#RahulMamkootathil | പോഷക സംഘടനയല്ലെങ്കിൽ ഡിവൈഎഫ്ഐ ബോംബ് നിർമാണ ഫാക്ടറിയാണോ?: എം.വി. ഗോവിന്ദനോട് രാഹുൽ

#RahulMamkootathil | പോഷക സംഘടനയല്ലെങ്കിൽ ഡിവൈഎഫ്ഐ ബോംബ് നിർമാണ ഫാക്ടറിയാണോ?: എം.വി. ഗോവിന്ദനോട് രാഹുൽ
Apr 11, 2024 07:55 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) സിപിഎമ്മിന്റെ പോഷക സംഘടനയല്ലെങ്കില്‍ ഡിവൈഎഫ്ഐ ബോംബ് നിര്‍മാണ ഫാക്ടറിയാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.

തൊട്ടടുത്ത മണ്ഡലത്തില്‍ മത്സരിക്കുന്ന ഡിവൈഎഫ്ഐ നേതാവിനെ റീല്‍സ് ഇടാന്‍ മാത്രമാണോ സിപിഎം സഹായിക്കുന്നത്? ആ വ്യക്തി മത്സരിക്കുന്നത് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ അല്ലേയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. സിപിഎമ്മിന് പോഷകസംഘടനകളില്ലെന്നും പാനൂര്‍ സ്‌ഫോടനത്തിലെ പ്രതികളെ സംബന്ധിച്ച് ഡിവൈഎഫ്‌ഐയോടു ചോദിക്കണമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു.

പാനൂര്‍ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ പാര്‍ട്ടിയുടെ പോഷകസംഘടനയായ ഡിവൈഎഫ്‌ഐയില്‍ ഉള്ളവരാണല്ലോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പാനൂര്‍ സ്‌ഫോടനത്തില്‍ പുറത്തുവരുന്ന വിവരങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ പറഞ്ഞു. ഡിവൈഎഫ്ഐ നേരത്തെ ആക്രി പെറുക്കിയിരുന്നു. ഇതില്‍നിന്ന് ലഭിച്ച കുപ്പിച്ചില്ലും ആണിയുമെല്ലാം ഉപയോഗിച്ചാണോ ബോംബ് ഉണ്ടാക്കിയത്?

യുഡിഎഫ് നേതാക്കളെ ലക്ഷ്യമിട്ടാണ് ബോംബ് നിര്‍മാണം. പിണറായി പറഞ്ഞത് രക്ഷാപ്രവര്‍ത്തനം എന്നാണ്. എങ്കില്‍ നിരപരാധികളെ പ്രതിചേര്‍ക്കാന്‍ മാത്രം കഴിവ് കെട്ടവരാണോ പിണറായിയുടെ പൊലീസെന്ന് രാഹുൽ ചോദിച്ചു.

‘‘ബോംബ് നിര്‍മാണത്തിനിടെ മരിച്ചവരും നാളെ രക്തസാക്ഷി പട്ടികയില്‍ വരും. സംഭവത്തില്‍ യുഎപിഎ ചുമത്തി എന്‍ഐഎ അന്വേഷിക്കണം. ബോംബ് നിര്‍മാണം നടന്ന സ്ഥലത്ത് പൊലീസ് എത്താന്‍ വൈകി.

അമല്‍ ബാബു കോണ്‍ഗ്രസ് ഓഫിസ് അക്രമിച്ച വ്യക്തിയും ടിപി വധക്കേസ് പ്രതി ജ്യോതി ബാബുവിന്റെ ബന്ധുവുമാണ്. മുള്ളാണിക്കും കുപ്പിച്ചില്ലിനും പിന്നാലെയാണ് പൊലീസ്. സത്യം പുറത്തുവരില്ല. തെരഞ്ഞെടുപ്പില്‍ ജയിക്കാം, തോല്‍ക്കാം.

പക്ഷേ ആളെ കൊല്ലുന്ന പണി സിപിഎം നിര്‍ത്തണം. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏക തീവ്രവാദ സംഘടനയാണ് സിപിഎം.’’ – രാഹുല്‍ പറഞ്ഞു.

സിപിഎം തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് മത്സരരംഗത്തുനിന്ന് പിന്മാറണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.

