#DYFI | 'ഗണപതി വട്ടം' വിവാദത്തിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരെ ഡിവൈഎഫ്ഐ

#DYFI | 'ഗണപതി വട്ടം' വിവാദത്തിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരെ ഡിവൈഎഫ്ഐ
Apr 12, 2024 12:31 PM | By VIPIN P V

മലപ്പുറം: (truevisionnews.com) ഗണപതി വട്ടം വിവാദത്തിൽ വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരെ ഡിവൈഎഫ്ഐ.

കേരളത്തിലെ ബിജെപി നേതൃത്വം തമാശയായി മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് പ്രതികരിച്ചു. ഉത്തരേന്ത്യയിലേത് പോലെ വർഗീയത ഇവിടെ പറയാൻ പറ്റാത്തത് കൊണ്ടാണ് ഇത്തരം തമാശകൾ സുരേന്ദ്രൻ പറയുന്നത്.

കുറച്ച് കോൺഗ്രസുകാർ പാർട്ടിയിൽ വന്നത് കൊണ്ട് എന്തൊക്കെയോ നടക്കും എന്നാണ് ബിജെപി കരുതുന്നത്. ഒന്നും നടക്കാൻ പോകുന്നില്ലെന്നും വസീഫ് ട് പറഞ്ഞു.

അതേസമയം, സുൽത്താൻ ബത്തേരിയുടെ പേര് 'ഗണപതിവട്ടം' ആക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നല്‍ക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

വൈദേശിക ആധിപത്യത്തിൻ്റെ ഭാഗമായാണ് സുൽത്താൻ ബത്തേരി എന്ന പേര് വന്നതെന്നും പേര് മാറ്റം അനിവാര്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രനെ വിമര്‍ശിച്ച് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തി.

താന്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടം എന്നാക്കുമെന്ന് ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്.

#DYFI #against #NDA #candidate #KSurendran in '#GanapatiVattam' #controversy

Next TV

Related Stories
#mvgovindan |  പി സരിന്‍ സിപിഎമ്മിലേക്ക്? 'എന്താകുമെന്ന്‌ കാത്തിരുന്ന് കാണുക' -എം വി ഗോവിന്ദൻ

Oct 16, 2024 03:23 PM

#mvgovindan | പി സരിന്‍ സിപിഎമ്മിലേക്ക്? 'എന്താകുമെന്ന്‌ കാത്തിരുന്ന് കാണുക' -എം വി ഗോവിന്ദൻ

പി സരിന്‍ നിലവില്‍ സിപിഎമ്മുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍...

Read More >>
#ksudhakaran | 'ഇതെല്ലാം വെറും പ്രഹസനം', ' മുഖ്യമന്ത്രി ഇപ്പോള്‍ വായ തുറക്കുന്നത് കള്ളം പറയാന്‍ മാത്രമാണ്'  -കെ സുധാകരൻ

Oct 4, 2024 06:48 AM

#ksudhakaran | 'ഇതെല്ലാം വെറും പ്രഹസനം', ' മുഖ്യമന്ത്രി ഇപ്പോള്‍ വായ തുറക്കുന്നത് കള്ളം പറയാന്‍ മാത്രമാണ്' -കെ സുധാകരൻ

വിവാദമായ പിആര്‍ ഏജന്‍സി, തൃശൂര്‍ പൂരം, എഡിജിപി തുടങ്ങിയ വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രി പച്ചക്കള്ളങ്ങളാണ് പത്രസമ്മേളനത്തില്‍ തട്ടിവിട്ടതെന്നും...

Read More >>
#tpramakrishnan | പാര്‍ട്ടിക്ക് വേവലാതി ഇല്ല, സിപിഎമ്മിനെതിരെ പറയുന്നത് കേള്‍ക്കാൻ ആള് കൂടും'; അൻവറിന്‍റെ യോഗത്തിലെ ജനക്കൂട്ടത്തെ കുറിച്ച് ടി പി രാമകൃഷ്ണൻ

Sep 30, 2024 10:06 AM

#tpramakrishnan | പാര്‍ട്ടിക്ക് വേവലാതി ഇല്ല, സിപിഎമ്മിനെതിരെ പറയുന്നത് കേള്‍ക്കാൻ ആള് കൂടും'; അൻവറിന്‍റെ യോഗത്തിലെ ജനക്കൂട്ടത്തെ കുറിച്ച് ടി പി രാമകൃഷ്ണൻ

അന്‍വര്‍ സിപിഎമ്മിനെതിരെയാണ് സംസാരിച്ചത്. സിപിഎമ്മിനെതിരെ പറുന്നത് കേള്‍ക്കാന്‍ ആള് കൂടും. അത്...

Read More >>
#PrakashKarat | പ്രകാശ് കാരാട്ട് സി.പി.എം പി.ബിയുടേയും കേന്ദ്രകമ്മിറ്റിയുടേയും കോര്‍ഡിനേറ്റര്‍

Sep 29, 2024 02:34 PM

#PrakashKarat | പ്രകാശ് കാരാട്ട് സി.പി.എം പി.ബിയുടേയും കേന്ദ്രകമ്മിറ്റിയുടേയും കോര്‍ഡിനേറ്റര്‍

2008 ഏപ്രിൽ 3ന്‌ കോയമ്പത്തൂരിൽ വച്ച് നടന്ന പാർട്ടി കോൺഗ്രസിലും, 2012 ഏപ്രിൽ 9നു കോഴിക്കോട് വച്ച് നടന്ന പാർട്ടി കോൺഗ്രസിലും പ്രകാശ് കാരാട്ടിനെ വീണ്ടും...

Read More >>
#UdayanidhiStalin | ഉപമുഖ്യമന്ത്രിയാകാനുള്ള പക്വതയില്ല; ഉദയനിധി സ്റ്റാലിന്റെ സ്ഥാനാരോഹണത്തിനെതിരേ ബി.ജെ.പി

Sep 29, 2024 01:52 PM

#UdayanidhiStalin | ഉപമുഖ്യമന്ത്രിയാകാനുള്ള പക്വതയില്ല; ഉദയനിധി സ്റ്റാലിന്റെ സ്ഥാനാരോഹണത്തിനെതിരേ ബി.ജെ.പി

സനാതന ധര്‍മത്തെ ഇല്ലാതാക്കുമെന്ന് പറയുകയും അതിന് മാപ്പുപറയാതിരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെ ഉപമുഖ്യമന്ത്രിയാകാന്‍ കഴിമെന്നും അദ്ദേഹം...

Read More >>
#KKShailaja | അൻവറിന്‍റെ കൈയ്യും കാലും വെട്ടുമെന്ന സഖാക്കളുടെ മുദ്രാവാക്യം കേട്ടില്ല - കെ.കെ ശൈലജ

Sep 28, 2024 08:07 PM

#KKShailaja | അൻവറിന്‍റെ കൈയ്യും കാലും വെട്ടുമെന്ന സഖാക്കളുടെ മുദ്രാവാക്യം കേട്ടില്ല - കെ.കെ ശൈലജ

സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി മോഹൻദാസ് വർഗീയവാദിയാണെന്ന് വരെ അൻവർ...

Read More >>
Top Stories