#Vaccinedeath | മക്കളുടെ മരണത്തിന് കാരണം വാക്സിൻ; സിറം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ കേസ് നൽകാനൊരുങ്ങി രക്ഷിതാക്കൾ

#Vaccinedeath | മക്കളുടെ മരണത്തിന് കാരണം വാക്സിൻ; സിറം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ കേസ് നൽകാനൊരുങ്ങി രക്ഷിതാക്കൾ
May 2, 2024 11:20 AM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) മക്കളുടെ മരണത്തിന് കാരണം കോവിഷീൽഡ് വാക്സിനാണെന്ന ആരോപണവുമായി ഇന്ത്യൻ പെൺകുട്ടികളുടെ രക്ഷിതാക്കൾ.

ഇന്ത്യയിൽ ഉപയോഗിച്ച കോവിഷീൽഡിന്റെ നിർമാതാക്കളായ ആസ്ട്രസെനിക്ക വാക്സിൻ അപൂർവമായി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ​കോടതിയിൽ അറിയിച്ചതിന് പിന്നാലെയാണ് വാക്സിന്റെ ഇന്ത്യയിലെ വിതരണക്കാരായ സിറം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ ഇവർ കേസ് നൽകാൻ ഒരുങ്ങുന്നത്.

ആസ്ട്രസെനിക്കയുടെ നിലപാട് തങ്ങൾക്ക് നീതികിട്ടാൻ സഹായകമാവുമെന്നാണ് ഇവരുടെ പ്രതീക്ഷ.

കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയുമായി ചേർന്ന തങ്ങൾ വികസിപ്പിച്ചെടുത്ത വാക്സിൻ മരണങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും ഉപയോഗം മൂലം ചിലർക്ക് രക്തം കട്ടപിടിക്കുന്ന അവസ്ഥ അപൂർവമായി ഉണ്ടായിട്ടുണ്ടെന്നും ആസ്ട്രസെനിക്ക സമ്മതിച്ചത്.

ആളുകളിലെ പ്ലേറ്റ്ലെറ്റ് എണ്ണം കുറയാനും വാക്സിൻ കാരണമായേക്കാമെന്ന് ആസ്ട്രസെനിക്ക വ്യക്തമാക്കിയിരുന്നു. 2021 ഏപ്രിലിൽ വാക്സിൻ സ്വീകരിച്ചതിന് ശേഷം തലച്ചോറിന് ഗുരുതര തകരാർ സംഭവിച്ച ജെയിംസ് സ്കോട്ടാണ് ആസ്​ട്ര സെനിക്കക്കെതിരെ കേസ് നൽകിയത്.

ഇതിന് പിന്നാലെയാണ് റിതികയെന്ന പെൺകുട്ടിയുടെ മരണത്തിന് കാരണം വാക്സിനാണെന്ന ആരോപണവുമായി രക്ഷിതാക്കൾ രംഗത്തെത്തിയത്. പ്ലസ് ടു പഠനം പൂർത്തിയാക്കി ആർക്കിടെക്ചർ കോഴ്സിന് ചേരാനിരിക്കെ 2021ലാണ് റിതിക മരിച്ചത്.

വാക്സിൻ സ്വീകരിച്ച് ഒരാഴ്ച കഴിഞ്ഞതിന് പിന്നാലെ റിതികക്ക് പനിയും ശർദ്ദിയും ഉണ്ടാവുകയായിരുന്നു. എം.ആർ.ഐ സ്കാനിങ്ങിൽ റിതികയുടെ തലച്ചോറിൽ പലയിടത്തും രക്തം കട്ടപിടിച്ചതായി കണ്ടെത്തി.

അന്ന് മരണകാരണമെന്താണെന്ന് റിതികയുടെ രക്ഷിതാക്കൾക്ക് മനസിലായിരുന്നില്ല. തുടർന്ന് ഇവർ റിതികയുടെ മരണം സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് വിവരാവകാശ അപേക്ഷ നൽകി.

വാക്സിൻ പോലുള്ള വസ്തു ഉപയോഗിച്ചതിനെ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചതാണ് റിതികയുടെ മരണകാരണമെന്ന മറുപടിയാണ് ആരോഗ്യമന്ത്രാലയം നൽകിയത്. സമാനമായ അവസ്ഥ തന്നെയാണ് കാരുണ്യ എന്ന പെൺകുട്ടിക്കും നേരിടേണ്ടി വന്നത്.