ബോംബ് നിര്‍മാണ ഫാക്ടറി പൂട്ടാന്‍ സിപിഎം തയ്യാറാകണം. ടി.പി. ചന്ദ്രശേഖരനെ കൊന്ന സമയത്തും ഇത്തരം പല ന്യായീകരണങ്ങളും സിപിഎം നിരത്തിയിട്ടുണ്ട്. പോളിങ് കഴിഞ്ഞ് പൊട്ടിക്കാന്‍ വച്ച ബോംബ് നേരത്തെ പൊട്ടിപ്പോയെന്നും പി.കെ. ഫിറോസ് പറഞ്ഞു.

#DYFI #bombfactory #nutritional #organization?: #MVGovindan #RahulMamkootathil

Next TV

Related Stories
#KSurendran | സർക്കാരിൻ്റെ നരേറ്റീവിന് പ്രതിപക്ഷം കുടപിടിക്കുന്നു -കെ.സുരേന്ദ്രൻ

Jul 26, 2024 04:30 PM

#KSurendran | സർക്കാരിൻ്റെ നരേറ്റീവിന് പ്രതിപക്ഷം കുടപിടിക്കുന്നു -കെ.സുരേന്ദ്രൻ

അദ്ദേഹത്തിന് സമനിലതെറ്റിയിരിക്കുകയാണ്. ഇനി ബിജെപിയിൽ ചേരാതെ കെ.മുരളീധരൻ നിയമസഭയിൽ കയറില്ല. മുരളീധരനെ കോൺഗ്രസ് നേതൃത്വം വഞ്ചിക്കുകയാണ്. വാസുകിയെ...

Read More >>
#Congress | മിഷൻ 2025ന്റെ പേരിൽ കോൺ​ഗ്രസിൽ തർക്കം മുറുകുന്നു; ഇന്നത്തെ യോ​ഗത്തിൽ വിട്ടുനിന്ന് വി ഡി സതീശൻ

Jul 26, 2024 02:53 PM

#Congress | മിഷൻ 2025ന്റെ പേരിൽ കോൺ​ഗ്രസിൽ തർക്കം മുറുകുന്നു; ഇന്നത്തെ യോ​ഗത്തിൽ വിട്ടുനിന്ന് വി ഡി സതീശൻ

പുതിയ ചുമതല സമാന്തര സംവിധാനമായി കാണേണ്ടതില്ലെന്ന് വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് യോഗത്തെ അറിയിച്ചു. വിഡി സതീശന്‍ ഓണ്‍ലൈന്‍...

Read More >>
#VDSatheesan | 'സൂപ്പർ പ്രസിഡന്റ്' ആകാൻ ശ്രമിക്കുന്നു: കെപിസിസി യോഗത്തിൽ വി ഡി സതീശനെതിരെ കടുത്ത വിമർശനം

Jul 25, 2024 10:53 PM

#VDSatheesan | 'സൂപ്പർ പ്രസിഡന്റ്' ആകാൻ ശ്രമിക്കുന്നു: കെപിസിസി യോഗത്തിൽ വി ഡി സതീശനെതിരെ കടുത്ത വിമർശനം

വ്യാഴാഴ്ച രാത്രിയായിരുന്നു കെപിസിസി ഭാരവാഹികളുടെ അടിയന്തര ഓൺലൈൻ യോഗം...

Read More >>
#VDSatheesan | ‘രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചരണം; കര്‍ണാടകയ്ക്ക് എതിരായ വികാരം ഉണ്ടാക്കുന്നതു ശരിയല്ല’

Jul 25, 2024 03:08 PM

#VDSatheesan | ‘രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചരണം; കര്‍ണാടകയ്ക്ക് എതിരായ വികാരം ഉണ്ടാക്കുന്നതു ശരിയല്ല’

രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കണം. ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും നമ്മള്‍...

Read More >>
#PKKunhalikutty | പാലും തേനും ഒഴുകുമെന്നാണ് പറഞ്ഞത്; എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Jul 23, 2024 07:46 PM

#PKKunhalikutty | പാലും തേനും ഒഴുകുമെന്നാണ് പറഞ്ഞത്; എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ല. ഭീഷണിപ്പെടുത്തുന്നവർക്ക് മാത്രമാണ് കേന്ദ്ര സർക്കാർ ബജറ്റ് വിഹിതം...

Read More >>
Top Stories