#MVD | ഏപ്രിൽ, മെയ് മാസങ്ങളിൽ അതീവ ശ്രദ്ധ വേണമെന്ന് എംവിഡി

#MVD | ഏപ്രിൽ, മെയ് മാസങ്ങളിൽ അതീവ ശ്രദ്ധ വേണമെന്ന് എംവിഡി
Apr 7, 2024 11:09 AM | By VIPIN P V

(truevisionnews.com) അവധിക്കാലത്ത് കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി എംവിഡി.

പൊതുവെ കണക്കുകൾ പരിശോധിച്ചാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ റോഡപകടങ്ങളും മരണങ്ങളും താരതമ്യേന കൂടുന്നതായാണ് കാണുന്നത്. കുറെ ഏറെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നമുക്കിത് കുറക്കാൻ കഴിയും.

വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ കഴിയുന്ന ചില നിർദേശങ്ങളിതാ.

1. കുട്ടികൾ നന്നായി കളിക്കട്ടെ - പക്ഷേ റോഡിലോ റോഡരികിലോ ആകാതെ ശ്രദ്ധിക്കുക

2. പ്രായമാവാത്ത കുട്ടികൾക്ക് ഒരു കാരണവശാലും വാഹനങ്ങൾ നൽകരുത്

3. ബൈക്കുകളിൽ ദൂരയാത്രകൾ പരമാവധി ഒഴിവാക്കുക, പ്രത്യേകിച്ച് ഗ്രൂപ്പായി.

4. വിനോദയാത്രകൾ മുൻകൂട്ടി റൂട്ട് പ്ലാൻ ചെയ്ത് സമയമെടുത്ത് നടത്തുക.

5. സ്വന്തം വാഹനത്തിലാണ് യാത്രയെങ്കിൽ രാത്രി 11 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള വണ്ടിയോട്ടൽ പരമാവധി ഒഴിവാക്കുക. അങ്ങനെ യാത്ര ചെയ്യേണ്ടി വരുമ്പോൾ രാത്രി ഓടിച്ച് പരിചയമുള്ള ഡ്രൈവർമാരെ ഉപയോഗപ്പെടുത്തുക. അവരെ പകൽ കൃത്യമായി വിശ്രമിക്കാൻ അനുവദിക്കുക.

6. ടാക്സി / കോൺട്രാക്റ്റ് ക്യാര്യേജുകളാണെങ്കിൽ പോലും ഡ്രൈവർമാർ കൃത്യമായി വിശ്രമിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക.

7. സുരക്ഷാ ഉപകരണങ്ങളായ സീറ്റ് ബെൽട്ട്, ഹെൽമെറ്റ് എന്നിവ ധരിച്ചിട്ടുണ്ട് എന്നുറപ്പു വരുത്തുക.

8. വാഹനത്തിന്‍റെ അറ്റകുറ്റപണികൾ കൃത്യമായി ചെയ്യുക.

9. നമ്മുടെ വാഹനത്തിന്‍റെ ലൈറ്റുകൾ എല്ലാം പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. ഹെഡ് ലൈറ്റ് ആവശ്യമായ സമയത്ത് ഡിം ചെയ്യുക.

10. ഡ്രൈവറുടെ ശ്രദ്ധ തടസ്സപ്പെടുത്തുന്ന ഒരു പ്രവർത്തിയും യാത്രക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്നുറപ്പു വരുത്തുക.

11. വാഹനങ്ങളിൽ സീറ്റിംഗ്‌ കപ്പാസിറ്റിയിൽ കൂടുതൽ ആളുകളെ യാത്രയിൽ കൊണ്ടു പോകരുത്.

#MVD #calls #for #extreme #attention #April #May

Next TV

Related Stories
കോഴിക്കോടും അവധി, കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 16, 2025 08:55 PM

കോഴിക്കോടും അവധി, കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്നതിനാൽ കാസർകോട്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച്ച അവധി...

Read More >>
 മുന്‍ വൈദ്യുതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.വി പദ്മരാജന്‍ അന്തരിച്ചു

Jul 16, 2025 07:18 PM

മുന്‍ വൈദ്യുതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.വി പദ്മരാജന്‍ അന്തരിച്ചു

മുന്‍ വൈദ്യുതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.വി പദ്മരാജന്‍ അന്തരിച്ചു...

Read More >>
നാളെ അവധി; കാസര്‍ഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

Jul 16, 2025 07:00 PM

നാളെ അവധി; കാസര്‍ഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

കാസര്‍ഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ...

Read More >>
 ഇത് വേറെ വേടൻ; കർക്കിടക സംക്രാന്തിക്ക് കടത്തനാട്ടിൽ പതിവ് തെറ്റാതെ വേടൻ പാട്ട്

Jul 16, 2025 06:45 PM

ഇത് വേറെ വേടൻ; കർക്കിടക സംക്രാന്തിക്ക് കടത്തനാട്ടിൽ പതിവ് തെറ്റാതെ വേടൻ പാട്ട്

കോഴിക്കോട് ജില്ലയിലെ കടത്തനാട്ടിൽ പതിവ് തെറ്റാതെ 'വേടൻ...

Read More >>
മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഈ ജില്ലക്കാർ ശ്രദ്ധിക്കുക, വരും മണിക്കൂറുകളിൽ അതിശക്തമായ മഴ

Jul 16, 2025 06:39 PM

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഈ ജില്ലക്കാർ ശ്രദ്ധിക്കുക, വരും മണിക്കൂറുകളിൽ അതിശക്തമായ മഴ

കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം, വരും മണിക്കൂറുകളിൽ അതിശക്തമായ...

Read More >>
Top Stories










Entertainment News





//Truevisionall