാരന് നേരെ വീടിന്‍റെ സിറ്റൗട്ടിലിരുന്ന് അശ്ലീല പ്രദർശനം; 60കാരന് ആറ് വര്‍ഷം കഠിന തടവ്

നടന്നുപോവുകയായിരുന്ന 16കാരന് നേരെ വീടിന്‍റെ സിറ്റൗട്ടിലിരുന്ന് അശ്ലീല പ്രദർശനം; 60കാരന് ആറ് വര്‍ഷം കഠിന തടവ്
May 16, 2024 01:36 PM | By Susmitha Surendran

മഞ്ചേരി: (truevisionnews.com) വഴിയാത്രികനായ പതിനാറുകാരനു നേരെ വീടിന്‍റെ സിറ്റൗട്ടിലിരുന്ന് ഉടുമുണ്ട് പൊക്കി കാണിച്ച അറുപതുകാരന് ആറു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. മഞ്ചേരി വട്ടപ്പാറ ചുറ്റിക്കാട് വീട്ടില്‍ ചന്ദ്രശേഖരന്‍ എന്ന ശേഖരനാണ് ജഡ്ജി എ എം അഷ്റഫ് ശിക്ഷ വിധിച്ചത്.

2021 ജൂലൈ 23ന് ഉച്ചക്ക് മൂന്നു മണിയോടെയാണ് സംഭവം. ഭാര്യയോടൊപ്പം മലപ്പുറത്ത് താമസിച്ചു വരികയായിരുന്ന പ്രതി ഫ്ളാറ്റിന്‍റെ സിറ്റൗട്ടിലിരുന്ന് 16കാരനു നേരെ അശ്ലീല പ്രദർശനം നടത്തുകയായിരുന്നു.

പരാതിക്കാരനെ പ്രതി മുൻപും ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതായും പരാതിയുണ്ട്. പോക്സോ ആക്ടിലെ രണ്ടു വകുപ്പുകളിലായാണ് ശിക്ഷ.

മൂന്നു വര്‍ഷം വീതം കഠിന തടവ്, അരലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് രണ്ടു വകുപ്പുകളിലും ശിക്ഷ. പിഴയടക്കാത്ത പക്ഷം ഇരുവകുപ്പുകളിലും രണ്ടു മാസം വീതം അധിക തടവ് അനുഭവിക്കണം. പ്രതി പിഴയൊടുക്കുന്ന പക്ഷം തുക പരാതിക്കാരനായ കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ എ സോമസുന്ദരന്‍ 12 സാക്ഷികളെ കോടതി മുൻപാകെ വിസ്തരിച്ചു.

11 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലെയ്സണ്‍ വിംഗിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍ സല്‍മ, പി ഷാജിമോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.

#exposed #nudity #boy #60yearold #man #imprisoned #sixyears

Next TV

Related Stories
#theft | പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; ക്ഷേത്രത്തില്‍ നിരന്തരം മോഷണം നടത്തുന്നയാൾ  അറസ്റ്റിൽ

Nov 26, 2024 10:41 PM

#theft | പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; ക്ഷേത്രത്തില്‍ നിരന്തരം മോഷണം നടത്തുന്നയാൾ അറസ്റ്റിൽ

മാരായമുട്ടം മണലിവിള സ്വദേശി അമ്പലം മണിയന്‍ എന്ന മണിയനെ(65) ആണ് വിഴിഞ്ഞം പോലീസ്...

Read More >>
#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

Nov 26, 2024 09:54 PM

#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

പെണ്‍കുട്ടി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെടാന്‍...

Read More >>
#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

Nov 26, 2024 09:45 PM

#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി...

Read More >>
#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

Nov 26, 2024 09:21 PM

#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍...

Read More >>
#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

Nov 26, 2024 09:10 PM

#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍...

Read More >>
Top Stories