2021ൽ വാക്സിൻ സ്വീകരിച്ച് ഒരു മാസത്തിന് ശേഷമാണ് കാരുണ്യ മരിച്ചത്. എന്നാൽ, വാക്സിനാണ് കാരുണ്യയുടെ മരണകാരണമെന്ന് തെളിയിക്കാൻ തെളിവുകളില്ലെന്നായിരുന്നു മരണം സംബന്ധിച്ച് പരിശോധന നടത്തിയ സമിതിയുടെ കണ്ടെത്തൽ.

ആസ്ട്ര സെനിക്കയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കാരുണ്യയുടെ പിതാവ് വേണുഗോപാലും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

#Vaccine #causes #death #children; #Parents #file #case #SerumInstitute

Next TV

Related Stories
#founddead | ​നവ​ദ​മ്പ​തി​ക​ളെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

May 17, 2024 08:24 AM

#founddead | ​നവ​ദ​മ്പ​തി​ക​ളെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മ​നോ​ജ കു​മാ​റും രാ​ഖി​യും വീ​ട്ടി​ൽ ത​നി​ച്ചാ​യി​രി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു. ജ​ല​ന​ഗ​ർ പൊ​ലീ​സ്...

Read More >>
#kapilsibal | കപില്‍ സിബല്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷൻ പ്രസിഡന്‍റ്

May 17, 2024 06:53 AM

#kapilsibal | കപില്‍ സിബല്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷൻ പ്രസിഡന്‍റ്

അഭിഭാഷകനായി 50 വർഷത്തോളം പ്രാക്ടീസ് ചെയ്തിട്ടുള്ള കപിൽ സിബൽ ഇത് നാലാം തവണയാണ് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആയി...

Read More >>
#Covaxin | കൊവിഷീല്‍ഡിന് മാത്രമല്ല, കൊവാക്‌സിനുമുണ്ട് പാര്‍ശ്വഫലം; മൂന്നില്‍ ഒരാള്‍ക്ക് പാര്‍ശ്വഫലമുണ്ടെന്ന് കണ്ടെത്തല്‍; പഠനറിപ്പോര്‍ട്ട് പുറത്ത്

May 16, 2024 10:41 PM

#Covaxin | കൊവിഷീല്‍ഡിന് മാത്രമല്ല, കൊവാക്‌സിനുമുണ്ട് പാര്‍ശ്വഫലം; മൂന്നില്‍ ഒരാള്‍ക്ക് പാര്‍ശ്വഫലമുണ്ടെന്ന് കണ്ടെത്തല്‍; പഠനറിപ്പോര്‍ട്ട് പുറത്ത്

അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ കൊവിഷീല്‍ഡ് എടുത്തവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കാനും സാധ്യതയുണ്ടെന്ന്...

Read More >>
#drowned |  വെള്ളം സംഭരിക്കുന്ന ടാങ്കില്‍ കുളിക്കാനിറങ്ങിയ നാല് കുട്ടികള്‍ മുങ്ങിമരിച്ചു

May 16, 2024 10:19 PM

#drowned | വെള്ളം സംഭരിക്കുന്ന ടാങ്കില്‍ കുളിക്കാനിറങ്ങിയ നാല് കുട്ടികള്‍ മുങ്ങിമരിച്ചു

ഗ്രാമത്തിൽ വെള്ളം സംഭരിക്കുന്ന വലിയ ടാങ്കിൽ ഉച്ചയോടെ കുളിക്കാൻ പോയതായിരുന്നു...

Read More >>
#bodyfound | 20കാരി വീട്ടിലെ ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍; മൊബൈല്‍ കാണാതായെന്ന് മാതാവ്

May 16, 2024 10:13 PM

#bodyfound | 20കാരി വീട്ടിലെ ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍; മൊബൈല്‍ കാണാതായെന്ന് മാതാവ്

കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റ നിലയിലാണ് പ്രഭുധ്യായ എന്ന വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍...

Read More >>
#Clash | ബി.ജെ.ഡി പ്രവർത്തകരുമായി ഏറ്റുമുട്ടൽ; ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടു

May 16, 2024 08:36 PM

#Clash | ബി.ജെ.ഡി പ്രവർത്തകരുമായി ഏറ്റുമുട്ടൽ; ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടു

ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്നത്. നാല് ഘട്ടമായി നടക്കുന്ന നിയമസഭ വോട്ടെടുപ്പിൽ ഒരു ഘട്ടമാണ്...

Read More >>
Top Stories