#murder | രഹസ്യബന്ധമെന്ന് സംശയം; ഭാര്യയേയും മക്കളേയും കൊന്നു, മൂന്ന് ദിവസം മൃതദേഹങ്ങൾക്കൊപ്പം യുവാവ്

#murder | രഹസ്യബന്ധമെന്ന് സംശയം; ഭാര്യയേയും മക്കളേയും കൊന്നു, മൂന്ന് ദിവസം മൃതദേഹങ്ങൾക്കൊപ്പം യുവാവ്
Apr 1, 2024 11:09 AM | By Athira V

ലക്‌നൗ: ( www.truevisionnews.com ) യുപിയില്‍ ഭാര്യയേയും രണ്ടു മക്കളെയും കൊന്ന യുവാവ് മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞത് മൂന്നു രാത്രി. മൃതദേഹങ്ങള്‍ അഴുതി ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്.

രാംലഖന്‍ എന്ന മുപ്പത്തിരണ്ടുകാരനാണ് ഭാര്യ ജ്യോതി(30)യേയും മക്കളായ പായല്‍ (6), ആനന്ദ് (3) എന്നിവരെയും കൊന്നത്.

ഭാര്യയ്ക്ക് രഹസ്യബന്ധം ഉണ്ടെന്ന സംശയത്തിലാണ് അവരെ ദുപ്പട്ട ഉപയോഗിച്ച് മക്കളുടെ മുന്നില്‍വച്ച് കഴുത്ത് ഞെരിച്ചു കൊന്നത്.

വിവരം മക്കള്‍ പൊലീസിനോടു പറയുമെന്ന് ഭയന്ന് പിന്നീട് അവരെയും രാംലഖന്‍ കൊല്ലുകയായിരുന്നു. ലക്‌നൗവിലെ ബിജ്‌നോറില്‍ ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

ഏഴുവര്‍ഷം മുന്‍പായിരുന്നു രാംലഖന്റെയും ജ്യോതിയുടെയും വിവാഹം. ഭാര്യക്ക് രഹസ്യബന്ധം ഉള്ളതായി സംശയിച്ച രാംലഖന്‍ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ഒളിഞ്ഞുനിന്ന് കേള്‍ക്കുന്നതു പതിവായിരുന്നു. ഇതേച്ചൊല്ലി ഇരുവരും വഴക്കടിച്ചിരുന്നു. മാര്‍ച്ച് 28-ന് രാത്രി വഴക്കിനൊടുവില്‍ രാംലഖന്‍ ജ്യോതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

തുടര്‍ന്ന് മൂന്നു ദിവസവും അയാള്‍ ഭാര്യയുടേയും മക്കളുടേയും മൃതദേഹങ്ങള്‍ക്കൊപ്പം മുറിയില്‍ കഴിച്ചുകൂട്ടി. ദുര്‍ഗന്ധം പരന്നതോടെ വീട്ടുടമ വീടിനുള്ളില്‍ കിടന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഭാര്യയും മക്കളും ഹോളി ആഘോഷിക്കാന്‍ ബന്ധുവീട്ടില്‍ പോയെന്നാണ് ഇയാള്‍ അയല്‍ക്കാരോടു പറഞ്ഞിരുന്നു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായതിനാലാണ് രാംലഖന് മൃതദേഹങ്ങള്‍ പുറത്തു കൊണ്ടുപോകാന്‍ കഴിയാതിരുന്നതെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായ രാംലഖന്‍ കുറ്റം സമ്മതിച്ചു.

#lucknow #man #strangles #wife #kills #children #stay #dead #bodies #3days

Next TV

Related Stories
#murder | ബന്ധുവുമായി പ്രണയം, ഭര്‍തൃമതിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നു

May 1, 2024 12:59 PM

#murder | ബന്ധുവുമായി പ്രണയം, ഭര്‍തൃമതിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നു

മാരിയപ്പന്‍ പലതവണ ആവശ്യപ്പെട്ടിട്ടും മകള്‍ ഈ ബന്ധത്തില്‍നിന്ന്...

Read More >>
#murder |  പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മില്‍ വഴക്ക്; അമ്മയുടെ കുത്തേറ്റ് 19കാരി മരിച്ചു

May 1, 2024 08:56 AM

#murder | പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മില്‍ വഴക്ക്; അമ്മയുടെ കുത്തേറ്റ് 19കാരി മരിച്ചു

അമ്മ മകളെ കഴുത്തിലും വയറിലും മൂന്ന് തവണ കുത്തിയപ്പോൾ മകൾ അമ്മയെ നാല് തവണ...

Read More >>
#murder |മദ്യപാനത്തിനിടെ പണത്തെ ചൊല്ലി തർക്കം; യുവാവിനെ ബന്ധു അടിച്ചുകൊന്നു

Apr 30, 2024 07:19 PM

#murder |മദ്യപാനത്തിനിടെ പണത്തെ ചൊല്ലി തർക്കം; യുവാവിനെ ബന്ധു അടിച്ചുകൊന്നു

ഇരുവരും കടയിലിരുന്ന് മദ്യപിക്കുന്നതിനിടെ പണത്തെ ചൊല്ലി തർക്കമുണ്ടാകുകയും കൊലപാതകത്തിൽ...

Read More >>
#Murder | തന്തൂരി ചിക്കന്‍റെ തുകയെ ചൊല്ലി തർക്കം; അഞ്ചംഗ സംഘം 30-കാരനെ കൊലപ്പെടുത്തി

Apr 30, 2024 11:14 AM

#Murder | തന്തൂരി ചിക്കന്‍റെ തുകയെ ചൊല്ലി തർക്കം; അഞ്ചംഗ സംഘം 30-കാരനെ കൊലപ്പെടുത്തി

അഞ്ച് പേർ ചേർന്ന് അക്ഷയിനെയും ആകാശിനെയും ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും വയറ്റിൽ...

Read More >>
#murder | അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘം അടിച്ചു​കൊന്നു

Apr 29, 2024 02:19 PM

#murder | അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘം അടിച്ചു​കൊന്നു

ഒടുവിൽ അക്രമികൾ സ്ഥലം വിട്ട​പ്പോഴാണ്, കുട്ടികൾ പള്ളിയിൽ നിന്ന് പുറത്തുകടന്ന് അയൽക്കാരെ...

Read More >>
#murder |യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ

Apr 29, 2024 10:36 AM

#murder |യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ

കഴിഞ്ഞ ദിവസം പ്രഭാത നടത്തത്തിന് പോയവരാണ് മൃതദേഹം ആദ്യം കണ്ടത്....

Read More >>
Top Stories