Featured

#LokSabhaelection |ബി.ജെ.പി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

Kerala |
Apr 14, 2024 06:26 AM

തിരുവനന്തപുരം: (truevisionnews.com)  ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും.

ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും പ്രകാശന ചടങ്ങ് നടക്കുക. പ്രകടനപത്രികയിൽ ക്ഷേമ, വികസന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

രാമക്ഷേത്ര നിർമാണം, 370-ാം വകുപ്പ് റദ്ദാക്കൽ തുടങ്ങിയവ പ്രകടനപത്രികയിൽ നേട്ടങ്ങളായി ഉയർത്തിക്കാട്ടും.

മുതിർന്ന ബി.ജെ.പി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ്ങിന്‍റെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രകടന പത്രിക തയാറാക്കിയത്.

#BJP #manifesto #LokSabha #elections #released #today.

Next TV

Top Stories