#Case | മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്

#Case | മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്
May 2, 2024 10:20 AM | By VIPIN P V

അടൂർ: (truevisionnews.com) പത്തനംതിട്ടയിൽ മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. ആറന്മുള പൊലീസ് സ്റ്റേഷന് കീഴിലാണ് സംഭവം.

ഭർത്താവ് മദ്യപിച്ചെത്തി വീട്ടിൽ അടിയുണ്ടാക്കുന്നു എന്ന് വിവരം കിട്ടയതിന്‍റെ അടിസ്ഥാനത്തിലാണ് ആറന്മുള പൊലീസ് സംഭവ സ്ഥലത്തെത്തിയത്.

പ്രതിയെ പൊക്കാനെത്തിയ പൊലീസ് പക്ഷേ വലഞ്ഞു, മദ്യപിച്ച് ലക്കുകെട്ട് ബോധമില്ലാതെ നിൽക്കുന്നയാളെ എങ്ങനെ കസ്റ്റഡിയിലെടുക്കും.

ഒടുവിൽ പൊലീസ് തന്നെ ആളെ കുളിപ്പിച്ച് ലഹരി ഇറക്കി. ഇലക്ഷൻ ഡ്യൂട്ടിക്കിടെ രാത്രിയാണ് ആറന്മുള പൊലീസിന് മദ്യലഹരിയിൽ ഒരാൾ വീട്ടിൽ തല്ലുണ്ടാക്കുന്ന വിവരം ലഭിച്ചത്.

സ്ഥലത്തെത്തിയപ്പോൾ കണ്ടത് കുടിച്ച് വെളിവില്ലാതെ ഭാര്യയെ തല്ലുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത 56 കാരനെയാണ്. ഉപദേശിച്ച് വിടാമെന്ന് കരുതിയപ്പോൾ ലഹരിയിലായിരുന്ന 56 കാരൻ പൊലീസിനെ വലച്ചു.

ഇതോടെ ഇയാളുടെ കെട്ടിറക്കാന്‍ എന്താണ് മാര്‍ഗമെന്നായി അന്വേഷണം. അങ്ങനെയാണ് കുളിപ്പിക്കാന്‍ തീരുമാനിച്ചത്. ഒടുവിൽ പൊലീസുകാർ ഇയാളെ പിടിച്ചു വലിച്ച് പൈപ്പിന്റെ ചുവട്ടില്‍ എത്തിച്ചു.

ബക്കറ്റിൽ വെള്ളം പിടിച്ച് കുളിക്കാൻ പറഞ്ഞെങ്കിലും ആൾക്ക് അനക്കമില്ല. ഒടുവിൽ എസ്ഐ തന്നെ വെള്ളം കോരി ഒഴിച്ച് മദ്യപിച്ച് ബോധമില്ലാതെ നിന്നയാളെ കുളിപ്പിച്ചു. ബോധം വന്നതോടെ ജീപ്പില്‍ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.

മദ്യപിച്ച് ശല്യമുണ്ടാക്കിയതിനും ഭാര്യയെ തല്ലിയതിനും വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. പിന്നീട് ഉപദേശിച്ച് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.

#Police #registeredcase #husband #who #beat #under #influence #alcohol

Next TV

Related Stories
#keralarain | ജാഗ്രത വേണം! ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു

May 17, 2024 07:20 AM

#keralarain | ജാഗ്രത വേണം! ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു

കാലവർഷം മെയ്‌ 19 ഓടു കൂടി തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര...

Read More >>
#arrest |  കോഴിക്കോട് വ്യാജ ലോൺ ആപ്പ് തട്ടിപ്പിലൂടെ യുവാവിന് പണം നഷ്ടം; പ്രതി പിടിയിൽ

May 17, 2024 07:04 AM

#arrest | കോഴിക്കോട് വ്യാജ ലോൺ ആപ്പ് തട്ടിപ്പിലൂടെ യുവാവിന് പണം നഷ്ടം; പ്രതി പിടിയിൽ

50,000 രൂപ വായ്പക്ക് അപേക്ഷിച്ച സായൂജിന് ഒടുവിൽ വിവിധ ഘട്ടങ്ങളിലായി 82,240 രൂപയാണ്...

Read More >>
#kozhikkodemedicalcollage |  നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ; ചികിത്സാ പിഴവിൽ ഇന്ന് കുട്ടിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കും

May 17, 2024 06:47 AM

#kozhikkodemedicalcollage | നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ; ചികിത്സാ പിഴവിൽ ഇന്ന് കുട്ടിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കും

ചെറുവണ്ണൂർ സ്വദേശിയായ നാലു വയസ്സുകാരിയുടെ കൈവിരൽ ശസ്ത്രക്രിയയ്ക്ക് പകരം നാവിൽ ശസ്ത്രക്രിയ...

Read More >>
#arrest | അമ്മയ്ക്കൊപ്പം നിന്ന 4 വയസുകാരിയെ ഒരാൾ തട്ടിക്കൊണ്ടുപോയി; ആശങ്കയുടെ മണിക്കൂറുകൾ, ട്വിസ്റ്റ്!

May 17, 2024 06:24 AM

#arrest | അമ്മയ്ക്കൊപ്പം നിന്ന 4 വയസുകാരിയെ ഒരാൾ തട്ടിക്കൊണ്ടുപോയി; ആശങ്കയുടെ മണിക്കൂറുകൾ, ട്വിസ്റ്റ്!

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ പിതാവാണ് എടുത്തുകൊണ്ടുപോയതെന്ന നിഗമനത്തില്‍ പൊലീസ്...

Read More >>
Top Stories